മകൾക്ക് ചരിത്രകഥകൾ പറഞ്ഞുകൊടുത്തപ്പോൾ ബ്രിട്ടിഷ് ദമ്പതികളായ എഡ്മണ്ട് കിങ്സ്‌ലിയും അന്ന മോറിസിയും ഒരിക്കലും വിചാരിച്ചു കാണില്ല അവൾ ഇത്തരമൊരു വിചിത്രമായ ആവശ്യവുമായി എത്തുമെന്ന്. മാതാപിതാക്കൾ പറഞ്ഞുകൊടുത്ത ചരിത്രകഥ കേട്ട് അഞ്ചുവയസ്സുകാരിയായ മകൾ തന്റെ ജന്മദിന കേക്കിൽ ആൻ ബൊലീനെ ഹെൻട്രി എട്ടാമൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾക്ക് ചരിത്രകഥകൾ പറഞ്ഞുകൊടുത്തപ്പോൾ ബ്രിട്ടിഷ് ദമ്പതികളായ എഡ്മണ്ട് കിങ്സ്‌ലിയും അന്ന മോറിസിയും ഒരിക്കലും വിചാരിച്ചു കാണില്ല അവൾ ഇത്തരമൊരു വിചിത്രമായ ആവശ്യവുമായി എത്തുമെന്ന്. മാതാപിതാക്കൾ പറഞ്ഞുകൊടുത്ത ചരിത്രകഥ കേട്ട്  അഞ്ചുവയസ്സുകാരിയായ മകൾ തന്റെ ജന്മദിന കേക്കിൽ ആൻ ബൊലീനെ ഹെൻട്രി എട്ടാമൻ വധിച്ചതിന്റെ ചിത്രീകരണം വേണമെന്നാണ് ആവശ്യപ്പെട്ടത്. 

ADVERTISEMENT

ചരിത്ര നാടക സംവിധായികയായ അന്നയും തിയറ്റർ ആർട്ടിസ്റ്റായ എഡ്മണ്ടും മക്കൾക്ക് ചരിത്രകഥകൾ പറഞ്ഞുകൊടുക്കുമായിരുന്നു. ഹാംപ്ടൻ കോർട്ട് കൊട്ടാരത്തിലെ രാജകുടുംബത്തിന്റെ കഥകളും അതിൽപ്പെട്ടിരുന്നു. ഒരു അവധിക്കാലത്ത് അവർ കുട്ടികളെ കൊട്ടാരം കാണാൻ കൊണ്ടുപോകുകയും ചെയ്തു. 1533 മുതൽ 36 വരെ ഇംഗ്ലണ്ടിന്റെ രാജ്ഞിയായിരുന്നു ആൻ ബൊലീൻ. ഹെൻട്രി എട്ടാമൻ രാജാവിന്റെ രണ്ടാം ഭാര്യയായിരുന്ന ആനിനെ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ആരോപിച്ച് രാജാവ് വധിക്കുകയായിരുന്നു. തന്റെ പിറന്നാളിന്, ഈ സംഭവം ചിത്രീകരിക്കുന്ന കേക്ക് വേണമെന്നായിരുന്നു അന്നയുടെ മകൾ ആവശ്യപ്പെട്ടത്.

ADVERTISEMENT

അവളുടെ ഈ ആവശ്യം മാതാപിതാക്കൾ സാധിച്ചുകൊടുക്കുകയും ചെയ്തു. കഴിഞ്ഞ മേയ് 30 ന് എഡ്മണ്ട് കിങ്സ്‌ലി തന്റെ ട്വിറ്റർ പ്രൊഫൈലിൽ മകൾ ആവശ്യപ്പെട്ട ആ കേക്കിന്റെ ചിത്രം പങ്കുവെച്ചു. ഈ ട്വീറ്റ്  നിരവധി ആളുകളാണ് പങ്കുവച്ചത്. കുട്ടിക്കാലം മുതൽ രസകരമായ ചരിത്രപാഠങ്ങൾ കുട്ടികളെ പഠിപ്പിച്ചതിന് പല ചരിത്രപ്രേമികളും ആ മാതാപിതാക്കളെ അഭിനന്ദിച്ചു. അത്തരം കേക്കുകൾ ഉണ്ടാക്കാനറിയാവുന്ന ബേക്കർമാരെ അന്വേഷിക്കുകയാണ് തങ്ങളെന്നു പലരും കമന്റിടുകയും ചെയ്തു. 

ADVERTISEMENT

English summary : Five year old girl demanding dark birthday cake depicting anne boleyns execution