മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഭാഗ്യം അനുകൂലമായ ഒരു വാരമാണിത്. ധനപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഉപരിപഠനത്തിന് അവസരം ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പ്രവർത്തനങ്ങൾക്ക് അനുസൃതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഭാഗ്യം അനുകൂലമായ ഒരു വാരമാണിത്. ധനപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഉപരിപഠനത്തിന് അവസരം ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പ്രവർത്തനങ്ങൾക്ക് അനുസൃതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഭാഗ്യം അനുകൂലമായ ഒരു വാരമാണിത്. ധനപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഉപരിപഠനത്തിന് അവസരം ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പ്രവർത്തനങ്ങൾക്ക് അനുസൃതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഭാഗ്യം അനുകൂലമായ ഒരു വാരമാണിത്. ധനപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഉപരിപഠനത്തിന് അവസരം ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പ്രവർത്തനങ്ങൾക്ക് അനുസൃതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ ഇടയുണ്ട്. ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കും. ചെറിയ ചെറിയ അസുഖങ്ങൾ പിടിപെടാൻ സാധ്യത കാണുന്നു.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ആഴ്ചയുടെ തുടക്കത്തിൽ പല തടസ്സങ്ങളും ഉണ്ടാകുമെങ്കിലും അതെല്ലാം തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കുന്നതാണ്. ചില ഭാഗ്യാനുഭവങ്ങളും സാമ്പത്തിക നേട്ടങ്ങളും ഈ വാരത്തിന്റെ പ്രത്യേകതയാണ്. തൊഴിൽരംഗത്തെ പ്രശ്നങ്ങൾ നിലനിൽക്കും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. മനഃക്ലേശം ഉണ്ടാകാൻ ഇടയുണ്ട്. പെട്ടെന്നുള്ള യാത്രകൾ ചെയ്യേണ്ടതായി വരും. 

ADVERTISEMENT

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ഉപരിപഠനത്തിന് അവസരങ്ങൾ ലഭിക്കും. വായ്പ അപേക്ഷിച്ചിട്ടുള്ളവർക്ക് അത് അനുവദിച്ചു കിട്ടും. സുഹൃത്തുക്കളെ കൊണ്ടു പല നേട്ടങ്ങളും ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. തീർഥയാത്രയിൽ പങ്കെടുക്കാൻ സാധിക്കും. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാൻ ഇടയുണ്ട്. അമ്മയുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): ശത്രുക്കളിൽ നിന്ന് ഉപദ്രവം ഉണ്ടാവാൻ ഇടയുണ്ട്. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പഴയകാല സൗഹൃദങ്ങൾ പുനഃസ്ഥാപിക്കാൻ സാധിക്കും. കുടുംബ സ്വത്ത് ഭാഗം വയ്ക്കുന്ന കാര്യത്തിൽ തീരുമാനം നീണ്ടു പോകും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. കലാകാരന്മാർക്ക് അംഗീകാരങ്ങൾ ലഭിക്കും. കടം വാങ്ങിയ പണം മടക്കി കൊടുക്കാൻ കഴിയും.

ADVERTISEMENT

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): സന്തോഷകരമായ ചില വാർത്തകൾ എത്തിച്ചേരും. പുതിയ ജോലി ലഭിക്കാൻ സാധ്യത ഉണ്ട്. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. കുടുംബജീവിതം ഊഷ്മളമായി തുടരും. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. ഉന്നത വ്യക്തികളുമായുള്ള സൗഹൃദം കൊണ്ട് നേട്ടം ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് അന്യനാട്ടിലേക്ക് സ്ഥലംമാറ്റം ഉണ്ടാകും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ഈശ്വരാധീനം കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. പങ്കാളിയുമായി ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിക്കും. കുടുംബജീവിതം സന്തോഷകരമാകും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ യോഗം കാണുന്നു. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം.

ADVERTISEMENT

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ സാധിക്കും. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത കാണുന്നു. സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ അനുവദിച്ച് കിട്ടും. രാഷ്ട്രീയ പ്രവർത്തകർക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ കഴിയും. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ നൽകുക. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): പ്രതീക്ഷിക്കാത്ത പല സഹായങ്ങളും ലഭിക്കാൻ ഇടയാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. കുടുംബജീവിതം സന്തോഷകരമായി മാറും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കും. നേരത്തെ കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ അനുവദിച്ച് കിട്ടും. ചിലർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനും സാധിക്കും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ആരോഗ്യകരത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാലമാണ്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. എതിരാളികളെ പരാജയപ്പെടുത്താൻ സാധിക്കും. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കും. സുഹൃത്തുക്കളുടെ സഹായം ഗുണകരമായി മാറും. സാമ്പത്തികനില ഭദ്രമായി തുടരും. പുതിയ വാഹനം വാങ്ങുന്ന കാര്യത്തിൽ തീരുമാനമാകും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ബന്ധുക്കളോടൊപ്പം ഉല്ലാസ യാത്ര ചെയ്യും. അനാവശ്യ ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. ചിലർക്ക് പുതിയ വീട്ടിലേക്ക് താമസം മാറാനും യോഗം കാണുന്നു. ഒരുപാട് കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. കുടുംബത്തിൽ ഒരു മംഗള കർമം നടക്കും. നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പുതിയ വീട് നിർമിക്കാൻ ആരംഭിക്കും. വരുമാനം വർധിക്കും. പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. വാക്ക് തർക്കങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പല കാര്യങ്ങൾക്കും തുടക്കത്തിൽ ചില തടസ്സങ്ങൾ നേരിടേണ്ടി വരുമെങ്കിലും അവയെല്ലാം തരണം ചെയ്യാൻ സാധിക്കുന്നതാണ്. പ്രായം ചെന്നവർക്ക് വാതസംബന്ധമായ അസുഖങ്ങൾ വരാനിടയുണ്ട്.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരാം. വിദേശ പഠനത്തിന് അവസരം ലഭിക്കും. വളർത്തു മൃഗങ്ങളിൽ നിന്നുള്ള ഉപദ്രവങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബന്ധുക്കൾ സന്ദർശനത്തിന് എത്തും. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമാണ്. പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം.

English Summary:

Weekly Zodiac Prediction by P B Rajesh 2024 April 28 to May 04