പന്ത്രണ്ടാം നിലയുടെ ബാൽക്കണി ഗ്രില്ലിൽ പിടിച്ചു പുറത്തേക്കു തൂങ്ങിക്കിടന്നു കരയുകയായിരുന്നു ആ രണ്ടുവയസ്സുകാരി. എന്തുചെയ്യണമെന്നറിയാതെ അലറിക്കരയുന്ന അയൽക്കാർ. പെട്ടെന്നു കൈവഴുതി അവൾ താഴേക്ക്. താഴെയുള്ളൊരു ചെറിയ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് ഒരു ചെറുപ്പക്കാരൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്ത്രണ്ടാം നിലയുടെ ബാൽക്കണി ഗ്രില്ലിൽ പിടിച്ചു പുറത്തേക്കു തൂങ്ങിക്കിടന്നു കരയുകയായിരുന്നു ആ രണ്ടുവയസ്സുകാരി. എന്തുചെയ്യണമെന്നറിയാതെ അലറിക്കരയുന്ന അയൽക്കാർ. പെട്ടെന്നു കൈവഴുതി അവൾ താഴേക്ക്. താഴെയുള്ളൊരു ചെറിയ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് ഒരു ചെറുപ്പക്കാരൻ അവളെ പിടിക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ കാൽവഴുതി. പക്ഷേ അവൾ വീണത് അയാളുടെ മടിയിലാണ്.ആ രക്ഷപ്പെടലിന്റെ വിഡിയോ വൈറലായതോടെ,  മരണത്തിന്റെ കൈകളിൽനിന്ന് കുഞ്ഞിനെ തട്ടിമാറ്റിയ 31 കാരനായ ആ ഡെലിവറി ബോയ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹീറോയാണ്. 

ഞായറാഴ്ച ഹനോയിൽ ഒരു പാക്കേജ് എത്തിക്കാനെത്തിയതായിരുന്നു ഡെലിവറി ബോയ് എൻ‌യുഎൻ എൻ‌ഗോക് മാൻ (31). ക്ലയന്റിനെ കാത്ത് കാറിലിരുന്നപ്പോഴാണ് അടുത്തുളള കെട്ടിടത്തിൽനിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. ആദ്യം അതു ശ്രദ്ധിച്ചില്ല. അമ്മ വഴക്കു പറഞ്ഞിട്ട് ഏതോ കുഞ്ഞുകരയുകയാണെന്നാണ് മാൻ കരുതിയത്. പെട്ടെന്ന് മറ്റൊരു നിലവിളി കൂടി കേട്ടു. രക്ഷിക്കണേ എന്ന് ആരോ അലറിവിളിക്കുന്നു. കാറിൽനിന്നു ചാടിയിറങ്ങിയ മാൻ കണ്ടത് നെഞ്ചിടിപ്പു നിന്നുപോകുന്ന കാഴ്ചയാണ്. അടുത്തുള്ള 16 നിലക്കെട്ടിടത്തിന്റെ പന്ത്രണ്ടാംനിലയുടെ ബാൽക്കണിയിൽനിന്ന് ഒരു കുഞ്ഞ് തൂങ്ങിക്കിടന്നു കരയുന്നു. അതു കണ്ട അടുത്തുള്ള കെട്ടിടത്തിലെ ആരോ ആണ് സഹായത്തിന് അലറിയത്. 

ADVERTISEMENT

എന്തുചെയ്യണമെന്നറിയാതെ നിന്ന മാൻ പെട്ടെന്നു കാറിന്റെ മുകളിൽക്കയറി രണ്ടു മീറ്റർ‌ ഉയരമുള്ള സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കു പിടിച്ചുകയറി. കുഞ്ഞ് നിലത്തുവീണാൽ പിടിക്കാൻ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ മേൽക്കൂര വളഞ്ഞതായതിനാൽ അയാളുടെ കാലിടറി ഇരുന്നുപോയി. പെട്ടെന്ന് കുഞ്ഞിന്റെ പിടി വഴുതി താഴേക്കുവീണു. മാൻ കുട്ടിയെ പിടിക്കാൻ കൈനീട്ടി. കൈയിൽ കിട്ടിയില്ലെങ്കിലും കുട്ടി അയാളുടെ മടിയിലാണ് വീണത്. കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും അതിന്റെ വായിൽനിന്നു ചോര വരുന്നതു കണ്ട മാൻ അതിനെ ആശുപത്രിയിലെത്തിച്ചു. വീഴ്ചയിൽ കുഞ്ഞിന്റെ ഡിസ്ക് തെറ്റിയിരുന്നു. എങ്കിലും ജീവന് അപകടമില്ലാതെ കുഞ്ഞ് രക്ഷപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് അതിന്റെ മാതാപിതാക്കളും മാനും. 

‘തൂങ്ങിനിൽക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ എന്റെ രണ്ടുവയസ്സുകാരി മകളെക്കുറിച്ചാണ് ചിന്തിച്ചത്. ഒരു മിനിറ്റിനുള്ളിൽ എല്ലാം നടന്നു. എന്താണു സംഭവിക്കുന്നതെന്നു ചിന്തിക്കാൻ പോലും എനിക്കു സമയം കിട്ടിയില്ല.’ –മാൻ പറയുന്നു.  ഈ യുവാവിന്റെ സമയോചിതമായ പ്രവൃത്തിയുെട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പിഞ്ചുകുഞ്ഞിനെ മരണത്തിൽ നിന്ന് രക്ഷിച്ചതിനുശേഷം മൻ‌ഹിന്റെ സോഷ്യൽ മീഡിയ പേജിൽ നിരവധി അഭിനന്ദനങ്ങളാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. ‘ഞാൻ എന്നെ ഒരു ഹീറോ ആയി കാണാനാഗ്രഹിക്കുന്നില്ല. നല്ലതു ചെയ്യാൻ മാത്രമാണ് ആഗ്രഹിക്കുന്നത്’ – അഭിനന്ദനപ്രവാഹത്തിലും വിനയം കൈവിടാതെ മാൻ പറയുന്നു.

ADVERTISEMENT

English Summary : Delivery driver caches two year old girl fall from 12th storey balcony Vietnam