താത്വിക് ആർഷ അഭിലാഷ് എന്ന പത്ത് വയസുകാരന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം താൻ‍ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു കൊണ്ടായിരുന്നു. അമേരിക്കയിലെ വിസ്കോൻസിനിൽ നാലാം ക്ലാസില്‍ പഠിക്കുകയാണ് താച്ചൂ എന്നു വിളിക്കുന്ന താത്വിക്. ‘ഡ്രാഗൻ സമ്മർ’ എന്ന ഈ പുസ്തകം കഴിഞ്ഞ അവധിക്കാലത്താണ് താത്വിക് എഴുതിയത്. ഒരു ഒൻപത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താത്വിക് ആർഷ അഭിലാഷ് എന്ന പത്ത് വയസുകാരന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം താൻ‍ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു കൊണ്ടായിരുന്നു. അമേരിക്കയിലെ വിസ്കോൻസെനിൽ നാലാം ക്ലാസില്‍ പഠിക്കുകയാണ് താച്ചൂ എന്നു വിളിക്കുന്ന താത്വിക്.  ‘ഡ്രാഗൻ സമ്മർ’ എന്ന ഈ പുസ്തകം കഴിഞ്ഞ അവധിക്കാലത്താണ് താത്വിക് എഴുതിയത്. ഒരു ഒൻപത് വയസുകാരന്റെ ഡ്രാഗണുമായുള്ള കൂട്ടും അതേ തുടർന്നുള്ള ഫിക്ഷണൽ യാത്രയുമാണ് ഈ ബുക്കിൽ വിവരിക്കുന്നത്. താച്ചുവിന്റെ പത്താം പിറന്നാളിന് ഏറെ പ്രത്യകതകളാണുള്ളത്.  ഒന്നാമതായി ഈ പുസ്തകമിറക്കിയത്, രണ്ടാമതായി ‘ഡ്രാഗൻ സമ്മർ’  പ്രകാശനം ചെയ്തിരിക്കുന്നത് താച്ചുവിന്  ഏറെ പ്രിയപ്പെട്ട ഗായകൻ ജി വേണുഗോപാൽ ആയിരുന്നു. പുസ്തകം വേണുഗോപാൽ തന്റെ മകൻ അരവിന്ദിന് കൊടുത്തുകൊണ്ട് പ്രകാശനം ചെയ്യുന്ന പോസ്റ്റ് അദ്ദേഹം പങ്കുവച്ചിരുന്നു.

അതുപോലെ താച്ചുവിന്റെ പുസ്തകത്തിന് നിറഞ്ഞ ആശംസകളുമായി  ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയറും  എത്തിയതോടെ ആഘോഷം ഇരട്ടിയായി. ഒപ്പം മഞ്ജു ഈ കുഞ്ഞ് എഴുത്തുകാരന് പിറന്നാൾ ആശംസകളും നേർന്നു. 

ADVERTISEMENT

തിരുവനന്തപുരം സ്വദേശിയായ ആര്‍ഷയുടേയും പാലക്കാട് സ്വദേശിയായ അഭിലാഷിന്റേയും മകനാണ് താത്വിക്. ഇരുവരും ഐടി പ്രഫഷണലുകളാണ്. കഴിഞ്ഞ ഒൻപത് വര്‍ഷമായി അമേരിക്കയിലാണ് താമസം. അനിമേഷ് സേവിയർ ഇല്ലസ്ട്രഷൻസ് ചെയ്ത  ‘ഡ്രാഗൻ സമ്മർ’ പൈതൽ ബുക്സ് ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്

കഴിഞ്ഞ ലോക്ഡൗണിൽ വ്യത്യസ്തമായൊരു സേവനവുമായി താത്വിക് എത്തിയിരുന്നു. ആംഗ്യ ഭാഷയുടെ പഠന വിഡിയോകളുമായി സമൂഹമാധ്യമത്തില്‍ താരമായിരുന്നു ഈ കൊച്ചു മിടുക്കൻ. അമ്മയുടെ സമൂഹമാധ്യമ പേജിലൂടെ പുറത്തിറക്കിയ ഈ വിഡിയോ സെഷനുകള്‍ കുറഞ്ഞ സമയം കൊണ്ട് ഇന്റര്‍നെറ്റില്‍ ഹിറ്റായിരുന്നു. താത്വിക്കിന് തദ്വിത്  എന്ന ഒരു കുഞ്ഞനുജനുമുണ്ട്.

ADVERTISEMENT

English Summary : Manju Warrier post wishes to ten year old Thathvik Aarsha Abhilash's book ‘Dragon Summer^