കോവിഡ് വ്യാപനവും ലോക്ഡൗണുമൊക്കെ ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെയാണല്ലോ.. പ്രത്യകിച്ച് വിദ്യാർഥികളെ. സ്കൂളുകളിൽ പോയി പഠനം ആഘോഷമാക്കേണ്ട ഈ സമയം ഓൺലൈൻ ആയത് പല കുട്ടികൾക്കും അത്ര ഉൾക്കൊള്ളാനായിട്ടില്ല. ഓൺലൈൻ ക്ലാസുകളുടെ ആ ചുരുങ്ങിയ സമയത്തിനുള്ളിൽ പാഠഭാഗങ്ങൾ തീർക്കേണ്ടതുകൊണ്ട് അധ്യാപകരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപനവും ലോക്ഡൗണുമൊക്കെ  ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെയാണല്ലോ, പ്രത്യകിച്ച് വിദ്യാർഥികളെ. സ്കൂളുകളിൽ ആഘോഷമാക്കേണ്ട ഈ പഠനം ഓൺലൈൻ ആയത് പല കുട്ടികൾക്കും അത്ര ഉൾക്കൊള്ളാനായിട്ടില്ല.  ഓൺലൈൻ ക്ലാസുകളുടെ ആ ചുരുങ്ങിയ സമയത്തിനുള്ളിൽ പാഠഭാഗങ്ങൾ തീർക്കേണ്ടതുകൊണ്ട് അധ്യാപകരും കൃത്യതയോടെ നോട്ടുകളും കൊടുക്കുന്നു. എന്നാൽ ഈ നോട്ടെഴുത്ത് അത്ര പിടിക്കാത്ത ഒരു കുറുമ്പൻ ഒരുപാട് നോട്ട് തരരുതേയെന്ന് അധ്യാപകരോട് അപേക്ഷിക്കുന്ന ചിരി വിഡിയോയാണിത്.  ഓൺലൈൻ ക്ലാസിലും നോട്ടെഴുത്തിലും മനം മടുത്ത് പഠനം തന്നെ വെറുത്തുപോയി എന്നാണ് ഈ ബാലന്റെ പരാതി. സംഗീത സംവിധായകൻ കൈലാസ് മേനോൻ തന്റെ സോഷ്യൽ മീഡിയ പേജിൽ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വിദ്യാർഥിയുടെ വിഡിയോയിലെ വാക്കുകളിങ്ങനെയാണ്

ADVERTISEMENT

‘ഈ പഠിത്തം പഠിത്തം എന്നൊക്കെ പറയുന്നുണ്ടല്ലോ ടീച്ചർമാരേ... ഈ പഠിത്തം എന്താ സാധനം ടീച്ചർമാരേ..  ഈ പഠിച്ച് പഠിച്ച് എന്റെ തല കേടാവുന്നുണ്ട് കേട്ടോ..  ഇങ്ങള വിചാരം ങ്ങള് പഠിക്കുന്നില്ലന്ന്.. ഞങ്ങള വിചാരം ഇവരിങ്ങനെ  ഇട്ടിട്ടിട്ട്... എനിക്ക് വെറുത്തു.. സങ്കടത്തോടെ പറയുകയാ ടീച്ചർമാരേ.. ങ്ങളിങ്ങനെ ഇടല്ലേ.. ഈ ഗ്രൂപ്പും ഒക്കെ ഉണ്ടാക്കിയിട്ട്.. ങ്ങളിതിതെന്തിനാ എന്നോട്..  എഴുതാനിടുവാണങ്കി ഇത്തിരി ഇടണം  അല്ലാണ്ട്  ഇഷ്ടം പോലിടരുത് ടീച്ചർമാരേ...  ഞാനങ്ങനെ പറയുവല്ല... ഞാൻ വെറുത്ത്.. പഠിത്തന്ന് പറഞ്ഞാ ഭയങ്കര ഇഷ്ടാ..  നിങ്ങളിങ്ങനെ ഇട്ടാ എനിക്ക്  ഭയങ്കര സങ്കടാകുന്നുണ്ടുട്ടോ... ഒരു ഫോട്ടോ ഒക്കെ ഇടുവാണെങ്കി പിന്നേവൊണ്ട് ഇതിപ്പോ മൂന്ന് പത്ത് പതിനഞ്ചണ്ണമൊക്കെ ഇടുവാണെങ്കി  ഓന്നാലോചിച്ചു നോക്ക്യ..  സങ്കടത്തോടെ പറയുകയാ ടീച്ചർമാരേ കാല് പിടിച്ചു പറയുവാ  ഇനിയങ്ങനൊന്നുമിടല്ലേ... മാപ്പ് മാപ്പേ മാപ്പ്...’

ഓൺലൈൻ ക്ലാസിലെ നോട്ടെഴുത്ത് മടുത്തിട്ട് ഇനി ഇങ്ങനെ ഒത്തിരി നോട്ടെഴുതാന്‍ തരല്ലേയെന്ന് ടീച്ചർമാരോട് അപേക്ഷിക്കുകയാണ്.  ഓൺലൈൻ ക്ലാസും ഗ്രൂപ്പൊക്കെ എന്തിനാണെന്നാണ് ഈ കുറുമ്പന്റെ സംശയം.. മലപ്പുറത്തുകാരനാണെന്നു കക്ഷി വിഡിയോയിൽ പറയുന്നുണ്ട്. അധ്യാപകരോട്   ഇങ്ങനൊക്കെ പറയേണ്ടിവന്നതിൽ വൻ മാപ്പു പറച്ചിലോടെയാണ് ഈ വിഡിേയാ അവസാനിക്കുന്നത്.

ADVERTISEMENT

English summary: Funny video of a lillte boy on online class and notes