വീട്ടിലെ വളർത്തുമൃഗങ്ങളുമായി ഏറ്റവും കൂടുതൽ ചങ്ങാത്തം കൂടുന്നത് കുഞ്ഞുങ്ങൾ തന്നെയാണ്. അവർക്ക് അവയോടുള്ള സ്നേഹവും അളവറ്റതായിരിക്കും. ഇത്തരത്തിൽ തന്റെ പ്രിയപ്പെട്ട പ്രിയരി നായയെ കയ്യിലെടുത്ത് താരാട്ടുപാടി ഓമനിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളുടെ മനംകവരുന്നത്. കുഞ്ഞിനോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലെ വളർത്തുമൃഗങ്ങളുമായി ഏറ്റവും കൂടുതൽ ചങ്ങാത്തം കൂടുന്നത് കുഞ്ഞുങ്ങൾ തന്നെയാണ്. അവർക്ക് അവയോടുള്ള സ്നേഹവും അളവറ്റതായിരിക്കും. ഇത്തരത്തിൽ തന്റെ പ്രിയപ്പെട്ട പ്രിയരി നായയെ കയ്യിലെടുത്ത് താരാട്ടുപാടി ഓമനിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളുടെ മനംകവരുന്നത്.

ADVERTISEMENT

കുഞ്ഞിനോട് ഏറെ അടുപ്പമുള്ള പ്രിയരി നായ പാട്ടൊക്കെ ആസ്വദിച്ച് അനങ്ങാതെ കയ്യിൽ കിടക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിനാളുകൾ ഈ വിഡിയോ കണ്ടു. അതേസമയം കുഞ്ഞിന്റെ നിഷ്കളങ്കമായ സ്നേഹം മനസ്സു നിറയ്ക്കുന്നുണ്ടെങ്കിലും ആശങ്കകൾ പങ്കുവെച്ചുകൊണ്ടുള്ള  കമന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

ADVERTISEMENT

നായയെ കയ്യിൽ എടുക്കുന്നത് കുഞ്ഞിന് അപകടകരമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പ്രിയരി നായയുടെ നീണ്ട നഖങ്ങളും പല്ലുകളും കുഞ്ഞിന്റെ ദേഹത്ത് കൊണ്ടാൽ ആഴത്തിൽ മുറിവുകൾ ഉണ്ടായേക്കാവുന്നതിനാൽ കൊച്ചുകുട്ടികളുടെ കയ്യിൽ  മൃഗങ്ങളെ ഏൽപ്പിക്കരുതെന്നാണ് മറ്റുചിലർ കുറിക്കുന്നത്. അതേസമയം പ്രിയരി നായകൾ മനുഷ്യനുമായി വേഗം അടുക്കുന്നവയാണ് എന്നും അവ ഇണങ്ങി കഴിഞ്ഞാൽ മനുഷ്യരെ ഉപദ്രവിക്കാൻ മുതിരാറില്ലയെന്നും  പ്രതികരണങ്ങളുണ്ട്.

English summary : Little girl singing to Prairie dog– Viral video