വഴിയരികിൽ കാത്തുനിന്ന് സല്യൂട്ട് അടിച്ച അഞ്ചു വയസ്സുകാരൻ നവാങ് നംഗ്യാലിന് ആദരമർപ്പിച്ച് ഇന്തോ–ടിബിറ്റൻ ബോർഡർ പൊലീസ് (ഇടിബിപി). ലഡാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഇടിബിപി സംഘത്തിന് നവാങ് സല്യൂട്ട് ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞു നവാങ്ങിനെ യുണിഫോം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വഴിയരികിൽ കാത്തുനിന്ന് സല്യൂട്ട് അടിച്ച അഞ്ചു വയസ്സുകാരൻ നവാങ് നംഗ്യാലിന് ആദരമർപ്പിച്ച് ഇന്തോ–ടിബിറ്റൻ ബോർഡർ പൊലീസ് (ഇടിബിപി). ലഡാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഇടിബിപി സംഘത്തിന് നവാങ് സല്യൂട്ട് ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞു നവാങ്ങിനെ യുണിഫോം നൽകി ഇടിബിപി ആദരിച്ചത്. ഈ യൂണിഫോം ധരിച്ച് നവാങ് സല്യൂട്ട് ചെയ്യുന്ന വിഡിയോ ഇടിബിപി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

ലഡാക്കിലെ ചുഷൂൽ മേഖലയിലാണ് നഴ്സറി വിദ്യാർഥിയായ നവാങ്ങിന്റെ വീട്. ഇടിബിപി വാഹനം വരുന്നതു കണ്ട് റോഡരികിൽ നവാങ് കാത്തുനിൽക്കുകയും അടുത്തെത്തിയപ്പോൾ സല്യൂട്ട് ചെയ്യുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ നവാങ്ങിന്റെ ഈ പ്രവൃത്തി വിഡിയോയിൽ പകർത്തി. ഇത് ഇടിബിപിയുടെ സമൂഹമാധ്യമ പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഈ വിഡിയോ വൈറലാവുകയും നവാങ് ഉദ്യോഗസ്ഥരോട് കാണിച്ച ബഹുമാനത്തെ പ്രകീർത്തിച്ച് പ്രമുഖരുൾപ്പടെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു. ഒക്ടോബറിലായിരുന്നു സംഭവം.

ADVERTISEMENT

വിഡിയോ ശ്രദ്ധ നേടി ഒരു മാസം പിന്നിടുമ്പോഴാണ് കൊച്ചു നവാങ്ങിന് സ്നേഹവും സമ്മാനവുമായി ഇടിബിപി എത്തിയത്. യൂണിഫോം സമ്മാനിച്ചതിനൊപ്പം ക്യാംപിലെത്തിച്ച് മുറപ്രകാരം സല്യൂട്ട് ചെയ്യാൻ നവാങ്ങിനെ പരിശീലിപ്പിക്കുകയും ചെയ്തു. ഒരു ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾക്കനുസരിച്ച് നവാങ് മാർച്ച് ചെയ്യുന്നതും സല്യൂട്ട് അടിക്കുന്നതുമാണ് പുതിയ വിഡിയോയിലുള്ളത്. ഈ വിഡിയോയും സോഷ്യല്‍ ലോകത്തിന്റെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.