ഈ വാരാന്ത്യത്തിൽ തിരക്കേറിയവരായി ആരെങ്കിലും ഉണ്ടോ? എന്ന ചോദ്യവുമായാണ് സുസ്മിത് സെൻ ഇത്തവണ ഇൻസറ്റഗ്രാമിൽ എത്തിയിരിക്കുന്നത്. ഇളയ മകൾ അലിസയുെട മുടി മുറിക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് താരത്തിന്റെ ചോദ്യം. അലിസയ്ക്ക് മൂന്ന് വയസ്സുള്ളപ്പോൾ മുതൽ താനാണ് അവളുടെ ഔദ്യോഗിക ഹെയർഡ്രെസ്സറെന്നാണ് സുസ്മിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വാരാന്ത്യത്തിൽ തിരക്കേറിയവരായി ആരെങ്കിലും ഉണ്ടോ? എന്ന ചോദ്യവുമായാണ് സുസ്മിത് സെൻ ഇത്തവണ ഇൻസറ്റഗ്രാമിൽ എത്തിയിരിക്കുന്നത്. ഇളയ മകൾ അലിസയുടെ മുടി മുറിക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് താരത്തിന്റെ ചോദ്യം. അലിസയ്ക്ക് മൂന്ന് വയസ്സുള്ളപ്പോൾ മുതൽ താനാണ് അവളുടെ ഔദ്യോഗിക ഹെയർഡ്രെസ്സറെന്നാണ് സുസ്മിത കുറിക്കുന്നത്. മുടി മുറിക്കുമ്പോള്‍ തനിക്ക് അല്പം പേടിയുണ്ടെങ്കിലും മകൾ ധ്യാനത്തിലെന്ന പോല ഇരിക്കുമെന്നും അവളുടെ ആ ആത്മവിശ്വാസം തനിക്ക് ഇഷ്ടമാണെന്നും താരം പറയുന്നു.

ADVERTISEMENT

ബോളിവുഡിലെ സൂപ്പർ സ്ട്രോങ് അമ്മയാണ് സുസ്മിത സെൻ. 1994 ൽ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ അന്നു മുതൽ സുസ്മിതയുടെ ഓരോ പ്രവർത്തികളും വ്യത്യസ്തമായിരുന്നു. സൗന്ദര്യ പട്ടം ലഭിച്ചതിന് ശേഷം ബോളിവുഡ് കീഴടക്കിയ സുസ്മിത രണ്ട് പെണ്‍കുഞ്ഞുങ്ങളെ ദത്തെടുക്കുകയായിരുന്നു. ഇരുപത്തിരണ്ടാമത്തെ വയസിലാണ് പെണ്‍കുഞ്ഞിനെ ദത്തെടുക്കുക എന്ന ശക്തമായ തീരുമാനം അവർ എടുത്തത്. ശക്തമായ തീരുമാനങ്ങളെടുക്കാനും അവയിൽ ഉറച്ചുനിൽക്കുവാനും സുസ്മിത കാട്ടുന്ന മിടുക്ക് ഒന്നു വേറെതന്നെയാണ്. റെനീ, അലീസ, എന്നീ രണ്ട് ദത്തു പുത്രിമാരാണ് സുസ്മിതയ്ക്കുള്ളത്.

നിരവധിപ്പേരാണ് അമ്മയുടേയും മകളുടേയും  ഈ മനോഹരമായ ചിത്രത്തിന് ഇഷ്ടമറിയിച്ച് എത്തിയത്.തന്റെ പെൺമക്കൾക്കായാണ് സുസ്മിതയുടെ ജീവിതം. ഇവർക്കൊപ്പമുള്ള പല നിമിഷങ്ങളും സുസ്മിത തന്റെ ആരാധകർക്കായി  പങ്കുവയ്ക്കാറുമുണ്ട്. 

ADVERTISEMENT

Content Summary: Susmitha Sen post a photo with daughter Alisah