തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ കണ്ടുംകേട്ടും പഠിക്കാനുള്ള കുട്ടികളുടെ കഴിവ് അപാരമാണ്. ഇപ്പോഴിതാ ന്യൂസ് ചാനലുകളിൽ കണ്ടുപരിചയിച്ച വാർത്താ റിപ്പോർട്ടിങ് ഒരു അവസരം ലഭിച്ചപ്പോൾ തന്റേതായ രീതിയിൽ പരിശീലിച്ച് കയ്യടി നേടുകയാണ് മണിപ്പൂർ സ്വദേശിയായ ഒരു ബാലൻ. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിറേൻ സിങ് സേനാപതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ കണ്ടുംകേട്ടും പഠിക്കാനുള്ള കുട്ടികളുടെ കഴിവ് അപാരമാണ്. ഇപ്പോഴിതാ ന്യൂസ് ചാനലുകളിൽ  കണ്ടുപരിചയിച്ച വാർത്താ റിപ്പോർട്ടിങ് ഒരു അവസരം ലഭിച്ചപ്പോൾ തന്റേതായ രീതിയിൽ പരിശീലിച്ച് കയ്യടി നേടുകയാണ് മണിപ്പൂർ സ്വദേശിയായ ഒരു ബാലൻ. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിറേൻ സിങ് സേനാപതി എന്ന സ്ഥലത്തെ ഒരു ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ വാർത്തയാണ് ബാലൻ റിപ്പോർട്ട് ചെയ്യുന്നത്. 

ADVERTISEMENT

ഉദ്ഘാടന വേദിക്ക് അല്പം അകലെയുള്ള ഒരു കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് ബാലന്റെ റിപ്പോർട്ടിംഗ്. ബിറേൻ സിങ് എത്തുന്നതും കാത്ത് ധാരാളം വാഹനങ്ങൾ മൈതാനത്ത് കിടക്കുന്നതായും ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് അദ്ദേഹം എത്തുന്നതെന്നുമെല്ലാം എല്ലാം പരിചയസമ്പന്നരായ മാധ്യമപ്രവർത്തകരെപോലെയാണ് കുട്ടി  വിശദീകരിക്കുന്നത്.  ബിറേൻ സിങിന്റെ ഹെലികോപ്റ്റർ മൈതാനത്ത് വന്നിറങ്ങിയ ശേഷമുള്ള കാഴ്ചകളും ബാലൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

ADVERTISEMENT

ഓക്സിജൻ പ്ലാന്റ് ആരംഭിക്കുന്നതിന്റെ ഉദ്ദേശങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ബാലൻ ബിറേൻ സിങ്ങിന്റെ പ്രവർത്തനങ്ങളിൽ ഏറെ സന്തോഷവാനാണെന്നും പറഞ്ഞുവയ്ക്കുന്നു. ബിറേൻ സിങ് തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ  ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. അര ലക്ഷത്തിൽപരം ആളുകൾ ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞു. ബാലന്റെ കഴിവിനെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്. മാധ്യമപ്രവർത്തനത്തിൽ ഇവൻ നാളത്തെ താരമാകും എന്ന് പലരും ആശംസിക്കുന്നു. അതേസമയം മണിപ്പൂരിന്റെ ജൂനിയർ അംബാസിഡറായി ബാലനെ നിയമിക്കണമെന്ന തരത്തിൽ രസകരമായ കമന്റുകളുമുണ്ട്.

ADVERTISEMENT

English summary: Young Journalist reporting Manipur Chief Minister N Biren Singh oxygen plant news