കൊറോണ വൈറസ് വ്യാപനം ലോകമെമ്പാടുമുള്ള നിരവധി വിദ്യാർത്ഥികളുടെ പഠനത്തെ തീർച്ചയായും ബാധിച്ചിട്ടുണ്ട്, പരീക്ഷകൾ മാറ്റിവയ്ക്കുകയും ഓൺലൈൻ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യം പലയിടത്തുമുണ്ട്. എന്നാൽ ഈ അവസരം മുതലാക്കുന്ന ചില വിരുതന്മാരുമുണ്ട്. അത്തരത്തിൽ ചിരിയുടെ അമിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസ് വ്യാപനം  ലോകമെമ്പാടുമുള്ള നിരവധി വിദ്യാർത്ഥികളുടെ പഠനത്തെ തീർച്ചയായും ബാധിച്ചിട്ടുണ്ട്, പരീക്ഷകൾ മാറ്റിവയ്ക്കുകയും ഓൺലൈൻ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യം പലയിടത്തുമുണ്ട്.  എന്നാൽ ഈ അവസരം മുതലാക്കുന്ന ചില വിരുതന്മാരുമുണ്ട്. അത്തരത്തിൽ ചിരിയുടെ അമിട്ട് പൊട്ടിച്ച് രണ്ട് കുസൃതിക്കുട്ടൻമാരുടെ വിഡിയോ വൈറലാകുകയാണ്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പങ്കുചേരുന്നതിനായി വിദ്യാഭ്യാസം ഉപേക്ഷിച്ച് ‘ത്യാഗം’ ചെയ്യാൻ  തങ്ങൾ തയ്യാറാണെന്ന് രണ്ട് ചെറിയ ആൺകുട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുന്നതാണ്  ഈ രസകരമായ വിഡിയോയിൽ. 

ADVERTISEMENT

‘കൊറോണ വൈറസിൽ നിന്ന് രക്ഷനേടാൻ ഞങ്ങളുടെ പഠനം ത്യാഗം ചെയ്യാൻ ആവശ്യപ്പെടുന്നുവെങ്കിൽ, ഞാൻ അതിന് തയ്യാറാണ് മോദിജി’ എന്ന് ആദ്യത്തെ കുട്ടി പറയുമ്പോൾ ദേ വന്നു അടുത്തയാളുടെ മാസ് ഡയലോഗ് ‘ഏഴ് വർഷത്തേക്ക് സ്കൂളുകൾ അടച്ചാൽ, ആ ത്യാഗവും ചെയ്യാൻ ഞങ്ങൾ തയ്യാറാണ്’.  ഈ കുറുമ്പന്മാരുടെ കുസൃതി വിഡിയോയ്ക്ക് നിറയെ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ്. 

ADVERTISEMENT

വളരെ ഗൗരവത്തോടെയുള്ള രണ്ടുപേരുടേയും സംസാരവും മുഖഭാവവും ഡയലോഗ് പ്രസന്റേഷനുമൊക്കെ ആരിലും ചിരിയുണർത്തും. ഈ ദുരതകാലത്ത് ചിരിയുടെ വെളിച്ചവുമായെത്തിയ ഈ കുട്ടികളോട് കമന്റുകളിലൂടെ നന്ദിപറയുകയാണ് പലരും .