വീടുകളിൽ മൃഗങ്ങളെ വളർത്തുമ്പോൾ അവയുമായി ഏറ്റവും കൂടുതൽ അടുക്കുന്നത് അവിടുത്തെ കുഞ്ഞുങ്ങളായിരിക്കും. വളർത്തു മൃഗങ്ങളോടും പക്ഷികളോടുമൊക്കെ കുട്ടികൾക്ക് ഒരു പ്രത്യേക ഹൃദയബന്ധവും കാണും. അവയെ പിരിയുകയെന്നത് ഈ കുഞ്ഞുങ്ങൾക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. അത്തരത്തിൽ താനും ചേർന്നു വളർത്തിയ കോഴികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുകളിൽ മൃഗങ്ങളെ വളർത്തുമ്പോൾ അവയുമായി ഏറ്റവും കൂടുതൽ അടുക്കുന്നത് അവിടുത്തെ കുഞ്ഞുങ്ങളായിരിക്കും. വളർത്തു മൃഗങ്ങളോടും പക്ഷികളോടുമൊക്കെ കുട്ടികൾക്ക് ഒരു പ്രത്യേക ഹൃദയബന്ധവും കാണും. അവയെ പിരിയുകയെന്നത് ഈ കുഞ്ഞുങ്ങൾക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. അത്തരത്തിൽ താനും ചേർന്നു വളർത്തിയ കോഴികളെ വിൽക്കാനായി കൊണ്ടു പോകുന്നത് കണ്ട് ഹൃദയം പൊട്ടി കരയുന്ന ഒരു ആറ് വയസ്സുകാരന്റെ വിഡിയോ ശ്രദ്ധനേടുകയാണ്.  

തെക്കൻ സിക്കിമിലെ മെല്ലിയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. കോഴികളെ പോൾട്രി ഫാമിലേയ്ക്ക് കൊണ്ടു പോകുന്നതിനായി ഒരു വലിയ വാനിലേയ്ക്ക് കയറ്റുകയാണ്. ഇത് കണ്ടുനിൽക്കാനാകാതെ തന്റെ കോഴികളെ കൊണ്ടു പോകരുതേയെന്ന് അവരോട് അപേക്ഷിക്കുകയാണ് ബാലന്‍. അവയെ വാനിൽ കയറ്റരുതെന്ന് മുതിർന്നവരോട് അഭ്യർത്ഥിക്കുകയും. കോഴികളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് വിങ്ങിക്കരയുന്നതും കാണാം. 

ADVERTISEMENT

‘എന്റെ കോഴികളെ കറിവച്ചു തിന്നല്ലേ’ യെന്ന് കൈകൾ കൂപ്പി അവരോട് അഭ്യർത്ഥിക്കുകയാണ് കുരുന്ന്. കോഴികളെ തിരികത്തരാനും അവയെ തന്നിൽ നിന്ന് അകറ്റാതിരിക്കാനും നിലത്തു വീണു കരയുകയാണവൻ. തന്റെ കൂട്ടുകാർ പോകുന്നത് സങ്കടമാണെന്ന് പറഞ്ഞു കരയുമ്പോൾ പുതിയ കോഴികളെ വാങ്ങാമെന്നു പറഞ്ഞ് അച്ഛൻ ആശ്വസിപ്പിക്കുന്നുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായ വിഡിയോ ഈ കൊച്ചുകുട്ടിയുടെ കോഴികളുമായുള്ള ബന്ധത്തിന്റെ ആഴം എത്ര വലുതാണെന്ന് കാണിച്ചു തരുന്നു.

English summary: Little boy from Sikkim breaks down after chickens he raised taken away