കോവിഡ് നിയന്ത്രണങ്ങളൊക്കെ ഒന്നു മാറിക്കിട്ടാൻ കാത്തിരിക്കുകയാണ് ടാറ്റ എന്ന ഒൻപത് വയസുകാരൻ. എന്നാലത് മറ്റ് കുട്ടികൾ ആഗ്രഹിക്കുന്നതു പോലെ സ്കൂളിൽ പോകാനോ കളിക്കാനോ പാർക്കിൽ പോകാനോ ഒന്നുമല്ല. അവന്റെ കുടുംബം പോറ്റുന്നതിനായി ബോക്സിങ് മത്സരത്തിൽ പങ്കെടുക്കാനായാണ് ഈ ബാലൻ കാത്തിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് നിയന്ത്രണങ്ങളൊക്കെ ഒന്നു മാറിക്കിട്ടാൻ കാത്തിരിക്കുകയാണ് ടാറ്റ എന്ന ഒൻപത് വയസുകാരൻ. എന്നാലത്  മറ്റ് കുട്ടികൾ ആഗ്രഹിക്കുന്നതു പോലെ സ്കൂളിൽ പോകാനോ കളിക്കാനോ പാർക്കിൽ പോകാനോ ഒന്നുമല്ല. അവന്റെ കുടുംബം പോറ്റുന്നതിനായി ബോക്സിങ് മത്സരത്തിൽ പങ്കെടുക്കാനായാണ് ഈ ബാലൻ കാത്തിരിക്കുന്നത്. തായ്​ലാന്റിലെ അത്യാവശ്യം അറിയപ്പെടുന്ന കിക്ക്ബോക്‌സറാണ് ടാറ്റ. കോവിഡ് -19 നിയന്ത്രണങ്ങൾ മൂലം അഞ്ച് മാസങ്ങളായി ടാറ്റ ബോക്സിങ് വേദിയിലെത്തിയിട്ട്. കുഞ്ഞ് ടാറ്റയ്ക്ക് ലഭിക്കുന്ന സമ്മാനങ്ങൾ ഈ കുടുബത്തിന്റെ പ്രധാന വരുമാനമാർഗമാണ്. 

ഒരു അറിയപ്പെടുന്ന ബോക്സർ ആകാനും കുടുംബത്തിനായി പണം സമ്പാദിക്കുന്നതിനും വേണ്ടിയാണ് ചെറുപ്രായത്തിൽ തന്നെ ടാറ്റ ഈ മാർഗം തിരഞ്ഞെടുത്തത്. അമ്മയും 16 വയസുള്ള സഹോദരി പൂമ്രാപിയ്ക്കും വേണ്ടിയാണ് കുഞ്ഞു ടാറ്റയുടെ റിംഗിലെ ജീവിതം. പൂമ്രാപി ദേശീയ യൂത്ത് ടീമിൽ ബോക്സറാണ്. അമ്മ തെരുവിൽ പലഹാരങ്ങൾ വിൽക്കുകയാണ്. ആ വരുമാനം മാത്രം കൊണ്ട് ഈ മൂന്നംഗ കുടുബത്തിന് ജീവിക്കാനാകുമായിരുന്നില്ല. അങ്ങനെയാണ് ടാറ്റ ബോക്സിങ് മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങിയത്. ബോക്സിങ് പരിശീലനമൊന്നും കുഞ്ഞ് ടാറ്റയ്ക്ക് കിട്ടിയിട്ടില്ലെങ്കിലും റിംങ്ങിൽ ആളൊരു കൊച്ചുപുലിയാണ്.

ADVERTISEMENT

ചേച്ചിയെപ്പോലെ ബോക്സിങ് മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് അമ്മ പറയുമത്രേ. ഒരിക്കൽ ഈ വരുമാനം കൊണ്ട് തങ്ങൾക്ക് ഒരു വീടും കാറുമൊക്കെ വാങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടി ബോക്സർ. മകന്റെ സമ്പാദ്യം കൊണ്ട്  തന്റെ കടങ്ങൾ വീട്ടാനായിയെന്നും കോവിഡ് കാലത്ത് വലിയ ബുദ്ധിമുട്ടില്ലാതെ ജീവിക്കാനായിയെന്നും അമ്മ സുരേപോർൺ പറയുന്നു. 

തായ്​ലാന്റിൽ ചെറിയ കുട്ടികൾക്കിടയിലെ ബോക്സിങ് മത്സരങ്ങൾ പതിവാണ്. പ്രൊഫഷണൽ ബോക്സിങ് അസോസിയേഷൻ ഓഫ് തായ്‌ലാൻഡിന്റെ കണക്കനുസരിച്ച് ഏകദേശം മൂന്നുലക്ഷത്തിലധികം കുട്ടി ബോക്സർമാർ  ഇവിടെയുണ്ട്. പ്രായപൂർത്തിയാകാത്തവർക്കിടയിലെ ബോക്സിങ് നിരോധിക്കണമെന്ന് ചില മെഡിക്കൽ വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്. ഈ കുട്ടി ബോക്‌സർമാർക്ക് മത്സരത്തിൽ പങ്കെടുക്കാൻ നിലവിലുള്ള ഒരേയൊരു ആവശ്യം രക്ഷകർത്താക്കളുടെ സമ്മതം മാത്രമാണ്.  ചെറുപ്രായത്തിലെ ബോക്സിങ് വളർച്ച, മുരടിപ്പ്, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, മസ്തിഷ്ക ക്ഷതം, വൈകല്യം എന്നിവയ്ക്ക് കാരണമാകുമെന്ന് ഇവർ പറയുന്നു.

ADVERTISEMENT

English Summary : Nine year old Muay Thai fighter eager to return to ring