പടിക്കെട്ടുകൾ നടന്നുകയറുന്നത് പലർക്കും അല്പം പ്രയാസമാണ്. ഓടിക്കയറുന്ന കാര്യമാണെങ്കിൽ പറയുകയും വേണ്ട. അപ്പോൾ ഹൂലാഹൂപ്പിങ് ചെയ്തുകൊണ്ട് പടിക്കെട്ടുകൾ ഓടിക്കയറിയാലോ. ചിന്തിക്കാനേ വയ്യയെന്ന് പറയുന്നവർക്ക് മുന്നിൽ ഇതൊക്കെ തനിക്ക് നിഷ്പ്രയാസം സാധിക്കുന്ന കാര്യമാണെന്ന് കാട്ടി ഗിന്നസ് റെക്കോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പടിക്കെട്ടുകൾ നടന്നുകയറുന്നത് പലർക്കും അല്പം പ്രയാസമാണ്. ഓടിക്കയറുന്ന കാര്യമാണെങ്കിൽ പറയുകയും വേണ്ട. അപ്പോൾ ഹൂലാഹൂപ്പിങ് ചെയ്തുകൊണ്ട് പടിക്കെട്ടുകൾ ഓടിക്കയറിയാലോ. ചിന്തിക്കാനേ വയ്യയെന്ന് പറയുന്നവർക്ക് മുന്നിൽ ഇതൊക്കെ തനിക്ക് നിഷ്പ്രയാസം സാധിക്കുന്ന കാര്യമാണെന്ന് കാട്ടി ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു ബാലൻ. ചെന്നൈ സ്വദേശിയായ ആധവ് സുകുമാർ 19 സെക്കൻഡിൽ താഴെ മാത്രം സമയമെടുത്താണ് അൻപത് പടവുകൾ ഹൂലാഹൂപ്പിങ് ചെയ്തുകൊണ്ട് ഓടിക്കയറിയത്.

18.28 സെക്കൻഡുകൾകൊണ്ട് ആധവ്  തന്റെ ചലഞ്ച് പൂർത്തിയാക്കുന്ന വിഡിയോ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. 50 പടവുകളും കൃത്യമായി  താണ്ടിയിട്ടുണ്ടെന്ന് എടുത്തു കാണിക്കുന്നതിനു വേണ്ടി ഓരോ പടവിലും നമ്പറുകൾ നൽകിയിരിക്കുന്നതും വിഡിയോയിൽ കാണാം. 

ADVERTISEMENT

ആദ്യ സെറ്റിൽ 38 പടവുകളാണുള്ളത്. നെല്ലിട പിഴയ്ക്കാതെ മിന്നൽ വേഗത്തിൽ പടവുകൾ ഓടിക്കയറിയ ആധവ്  അൽപ ദൂരം പരന്ന സ്ഥലത്തുകൂടി  ഓടിയ ശേഷമാണ് ശേഷിക്കുന്ന പന്ത്രണ്ട് പടവുകളും താണ്ടിയത്. ഈ സമയമത്രയും ഹൂലാഹൂപ്പിങ് തുടർന്നുകൊണ്ടിരുന്നു.

ADVERTISEMENT

രണ്ടു വർഷങ്ങൾക്കു മുൻപാണ് ആധവ് പതിവായി ഹൂലാഹൂപ്പിങ് പരിശീലിച്ചു തുടങ്ങിയത്. ഗിന്നസ് റെക്കോർഡ് നേടണം എന്ന ലക്ഷ്യം മനസ്സിൽ എത്തിയതോടെ അതിനായി നിരന്തരം കഠിനപ്രയത്നം തന്നെ വേണ്ടിവന്നു. ഹൂലാഹൂപ്പിങ്  ചെയ്തുകൊണ്ട് 23.39 സെക്കൻഡിൽ 50 പടവുകൾ കയറിയ അമേരിക്കൻ സ്വദേശിയായ അശ്രിത ഫർമാന്റെ  റെക്കോർഡാണ് ആധവ് തകർത്തത്.

English summary: Chennai boy sets guinness world record in hula hooping