മകൾ മേധസ്വിയുടെ രണ്ടാം പിറന്നാളിന് മകൾക്കൊപ്പമുള്ള മനോഹരമായ ചിത്രവും ഹൃദ്യമായ കുറിപ്പും പങ്കുവച്ച് സീരിയൽ താരം ദീപൻ മുരളി. ക്വാറന്റീൻ ആയതിനാൽ പിറന്നാൾ ദിനത്തിൽ മകൾക്കരികിൽ എത്താൻ പറ്റാത്തതിന്റെ സങ്കടവും താരം പങ്കുവച്ചു. ദീപൻ മുരളി പങ്കുവച്ച കുറിപ്പ് ‘അച്ഛന്റെ എല്ലാമെല്ലാമായ മേധസ്വി മോൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ മേധസ്വിയുടെ രണ്ടാം പിറന്നാളിന് മകൾക്കൊപ്പമുള്ള മനോഹരമായ ചിത്രവും ഹൃദ്യമായ കുറിപ്പും പങ്കുവച്ച് സീരിയൽ താരം ദീപൻ മുരളി. ക്വാറന്റീൻ ആയതിനാൽ പിറന്നാൾ ദിനത്തിൽ മകൾക്കരികിൽ എത്താൻ പറ്റാത്തതിന്റെ സങ്കടവും താരം കുറിപ്പിൽ പങ്കുവച്ചു.

ദീപൻ മുരളി പങ്കുവച്ച കുറിപ്പ്

ADVERTISEMENT

‘അച്ഛന്റെ എല്ലാമെല്ലാമായ മേധസ്വി മോൾക്ക് ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്നേഹത്തോടെ എന്റെ മുത്തിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു…രണ്ടു വർഷമായി നിന്റെ കളിയും,ചിരിയും, കൊഞ്ചലും, കുറുമ്പും, കുസൃതിയും, അച്ഛൻ വിളിയും എനിക്ക് എന്തിനേക്കാളും കിട്ടുന്ന ആനന്ദം  ജീവിതം പൂർണ്ണമാക്കുന്നത്... ജീവന്റെ പാതിയിൽ ഞങ്ങൾക്ക് ദൈവം തന്ന വരദാനം. ഷൂട്ടിങ്ങ് കഴിഞ്ഞ് സ്വയം ക്വാറന്റീൻ ആയതിനാൽ എനിക്ക് ഓടി വന്നു ചക്കരയുമ്മ തരാനും നിന്റെ പിറന്നാൾ ദിനത്തിൽ കൂടെ നിൽക്കാനും കഴിയാതെ പോകുന്ന വിഷമം പറയാൻ കഴിയുന്നില്ല, നീ ആരോഗ്യത്തോടെയും സന്തോഷത്തോടെ ഇരിക്കാൻ ആണ് അച്ഛന്റെ പ്രാർഥനയും കരുതലും....... അച്ഛൻ എത്രയും വേഗം ഓടിയെത്തും’

2019 ജൂലൈ 22നാണ് ഭാര്യ മായ പെൺകുഞ്ഞിനു ജന്മം നൽകിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു  അച്ഛനായതിന്റെ സന്തോഷം ദീപൻ മുരളി പങ്കുവച്ചത്. ‘22 july 2019...11.10pm. അമ്മയുടെ സാന്നിധ്യം പെൺകുഞ്ഞിന്റെ രൂപത്തിൽ ഞങ്ങളിലേക്ക് എത്തി. ഇവളാണ് മേധസ്വി ദീപൻ. നിങ്ങളെ ഈ സന്തോഷ വാർത്ത അറിയിച്ചില്ലെങ്കിൽ ഞങ്ങളുടെ സന്തോഷം പൂര്‍ണമാകില്ല’– ദീപൻ കുറിച്ചു.

ADVERTISEMENT

മേധസ്വി എന്നാൽ സരസ്വതി ദേവിയാണെന്നുും തന്റെ അമ്മയുടെ പേര് സരസ്വതി എന്നായതുകൊണ്ടാണ് മകൾക്ക് ഈ പേരിട്ടതെന്നും താരം പറഞ്ഞിരുന്നു. 

ADVERTISEMENT

English summary : Deepan Murali post birthday wishes to daughter