ഒരു കുട്ടിക്കുറുമ്പിയുടെയും അച്ഛന്റെയും ഒളിച്ചുകളി വിഡിയോ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്. രണ്ടോ മൂന്നോ വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചുമിടുക്കിയാണ് വിഡിയോയിലെ താരം.വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഓടിവന്ന് അച്ഛനോട് തന്നെ കണ്ടുപിടിക്കാൻ പറയുകയാണ് കക്ഷി. എന്നിട്ട് ഒളിച്ചിരിക്കാനായി ഒരൊറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കുട്ടിക്കുറുമ്പിയുടെയും അച്ഛന്റെയും ഒളിച്ചുകളി വിഡിയോ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്.  രണ്ടോ മൂന്നോ വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചുമിടുക്കിയാണ് വിഡിയോയിലെ താരം.വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഓടിവന്ന് അച്ഛനോട് തന്നെ കണ്ടുപിടിക്കാൻ പറയുകയാണ് കക്ഷി. എന്നിട്ട് ഒളിച്ചിരിക്കാനായി ഒരൊറ്റ ഓട്ടവും.

പക്ഷേ  ഒളിച്ചിരിക്കാൻ കുരുന്ന് കണ്ടെത്തിയ സ്ഥലമാണ് ഏറ്റവും രസകരം. ചില്ലുപാളികളുള്ള ഒരു വാതിലിനു പിന്നിലാണ് മിടുക്കിയുടെ നിൽപ്പ്. ചില്ലിലൂടെ അച്ഛനു തന്നെ കാണാനാകുമെന്ന് പാവത്തിന് അറിയില്ല. അച്ഛനായ ഡാനിയൽ റൈസ് തന്നെയാണ് ഈ ഒളിച്ചുകളിയുടെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. അഞ്ചു വരെ എണ്ണി തിരിഞ്ഞു നോക്കുമ്പോഴാണ് മകൾ ചില്ലുവാതിലിനു പിന്നിൽ മറഞ്ഞു നിൽക്കുന്നത് അച്ഛൻ കണ്ടത്. അനക്കം കൊണ്ടുപോലും തന്നെ കണ്ടു പിടിക്കരുതെന്നു കരുതി ശ്വാസം പിടിച്ചു നിൽക്കുന്ന മകളെ കണ്ടതോടെ ചിരിയടക്കാൻ ഡാനിയൽ നന്നായി പാടു പെടുന്നുണ്ട്.

ADVERTISEMENT

എന്നാലും മകളെ നിരാശപ്പെടുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. അവളെ കാണാൻ സാധിക്കാത്തത് പോലെ എവിടെയാണ് എന്ന് ചോദിച്ചുകൊണ്ട് പലയിടങ്ങളിലും പരതിനടക്കുന്നതായി അഭിനയിച്ച് ഒടുവിൽ മാത്രമാണ് ചില്ലു വാതിലിനരികിൽ എത്തുന്നത്. ഇത്രയും നേരം അച്ഛനെ പറ്റിച്ച സന്തോഷത്തിൽ  ഒരു കുസൃതി ചിരിയും ഈ മിടുക്കി സമ്മാനിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. തൊണ്ണൂറായിരത്തോളം പേരാണ് ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞത്. അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും ഹൃദ്യവും രസകരവുമായ ദൃശ്യങ്ങളാണിത് എന്നാണ് പലരും പ്രതികരിക്കുന്നത്. ഒളിച്ചുകളി പാളിപ്പോയെങ്കിലും നിരവധി ആരാധകരെ ഈ കുസൃതി കുരുന്ന് നേടിക്കഴിഞ്ഞു.

ADVERTISEMENT

English Summary : Little girl stands glass door adorable hide seek video