നഗരത്തിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾക്കായി ഒരു 12 വയസുകാരൻ അയച്ച ഈ വിഡിയോ കണ്ണു നിറയാതെ കണ്ടുതീർക്കാനാകില്ല. വടക്കൻ ചൈനയിലെ ഹെബി പ്രവിശ്യയിലെ സ്കൂളിൽ പഠിക്കുകയാണ് ലിയു എന്ന ഈ ബാലൻ ബെയ്ജിങിൽ മാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്യുകയാണ് അവന്റെ മാതാപിതാക്കൾ. ലിയുവിന്റെ അധ്യാപകനാണ് ഈ വിഡിയോ റെക്കോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരത്തിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾക്കായി  ഒരു 12 വയസുകാരൻ അയച്ച  ഈ വിഡിയോ കണ്ണു നിറയാതെ കണ്ടുതീർക്കാനാകില്ല. വടക്കൻ ചൈനയിലെ ഹെബി പ്രവിശ്യയിലെ സ്കൂളിൽ പഠിക്കുകയാണ് ലിയു എന്ന ഈ ബാലൻ, ബെയ്ജിങിൽ മാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്യുകയാണ് അവന്റെ മാതാപിതാക്കൾ. ലിയുവിന്റെ അധ്യാപകനാണ് ഈ വിഡിയോ റെക്കോഡ് ചെയ്ത് അവന്റെ സങ്കടം പങ്കുവച്ചത്. വിഡിയോ സോഷ്യൽ മീഡിയയിൽ വളരെ വേദമാണ് വൈറലായത്.

‘ബെയ്ജിങിൽ തന്നെ ജോലി ചെയ്യാതെ തന്നെ ഇടയ്ക്ക് വന്ന് കാണണം. തളർന്നുപോകരുത്, വഴക്കുണ്ടാക്കരുത്, നേരം വൈകി ഉറങ്ങരുത് ഭക്ഷണം കഴിക്കണം,  ലഞ്ച് ബോക്സ് മറക്കരുത്, പണം ലാഭിക്കാൻ വേണ്ടി ആഹാരം കഴിക്കാതിരിക്കരുത്’.നഗരത്തിൽ ജോലി ചെയ്യുന്ന തന്റെ മാതാപിതാക്കൾക്ക് അയച്ച വിഡിയോയിലെ കണ്ണു നിറയ്ക്കുന്ന വാക്കുകളാണിത്. കുടംബത്തെപ്പറ്റി പറയുമ്പോൾ അവന് തന്റെ സംങ്കടം നിയന്ത്രിക്കാനാകുന്നില്ല. കണ്ണുനീരിനിടയിലും അവൻ പറഞ്ഞുകൊണ്ടേയിരുന്നു.

ADVERTISEMENT

അധ്യാപകന്റെ ചോദ്യങ്ങൾക്ക് കണ്ണുനീരോടെയാണെങ്കിലും വ്യക്തമായ മറുപടികൾ പറയുകയാണ് ഈ ബാലൻ. അച്ഛനും അമ്മയും വെറും മൂന്ന് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്, ചില ദിവസങ്ങളിൽ അവർ ഉറങ്ങാറേയില്ല. അച്ഛന്‍ വന്ന് അല്പം നേരം ഉറങ്ങിയിട്ട് വീണ്ടും ജോലിയ്ക്കു പോകും. തനിക്കും സഹോദരിയ്ക്കും മുത്തശ്ശനും വേണ്ടിയാണ് അവർ ഇത്രയേറെ കഷ്ടപ്പെടുന്നത്. വലുതാകുമ്പോൾ താൻ പട്ടാളത്തിൽ ചേരുമെന്നും  അതിന് ശേഷം തനിക്ക് നല്ലൊരു ജോലി കണ്ടുപിടിക്കാനാകുമെന്നും ലിയു പറയുന്നു. വീട്ടിൽ നിന്നും അധികം ദൂരമില്ലാത്തൊരിടത്ത് ജോലി ചെയ്യും, അപ്പോൾ മാതാപിതാക്കൾക്ക് എന്നും പണം കൊടുക്കാൻ സാധിക്കുമല്ലോയെന്നും ആ ബാലൻ പറയുന്നു.

ADVERTISEMENT

എത്രയും വേഗം ലിയുവിന് തന്റെ കുടുംബവുമായി ചേരാൻ സാധിക്കട്ടെയെന്നും അവൻ നല്ല വിവേചന ബുദ്ധിയുള്ള കുട്ടിയാണെന്നും ഒരിക്കൽ അവൻ ഉയരങ്ങളിലെത്തുമെന്നും വിഡിയോയിൽ കുറിക്കുന്നു. കുഞ്ഞു ലിയുവിന്റെ സങ്കടങ്ങളൊക്കെ വളരെ വേഗം മാറട്ടെയെന്നും  എത്രയും വേഗം അവന് മാതാപിതാക്കളെ കാണാൻ സാധിക്കട്ടെയെന്നും ആശംസിക്കുകയാണ് സോഷ്യൽ ലോകം.

ADVERTISEMENT

English summary:  Chinese left behind boy's touching message to parents - Viral video