കൂട്ടുകാരൻ നീന്തൽകുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് സമചിത്തതയോടെ അവനെ രക്ഷപ്പെടുത്തിയ മൂന്നുവയസുകാരൻ താരമാകുകയാണ്. ബ്രസീലിലെ റയോ ഡി ജനീറോയിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. രണ്ടു പേരും കൂടി നീന്തൽ കുളത്തിന് സമീപത്തിരിക്കുകയായിരുന്നു. നീന്താനുപയോഗിക്കുന്ന വളയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടുകാരൻ നീന്തൽകുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് സമചിത്തതയോടെ അവനെ രക്ഷപ്പെടുത്തിയ മൂന്നുവയസുകാരൻ താരമാകുകയാണ്. ബ്രസീലിലെ റയോ ഡി ജനീറോയിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

രണ്ടു പേരും കൂടി നീന്തൽ കുളത്തിന് സമീപത്തിരിക്കുകയായിരുന്നു.  നീന്താനുപയോഗിക്കുന്ന വളയം കുളത്തിനുള്ളിൽ നിന്ന് കയ്യെത്തി പിടിക്കാൻ ശ്രമിച്ചപ്പോൾ ഒരാൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇതു കണ്ട് ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് കൂടെയുണ്ടായിരുന്ന ബാലൻ കയ്യെത്തി കൂട്ടാകരനെ മുകളിലേക്ക് വലിച്ചു. ശ്രദ്ധാപൂർവം കരയ്ക്ക് കയറ്റി. വിഡിയോ നെഞ്ചിടിപ്പോടുകൂടി മാത്രമേ കണ്ട് തീർക്കാനാകൂ എന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്.

ADVERTISEMENT

വീട്ടിൽ നീന്തൽക്കുളമുള്ള എല്ലാ മാതാപിതാക്കൾക്കും ഈ സംഭവം ഒരു പാഠമാകട്ടെ എന്നാണ് രക്ഷകനായ കുട്ടി ആർതറിന്റെ അമ്മ വിഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിലൂടെ ആർതറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥർ ആർതറിന്റെ പ്രവർത്തിക്ക് പാരിതോഷികമായി ട്രോഫിയും ഒരു ബാസ്ക്കറ്റ് നിറയെ ചോക്കലേറ്റുകളും സമ്മാനമായി നൽകി.

English summary : Three year old boy saves his friend from drowning in pool video