നിഴൽ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും നയൻതാരയ്ക്കും ഒപ്പമെത്തി മലയാളികളുടെ പ്രിയ കുട്ടിത്താരമായി മാറി ദുബായിലെ രാജ്യാന്തര പരസ്യമോഡലായ ഐസിൻ ഹാഷ്. മൂന്നാം വയസ്സിൽ മോഡലിങ് തുടങ്ങിയ ഐസിൻ യുഎഇയുടെ ദേശീയ ദിനത്തിലും ദുബായ് ടൂറിസം പരസ്യങ്ങളിലും ദുബായ്, അബുദാബി, ഗവണ്മെന്റുകളുടെ പരസ്യങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിഴൽ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും നയൻതാരയ്ക്കും ഒപ്പമെത്തി മലയാളികളുടെ പ്രിയ കുട്ടിത്താരമായി മാറി ദുബായിലെ രാജ്യാന്തര പരസ്യമോഡലായ ഐസിൻ ഹാഷ്. മൂന്നാം വയസ്സിൽ മോഡലിങ് തുടങ്ങിയ ഐസിൻ യുഎഇയുടെ ദേശീയ ദിനത്തിലും ദുബായ് ടൂറിസം പരസ്യങ്ങളിലും ദുബായ്, അബുദാബി, ഗവണ്മെന്റുകളുടെ പരസ്യങ്ങളിലും സ്ഥിരസാന്നിധ്യമാണ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിശേഷങ്ങമൊക്കെ പങ്കുവയ്ക്കാറുള്ള ഈ കുട്ടിത്താരം ഇത്തവണ ഒരു പാചക വിഡിയോയുമായാണ് എത്തിയിരിക്കുന്നത്. ഈദ് സ്പെഷൽ ചട്ടിപ്പത്തിരി ഉണ്ടാക്കുകയാണ് ഐസിനും കുട്ടി ഷെഫ് ജെഹാനും.

പ്രഫഷണൽ ഷെഫും ‘ബെസ്റ്റ് ആക്ടറും’ ചേർന്ന് പെർഫെക്റ്റ് കുട്ടി ചട്ടിപ്പത്തിരിയുണ്ടാക്കുകയാണ് വിഡിയോയിൽ. പ്രശസ്ത പാചക വിദഗ്ധ ജുമാന കാദിരിയുടെ മകളാണ് ജെഹാൻ റെസ്ദാൻ. ഈ കുട്ടി ഷെഫിന് ‘ജെഹാൻസ് കിച്ചൻ’ എന്ന യുട്യൂബ് ചാനലുമുണ്ട്. അമ്മയും മകളുമൊത്തുള്ള നിരവധി പാചക വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. അബുദാബിയിലാണ് ജെഹാനും കുടുബവും താമസിക്കുന്നത്.

ADVERTISEMENT

ദുബായിൽ സോഷ്യൽ മീഡിയ മാനേജരായ മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും അബുദാബിയിൽ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനാണ് ഐസിൻ. അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിലെ വിദ്യാർഥിയാണ്. സഹോദരി രണ്ടര വയസ്സുകാരിയായ ഹവാസിൻ ഹാഷും പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

English summary : Izin Hash and little chef Jehan Razdan making Eid special chattipathiri