തൊടുപുഴ∙ പതിമൂന്നാം വയസ്സിൽ 13 പശുക്കളെ പോറ്റിവളർത്തുന്ന മാത്യു ബെന്നിയെ തേടി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ വിളിയെത്തി. ആഗ്രഹിച്ച പോലെ വലുതാവുമ്പോൾ വെറ്ററിനറി ഡോക്ടറാവണമെന്നും അന്നു മന്ത്രി തന്നെ ഫോണിൽ വിളിച്ച കാര്യം കൂടെയുള്ളവരോടു പറയണമെന്നും ചിഞ്ചുറാണി, മാത്യുവിനോടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ പതിമൂന്നാം വയസ്സിൽ 13 പശുക്കളെ പോറ്റിവളർത്തുന്ന മാത്യു ബെന്നിയെ തേടി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ വിളിയെത്തി. ആഗ്രഹിച്ച പോലെ വലുതാവുമ്പോൾ വെറ്ററിനറി ഡോക്ടറാവണമെന്നും അന്നു മന്ത്രി തന്നെ ഫോണിൽ വിളിച്ച കാര്യം കൂടെയുള്ളവരോടു പറയണമെന്നും ചിഞ്ചുറാണി, മാത്യുവിനോടു പറഞ്ഞു. 

മാത്യു ബെന്നി

മാത്യുവിനെക്കുറിച്ചു മനോരമ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു മന്ത്രി വി‍ഡിയോ കോളിൽ ബന്ധപ്പെട്ടത്. പാലിന്റെ ലഭ്യതയെക്കുറിച്ചും മറ്റു സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും മന്ത്രി  സംസാരിച്ചു. ഇടുക്കിയിലെത്തുമ്പോൾ നേരിട്ടുകാണാമെന്നും മാത്യുവിനു മന്ത്രി ഉറപ്പു നൽകി. രണ്ടു പശുക്കളെ കെട്ടാൻ കഴിയുന്ന തൊഴുത്തു മാത്രമേയുള്ളൂവെന്നു മാത്യു സങ്കടം പറഞ്ഞപ്പോൾ തൊഴുത്തിന്റെ കാര്യത്തിൽ സഹായിക്കാൻ ശ്രമിക്കാമെന്നും മന്ത്രി പറഞ്ഞു. അമ്മ ഷൈനിയോടും മന്ത്രി സംസാരിച്ചു. കഴിഞ്ഞ ഒക്ടോബറിൽ അച്ഛൻ ബെന്നിയുടെ വേർപാടിനു ശേഷം പശുക്കളെ വിറ്റുകളയാൻ മനസ്സില്ലാതായതോടെയാണ് എട്ടാം ക്ലാസുകാരൻ മാത്യു പശുപരിപാലനം ഏറ്റെടുത്തത്. 

ADVERTISEMENT

പുലർച്ചെ 4ന് ഉണരുന്ന മാത്യു തൊഴുത്തു കഴുകി വൃത്തിയാക്കും. പശുക്കളെ കുളിപ്പിച്ച് കറവ കഴിഞ്ഞു തൊഴുത്തിൽ നിന്ന് ഇറങ്ങുമ്പോൾ 7 മണിയാകും. പിന്നീടാണു പഠനം. മാത്യുവിന്റെ താൽപര്യം കണ്ടെത്തിയ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ കൃത്രിമബീജസങ്കലന പരിശീലനവും നൽകിയിരുന്നു. വെട്ടിമറ്റം വിമല പബ്ലിക് സ്കൂൾ 8–ാം ക്ലാസ് വിദ്യാർഥിയാണ് . ജ്യേഷ്ഠൻ 10–ാം ക്ലാസിൽ പഠിക്കുന്ന ജോർജും അനിയത്തി റോസ്‌ മരിയയും മാത്യുവിനൊപ്പമുണ്ട്.

ADVERTISEMENT

English summary : Manorama Impact story- Minister Chinchu Rani video call little mathew benny