നിസ്സാര പ്രശ്നങ്ങളുടെ പേരിൽ പോലും ജീവിതം ദുരിതമാണെന്ന് കരുതി കഴിയുന്നവരാണ് ഏറെയും. എന്നാൽ എത്രത്തോളം ഭാഗ്യം നമ്മെ തുണച്ചിട്ടുണ്ടെന്ന് സ്വയം ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുള്ള ഒരു കുരുന്നിന്റേതാണ് ദൃശ്യങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിസ്സാര പ്രശ്നങ്ങളുടെ പേരിൽ പോലും ജീവിതം ദുരിതമാണെന്ന് കരുതി കഴിയുന്നവരാണ് ഏറെയും.എന്നാൽ എത്രത്തോളം ഭാഗ്യം നമ്മെ തുണച്ചിട്ടുണ്ടെന്ന് സ്വയം ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുള്ള ഒരു കുരുന്നിന്റേതാണ് ദൃശ്യങ്ങൾ. സങ്കീർണമായ ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം ജീവിതത്തിലാദ്യമായി അവൻ ചുവടുകൾ വയ്ക്കുകയാണ്. 

ആശുപത്രിയിലെ  വാർഡിൽവച്ച് തന്നെ പകർത്തിയതാണ് 10 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യം. കുഞ്ഞു ശരീരത്തിൽ നിറയെ മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിച്ച നിലയിൽ നഴ്സിന്റെ സഹായത്തോടെയാണ് കുരുന്നിന്റെ  ചുവടുവയ്പ്. തന്റെ അരികിലേക്ക് നടന്നെത്തിയ കുഞ്ഞിനെ സ്നേഹവും സന്തോഷവും അടക്കിവെക്കാനാവാതെ  അമ്മ പുണരുന്നതായും ദൃശ്യങ്ങളിൽ കാണാം. 

ADVERTISEMENT

ശസ്ത്രക്രിയയെ തുടർന്നുള്ള  വേദനകൾക്കിടയിലും നടക്കാൻ ശ്രമിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ  കണ്ണ് നിറയാതെ കണ്ടിരിക്കാനാവില്ല. കുഞ്ഞിന്റെ ധൈര്യത്തെയും പോരാട്ടവീര്യത്തെയും  പ്രകീർത്തിച്ചു കൊണ്ടാണ് പലരും കമന്റുകൾ കുറയ്ക്കുന്നത്. അവന്റെ അസുഖം എന്തുതന്നെയായാലും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ജീവിതത്തിൽ സന്തോഷം നിറയട്ടെ എന്നും ആശംസിക്കുന്നവരും ഏറെയാണ്. കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച എന്നാണ് ഭൂരിഭാഗവും  ഈ ദൃശ്യത്തെ വിശേഷിപ്പിക്കുന്നത്.

English summary: Little boy takes his first steps after heart surgery