വീട്ടുമുറ്റത്ത് കൂടി സപ്പോർട്ടിംഗ് വീലുള്ള സൈക്കിൾ ചവിട്ടി നടക്കുന്ന പ്രായത്തിൽ ബൈക്ക് സ്റ്റണ്ടിങ് നടത്തി അത്ഭുതപ്പെടുത്തുകയാണ് ആറു വയസ്സുകാരിയായ ഫാത്തിമ നെഷ്വാ. ഫാത്തിമയുടെ ബൈക്ക് സ്റ്റണ്ടിങ് വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടിക്കഴിഞ്ഞു. ആലുവ സ്വദേശിയായ അബ്ദുൾ കലാം ആസാദിന്റേയും ഷബ്നയുടേയും മകളാണ് ഈ മിടുമിടുക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാത്തിമ നെഷ്വാ

ADVERTISEMENT

നാലാം വയസ്സിൽ തന്നെ സൈക്കിൾ ചവിട്ടാൻ പഠിച്ച ഫാത്തിമ യൂട്യൂബ് വിഡിയോകളിലൂടെയാണ് ബൈക്ക് സ്റ്റണ്ടിംഗിനെക്കുറിച്ച് അറിഞ്ഞത്. വിഡിയോകളിൽ കാണുന്നതുപോലെയുള്ള സ്പോർട്സ് ബൈക്ക് വേണമെന്ന ആവശ്യവുമായി സമീപിച്ചപ്പോൾ മകളുടെ വെറും ഒരു കൗതുകം മാത്രമാണെന്നാണ് തുടക്കത്തിൽ മാതാപിതാക്കൾ കരുതിയത്. പെൺകുട്ടി ആയതുകൊണ്ടാണോ ബൈക്ക് വാങ്ങി തരാത്തത് എന്ന് ഫാത്തിമ ചോദിച്ചതോടെ ആ ആഗ്രഹം നടത്തിക്കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരുപാട് സ്ഥലങ്ങളിൽ തേടി നടന്ന ശേഷം ഒടുവിൽ ഫാത്തിമയ്ക്ക് ഉപയോഗിക്കാനാവുന്ന വലിപ്പത്തിൽ ബൈക്ക് കണ്ടെത്തി.

ADVERTISEMENT

അച്ഛൻ തന്നെയാണ് ഫാത്തിമയെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചത്. ഓടിച്ചു പരിശീലിക്കാനായി ഗ്രൗണ്ടും നിർമ്മിച്ചു. ചെരിവുള്ള ഭാഗത്തിലൂടെ ഫാത്തിമ അനായാസമായി ബൈക്ക് ചാടിക്കുന്നത് കണ്ടതോടെയാണ് മകൾക്ക് ഇതിൽ പ്രത്യേക കഴിവുണ്ട് എന്ന് തിരിച്ചറിഞ്ഞത്. അതോടെ പ്രാക്ടീസ് ചെയ്യാനായി ഉയർച്ചയും താഴ്ചയുമുള്ള രീതിയിൽ ട്രാക്കും ഒരുക്കിക്കൊടുത്തു. ഇപ്പോൾ രാവിലെയും വൈകുന്നേരവും ഫാത്തിമ കൃത്യമായി ബൈക്ക് സ്റ്റണ്ടിങ് പരിശീലനം നടത്തുന്നുണ്ട്.

കാണുന്നവരെല്ലാം ഏറെ അതിശയത്തോടെയാണ് മകളുടെ ഈ കഴിവിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് ഫാത്തിമയുടെ അച്ഛൻ പറയുന്നു. പ്രൊഫഷണലായി ബൈക്ക് സ്റ്റണ്ടിങ് ചെയ്യുന്നവരെപ്പോലെ ബൈക്കിൽ എല്ലാ അഭ്യാസങ്ങളും കാണിക്കണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. 

ADVERTISEMENT

പറവൂർ കവല ഹോളി ഗോസ്റ്റ്  സ്കൂളിലെ വിദ്യാർഥിനിയാണ് ഫാത്തിമ. ബൈക്ക് സ്റ്റണ്ടിംഗ് കൂടാതെ സ്കേറ്റിങും ഡാൻസുമാണ് ഫാത്തിമയുെട മറ്റ് ഇഷ്ടങ്ങൾ. ചേച്ചി ഹയയാണ് ഇതിൽ രണ്ടിലും ഫാത്തിമയുെട ഗുരു. അഹമ്മദ് ഹമ്പൽ എന്ന ഒരു കുഞ്ഞനുജനുമുണ്ട് ഫാത്തിമയ്ക്ക്. 

English summary: Six year old Fathima Nashwa bike stunting-Viral video