ഹൈഹീൽസ് ധരിച്ചാൽ നടക്കാൻ തന്നെ ബുദ്ധിമുട്ടുന്നവരാണ് ഏറെയും. പോയിന്റഡ് ഹൈഹീൽഡ് ചെരിപ്പുകൾ ആണെങ്കിൽ പറയുകയും വേണ്ട. ബാലൻസ് ചെയ്യാൻ ഏറെ കഷ്ടപ്പെടേണ്ടി വരും. അപ്പോൾ പോയിന്റഡ് ഹൈഹീൽസ് ധരിച്ച് ഫുട്ബോൾ കളിച്ചാലോ. നടക്കാത്ത കാര്യമെന്ന് പറയാൻ വരട്ടെ. നെല്ലിട ബാലൻസ് തെറ്റാതെ പോയിന്റഡ് ഹൈഹീൽസ് ധരിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈഹീൽസ്  ധരിച്ചാൽ നടക്കാൻ തന്നെ ബുദ്ധിമുട്ടുന്നവരാണ് ഏറെയും. പോയിന്റഡ് ഹൈഹീൽഡ് ചെരിപ്പുകൾ ആണെങ്കിൽ പറയുകയും വേണ്ട. ബാലൻസ് ചെയ്യാൻ ഏറെ കഷ്ടപ്പെടേണ്ടി വരും. അപ്പോൾ പോയിന്റഡ് ഹൈഹീൽസ് ധരിച്ച് ഫുട്ബോൾ കളിച്ചാലോ. നടക്കാത്ത കാര്യമെന്ന് പറയാൻ വരട്ടെ. നെല്ലിട ബാലൻസ് തെറ്റാതെ പോയിന്റഡ് ഹൈഹീൽസ് ധരിച്ച് നിസ്സാരമായി ഫുട്ബോൾ തട്ടി അദ്ഭുതപ്പെടുകയാണ് മിസോറാം സ്വദേശിനിയായ സിൻഡി എന്ന 14 കാരി.

ADVERTISEMENT

ഒരു തവണ പോലും ബോൾ താഴെ പോകാതെ കൃത്യമായി കാലിൽ ബാലൻസ് ചെയ്യുന്ന സിൻഡിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ അദ്ഭുതത്തോടെയാണ് ആളുകൾ പ്രതികരിക്കുന്നത്. പക്ഷേ സിൻഡിക്ക് ഇത് പുതിയ കാര്യമല്ല കേട്ടോ. സുബ്രതോ കപ്പ് ഫുട്ബോൾ അടക്കം സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള നിരവധി മത്സരങ്ങളിൽ പങ്കെടുത്ത താരമാണ് ഈ മിടുക്കി.

ADVERTISEMENT

ഫുട്ബോൾ കോച്ചായ അച്ഛന്റെ പ്രചോദനത്തിൽ തീരെ ചെറിയ പ്രായത്തിൽ തന്നെ പ്രാക്ടീസ് ചെയ്തു തുടങ്ങിയിരുന്നു. ഫുട്ബോൾ തന്നെയാണ് തന്റെ ഏറ്റവും വലിയ പാഷൻ എന്ന് ഈ പത്താം ക്ലാസ് വിദ്യാർഥിനി പറയുന്നു. ഫുട്ബോൾ നിലംതൊടാതെ തട്ടിക്കൊണ്ട് ലോകത്താകമാനമുള്ള ഫുട്ബോൾ താരങ്ങൾ തുടക്കം കുറിച്ച കീപ്പി - അപ്പി ചലഞ്ചിന്റെ ഭാഗമായാണ് സിൻഡിയും ഫുട്ബോൾ തട്ടുന്ന ദൃശ്യങ്ങൾ പകർത്തിയത്.

ADVERTISEMENT

ആൺ-പെൺ വ്യത്യാസമില്ലാതെ ആർക്കും കളിക്കാവുന്ന ഗെയിമാണ് ഫുട്ബോൾ എന്ന സന്ദേശം നൽകുന്നതിന് വേണ്ടിയാണ് തന്റെ ശ്രമമെന്ന് സിൻഡി പറയുന്നു.  മിസോറാമിലെ കായിക മന്ത്രിയും സമൂഹമാധ്യമങ്ങളിലൂടെ സിൻഡിയുടെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.

English summary: Mizoram girl juggling football in stilettos- Viral video