പൊതു ഇടങ്ങളിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് അതിന് അടുത്തുകൂടി കടന്നു പോകുന്ന പലരും ക്യാമറ കണ്ണുകളിൽ വന്നുപെടുന്ന ധാരാളം ദൃശ്യങ്ങൾ നാം കണ്ടിട്ടുണ്ട്. അതുപോലെ യു കെയിലെ സൗത്ത് ഷീൽഡ്സ് ബീച്ചിൽ ലൈവ് റിപ്പോർട്ടിംഗ് നടക്കുന്നതിനിടെ ഒരു ബാലൻ നടത്തിയ പ്രകടനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതു ഇടങ്ങളിൽ വാർത്തകൾ  റിപ്പോർട്ട് ചെയ്യുന്ന സമയത്ത് അതിന് അടുത്തുകൂടി കടന്നു പോകുന്ന പലരും ക്യാമറ കണ്ണുകളിൽ വന്നുപെടുന്ന ധാരാളം ദൃശ്യങ്ങൾ നാം കണ്ടിട്ടുണ്ട്. അതുപോലെ യു കെയിലെ സൗത്ത് ഷീൽഡ്സ് ബീച്ചിൽ ലൈവ് റിപ്പോർട്ടിംഗ് നടക്കുന്നതിനിടെ ഒരു ബാലൻ നടത്തിയ പ്രകടനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

ജെൻ ബർട്രം  എന്ന മാധ്യമ പ്രവർത്തക വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ ക്യാമറ കണ്ട് എത്തിയതാണ് അവിടെ കളിച്ചുകൊണ്ടിരുന്ന ബാലൻ. റെക്കോർഡിംഗ് നടക്കുകയാണെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ അവൻ നൃത്തം ആരംഭിച്ചു. നല്ല അടിപൊളി വെസ്റ്റേൺ ഡാൻസ്.  ടിവിയിലൂടെ ലക്ഷക്കണക്കിന് ആളുകൾ ലൈവായി ഇതെല്ലാം കാണുകയും ചെയ്തു. പക്ഷേ  ഇതൊന്നും അറിയാതെ ജെൻ  വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്നു.

ADVERTISEMENT

പിന്നീട് റിപ്പോർട്ടിങ്ങിന്റെ വിഡിയോ കണ്ടപ്പോഴാണ് ജെൻ സംഭവം ശ്രദ്ധിക്കുന്നത്. ബാലന്റെ നൃത്തം കണ്ട് ഏറെ കൗതുകം തോന്നിയ അവർ പക്ഷേ അത് അങ്ങനെ വെറുതെ വിട്ടില്ല. വിഡിയോയിലെ തന്റെ ശബ്ദം കുറച്ച് ബാലന്റെ നൃത്തത്തിന് പശ്ചാത്തല സംഗീതം നൽകി എഡിറ്റ് ചെയ്ത് നേരെ ട്വിറ്ററിൽ പങ്കുവെച്ചു. ഇതോടെ ദൃശ്യങ്ങൾ  സൈബർ ലോകം ഏറ്റെടുക്കുകയായിരുന്നു. 

സംഭവം വൈറലായതോടെ എങ്ങനെയെങ്കിലും ആ ബാലനെ കണ്ടെത്തണമെന്ന് നിരവധി പേർ ജെന്നിന്നോട് ആവശ്യപ്പെട്ടു തുടങ്ങി. അതിനും ജെന്നിന്റെ  മറുപടിയെത്തി. ബാലന്റെ അമ്മയുമായി സംസാരിച്ചിരുന്നുവെന്നും ലിയോ വില്യം എന്നാണ് ആ കൊച്ചുമിടുക്കന്റെ പേരെന്നും ജെൻ പറയുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളത് മൂലം ഇപ്പോൾ അവന്റെ അരികിലേക്ക് എത്താൻ സാധിക്കില്ല എന്നും ജെൻ ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

English Summary : BBC reporter live reporting and boy steals the show with his dance viral video