കോവിഡിനെ തുടർന്ന് സ്കൂളുകൾ അടച്ചതോടെ ക്ലാസിൽ പോകാനോ പുറത്തിറങ്ങാനോ സാധിക്കാത്തതിന്റെ വിരസതയിലാണ് കുട്ടികൾ. ഇതോടെ പലരും പുതിയ ഹോബികളും കണ്ടെത്തിക്കഴിഞ്ഞു. കോട്ടയം കളത്തിപ്പടിയിലെ മരിയൻ സീനിയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ റൂഫസ് അജി എബ്രഹാം ലോക്ഡൗൺ കാലത്ത് ചങ്ങാത്തം കൂടിയത് റൂബിക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിനെ തുടർന്ന് സ്കൂളുകൾ അടച്ചതോടെ ക്ലാസിൽ പോകാനോ പുറത്തിറങ്ങാനോ സാധിക്കാത്തതിന്റെ വിരസതയിലാണ് കുട്ടികൾ. ഇതോടെ പലരും പുതിയ ഹോബികളും കണ്ടെത്തിക്കഴിഞ്ഞു. കോട്ടയം കളത്തിപ്പടിയിലെ മരിയൻ സീനിയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ റൂഫസ് അജി എബ്രഹാം ലോക്ഡൗൺ കാലത്ത് ചങ്ങാത്തം കൂടിയത് റൂബിക്സ് ക്യൂബുകളോടാണ്. കൃത്യമായ പരിശീലനത്തിലൂടെ ഇപ്പോൾ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നതിൽ ഒരു എക്സ്പെർട്ടായി മാറിയിരിക്കുകയാണ് ഈ മിടുക്കൻ. 

റൂഫസ്

കണ്ണടച്ചു തുറക്കുന്ന നേരം മതി റൂഫസിന് റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ. സെക്കൻഡുകൾകൊണ്ട് നിസ്സാരമായി റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന റൂഫസിന്റെ ദൃശ്യങ്ങൾ അച്ഛൻ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഈ മിടുക്കന്റെ കഴിവിനെക്കുറിച്ച് പുറംലോകമറിഞ്ഞത്. 3 * 3 റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ അഞ്ചു സെക്കൻഡ് മാത്രം മതി റൂഫസിന്. അതുമാത്രമല്ല കണ്ണുകെട്ടികൊണ്ടും ക്യൂബ് സോൾവ് ചെയ്യാൻ സാധിക്കും. കണ്ണു കെട്ടിയ നിലയിൽ 8 സെക്കൻഡ് മാത്രം എടുത്താണ് റൂഫസ് ക്യൂബ് സോൾവ് ചെയ്യുന്നത്. 

ADVERTISEMENT

ചേച്ചിയുടെ അബാക്കസ് ക്ലാസിനായി വാങ്ങിയ റൂബിക്സ് ക്യൂബ് കണ്ട് ഏറെ കൗതുകം തോന്നിയ റൂഫസ് യൂട്യൂബ് വിഡിയോകളിൽ നിന്നുമാണ് സോൾവ് ചെയ്യുന്ന രീതികൾ  പഠിച്ചെടുത്തത്. പിന്നീട് ഇതിനായി ഏറെ സമയം ചിലവിട്ടു തുടങ്ങി. ഇക്കഴിഞ്ഞ അവധികാലത്താണ് നിശ്ചിതസമയത്തിനുള്ളിൽ ക്യൂബ് സോൾവ് ചെയ്യുന്ന തരത്തിലേക്ക് റൂഫസ് പരിശീലനം നേടിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ സ്കൂളിലെ അധ്യാപകരും അഭിനന്ദനം അറിയിച്ച് രംഗത്തെത്തി. 

ADVERTISEMENT

ടു ബൈ ടു - ഫോർ ബൈ ഫോർ റൂബിക്സ് ക്യൂബുകൾ ത്രികോണാകൃതിയിലുള്ള പിരമിങ്ക്സ് എന്നിവയെല്ലാം റൂഫസിന് വഴങ്ങും. റൂബിക്സ് ക്യൂബിലുള്ള  താൽപര്യത്തിനു പുറമേ യുട്യൂബ് വിഡിയോകൾ കണ്ടുപഠിച്ച് പേപ്പറുകൾ കൊണ്ട് പലവിധ ഉപകരണങ്ങൾ ഉണ്ടാക്കാനും ഈ മിടുക്കന്  അറിയാം. മകന്റെ താല്പര്യം മനസ്സിലാക്കിയ അച്ഛൻ അജി എബ്രഹാമും അമ്മ സോണി മേരിയും എല്ലാ പിന്തുണയുമായി കൂടെയുണ്ട്.

English summary: Sixth standard student Rufes finishes the Rubik's cube in seconds