പരിമിതികളെ കഠിനാധ്വാനത്തിലൂടെ മറികടന്ന് സ്വപ്നങ്ങൾ എത്തിപ്പിടിച്ച് ലോകത്തിനാകെ അത്ഭുതമായി മാറുകയാണ് പേയ്ജ് കലെൻഡൈൻ എന്ന എട്ടുവയസ്സുകാരി. ജന്മനാ കാലുകൾ ഇല്ലാത്ത പേയ്ജ് ജിംനാസ്റ്റിക്സിൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 18 മാസം പ്രായമുള്ളപ്പോൾ തുടങ്ങിയതാണ് പേയ്ജിന്റെ ജിംനാസ്റ്റിക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിമിതികളെ കഠിനാധ്വാനത്തിലൂടെ മറികടന്ന് സ്വപ്നങ്ങൾ എത്തിപ്പിടിച്ച് ലോകത്തിനാകെ അത്ഭുതമായി മാറുകയാണ് പേയ്ജ് കലെൻഡൈൻ എന്ന എട്ടുവയസ്സുകാരി. ജന്മനാ കാലുകൾ ഇല്ലാത്ത പേയ്ജ് ജിംനാസ്റ്റിക്സിൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 

18 മാസം പ്രായമുള്ളപ്പോൾ തുടങ്ങിയതാണ് പേയ്ജിന്റെ ജിംനാസ്റ്റിക്സ് പരിശീലനം. നടന്നു നീങ്ങാൻ ആവാത്തതിനാൽ അരയ്ക്ക് മുകളിലേക്ക് ശരീരത്തിന് ബലം വർദ്ധിപ്പിക്കാനുള്ള വഴിയെന്നോണമാണ് ജിംനാസ്റ്റിക് പരിശീലനം നൽകാൻ മാതാപിതാക്കൾ തീരുമാനിച്ചത്. പിന്നീട് മകൾക്ക് അതിനോടുള്ള താത്പര്യം കണക്കിലെടുത്ത് കൂടുതൽ പരിശീലനം നൽകുകയായിരുന്നു. കാലുകൾ ഉള്ളവർ തന്നെ ഏറെ ആയാസകരമായാണ് ജിംനാസ്റ്റിക്സ് പരിശീലിക്കുന്നത്. അതിനാൽ കുഞ്ഞു പേയ്ജിന് അതിന് സാധിക്കുമോയെന്ന ആശങ്ക തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഈ ചെറിയ പ്രായത്തിനുള്ളിൽ പേയ്ജ് ജിംനാസ്റ്റിക്സിൽ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

ADVERTISEMENT

പതിവായുള്ള പരിശീലനമാണ് സ്വപ്നങ്ങൾ നേടിയെടുക്കാൻ പേയ്ജിന് സഹായകരമായത്. എസ്തർ വെയ്ബൽ എന്ന  കോച്ചിന്റെ സഹായത്തോടെയാണ് ജിംനാസ്റ്റിക്സ് പരിശീലനം. ഈ കൊച്ചു മിടുക്കി ഇപ്പോൾ ഒഹിയോയിലെ സെയ്ൻസ്വിൽ ജിംനാസ്റ്റിക്സ് എക്സൽ ടീമിലെ അംഗമാണ്. ജിംനാസ്റ്റിക്സ് പരിശീലനത്തിന് എത്തുന്ന മറ്റു കുട്ടികൾക്ക് കൂടി പ്രചോദനമാണ് പേജിൻറെ കഴിവുകൾ.

ഇതിനോടകം നിരവധി ജിംനാസ്റ്റിക്സ് മത്സരങ്ങളിലും പേയ്ജ് പങ്കെടുത്തു കഴിഞ്ഞു. ആദ്യ മത്സരത്തിൽ തന്നെ ഒന്നാം സ്ഥാനം നേടിയിരുന്നു. പ്രത്യേക വിഭാഗത്തിൽ അല്ല പേയ്ജ് മത്സരിക്കുന്നത് എന്നതാണ് മറ്റൊരു പ്രധാന കാര്യം. ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും അതിനെയെല്ലാം മറികടക്കാൻ നമുക്ക് സാധിക്കുമെന്നതാണ് ലോകത്തിന് താൻ നൽകുന്ന സന്ദേശം എന്ന് ഈ മിടുക്കി പറയുന്നു.

ADVERTISEMENT

ജിംനാസ്റ്റിക്സിലെ നേട്ടങ്ങൾ കൊണ്ട് അവസാനിക്കുന്നതല്ല പേയ്ജിൻറെ സ്വപ്നങ്ങൾ. നീന്തലും ആർച്ചറിയും എല്ലാം വശമാക്കണം എന്ന ദൃഢനിശ്ചയത്തിലാണ് ഈ കുരുന്ന്.

English Summary: Eight year old girl practices gymnastics