ഏതു രംഗത്തും വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം വർധിച്ചതോടെ ചെറിയ പ്രായത്തിൽത്തന്നെ കോഡിങ് പരിശീലിക്കുന്നവർ ഏറെയാണ്. പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് അമീൻ എന്ന കൊച്ചുമിടുക്കനും എട്ടാം വയസ്സിലാണ് കോഡിങ് പരിശീലനം ആരംഭിച്ചത്. പൂർണ താൽപര്യത്തോടെ ഇറങ്ങിത്തിരിച്ചാൽ ഏതു കാര്യത്തിലും ഉയരത്തിലെത്താൻ പ്രായം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു രംഗത്തും വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം വർധിച്ചതോടെ ചെറിയ പ്രായത്തിൽത്തന്നെ കോഡിങ് പരിശീലിക്കുന്നവർ ഏറെയാണ്. പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് അമീൻ എന്ന കൊച്ചുമിടുക്കനും എട്ടാം വയസ്സിലാണ് കോഡിങ് പരിശീലനം ആരംഭിച്ചത്. പൂർണ താൽപര്യത്തോടെ ഇറങ്ങിത്തിരിച്ചാൽ  ഏതു കാര്യത്തിലും ഉയരത്തിലെത്താൻ പ്രായം ഒരു തടസ്സമല്ലെന്നു തെളിയിച്ചിരിക്കുകയാണ് അമീൻ. കോഡിങ് പരിശീലനം ആരംഭിച്ച് നാലു വർഷം പിന്നിടുമ്പോൾ സ്വന്തമായി ഒരു പരിശീലന സ്ഥാപനം തന്നെ തുടങ്ങി ഈ മിടുക്കൻ. 

വേറിട്ട വിദ്യാഭ്യാസ രീതിയിലൂടെ തുടക്കം 

ADVERTISEMENT

പരമ്പരാഗത സമ്പ്രദായത്തിൽനിന്നു വ്യത്യസ്തമായി റിയലിസ്റ്റിക് വിദ്യാഭ്യാസരീതി പിന്തുടരുന്ന ഒരു ഓൾട്ടർനേറ്റീവ് വിദ്യാഭ്യാസ സ്ഥാപനത്തിന് അമീന്റെ അച്ഛൻ ഷിഹാബുദ്ദീനും സുഹൃത്തും ചേർന്ന് രൂപം നൽകിയിട്ടുണ്ട്. ‘ഹാഷ് ഫ്യൂച്ചർ സ്കൂൾ’ എന്ന ഈ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അമീൻ. വിദ്യാഭ്യാസത്തിന്റെ ഭാഗമായി കോഡിങ് പഠിപ്പിച്ചു തുടങ്ങിയപ്പോൾ അമീൻ അതിൽ താൽപര്യം കാട്ടി. ചുരുങ്ങിയ സമയം കൊണ്ട് ബ്ലോക്ക് പ്രോഗ്രാമിങ്ങിലൂടെ സ്വയം ഗെയിമുകൾ വികസിപ്പിച്ചെടുത്തു തുടങ്ങി.  ഒരു വർഷത്തിനുള്ളിൽ പൈതൺ അടക്കം പല പ്രോഗ്രാമിങ് ലാംഗ്വേജുകളിലും പഠിച്ചെടുത്തു.ഒൻപത് വയസ്സായപ്പോഴേക്കും കൂട്ടുകാർക്ക് പരിശീലനം നൽകാവുന്ന നിലയിൽ അമീൻ അറിവ് നേടിയിരുന്നു. 

മുഹമ്മദ് അമീൻ

എബിസി കോഡേഴ്സിന്റെ തുടക്കം 

ADVERTISEMENT

അമീൻ കോഡിങ് പഠിപ്പിക്കാൻ തുടങ്ങി രണ്ടുവർഷത്തിനകം പഠിക്കാൻ താൽപര്യം അറിയിച്ച് അന്വേഷണങ്ങളെത്തി. അങ്ങനെ ഓൺലൈനായി ക്ലാസുകൾ എടുത്തു തുടങ്ങി. അധ്യാപകരടക്കം പഠിക്കാനെത്തുന്നു. കോഡിങ് പരിശീലനം കൃത്യമായി നടത്താൻ സാധിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞതോടെയാണ് എബിസി കോഡേഴ്സ് എന്ന കമ്പനി  ആരംഭിച്ചത്.  ഇന്നിപ്പോൾ എൻജിനീയറിങ് ബിരുദധാരികളായ അധ്യാപകർ എബിസി കോഡേഴ്സിലൂടെ വിദ്യാർഥികൾക്ക് ക്ലാസുകൾ എടുക്കുന്ന നിലയിലേക്ക് സ്ഥാപനം വളർന്നുകഴിഞ്ഞു. അധ്യാപകർക്ക് പരിശീലനം നൽകുന്നതും അമീൻ തന്നെയാണ്. 

കോവിഡ് വ്യാപനത്തിന് മുൻപ് ഓൺലൈൻ ക്ലാസുകൾക്ക് പുറമേ സ്കൂളുകളിൽ നേരിട്ടെത്തിയും വിദ്യാർഥികൾക്ക്  കോഡിങ് പരിശീലനം നൽകിയിരുന്നു. പെരുമ്പാവൂർ ഐഎൽഎം എൻജിനീയറിങ് കോളജിലെ കംപ്യൂട്ടർ സയൻസ് ഇതര വിഭാഗത്തിലുള്ള  വിദ്യാർഥികൾക്ക് ക്ലാസ്സെടുക്കാനുള്ള അവസരവും അമീനെ തേടിയെത്തി. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ എബിസി കോഡേഴ്സിലൂടെ പരിശീലനം നേടുന്നുണ്ട്.  മുതിർന്നവരും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളെയാണ് അമീൻ ഇതിനകം പരിശീലിപ്പിച്ചത്. 

മുഹമ്മദ് അമീൻ
ADVERTISEMENT

സ്വപ്നങ്ങൾ ഇനിയുമേറെ 

സ്വന്തം സ്ഥാപനം ആരംഭിച്ചു എന്നതിൽ അവസാനിക്കുന്നതല്ല അമീനിന്റെ സ്വപ്നങ്ങൾ. ഒഴിവു സമയത്തിലേറെയും പുതിയ പ്രോജക്ടുകൾ ചെയ്യാനും വിവര സാങ്കേതിക മേഖലയിൽ കൂടുതൽ അറിവ് നേടാനുമാണ് അമീൻ നീക്കിവയ്ക്കുന്നത്. കുറച്ചു വർഷങ്ങൾക്കകം നൂറിലധികം പേർക്കു തൊഴിൽ നൽകാവുന്ന നിലയിലേക്ക് എബിസി കോഡേഴ്സ് എന്ന സംരംഭം വളർത്തിയെടുക്കണം എന്നതാണ് ലക്ഷ്യം. 

കോഡിങ്ങിന് പുറമേ ക്രാഫ്റ്റ് വർക്കുകളിലും ചിത്രരചനയിലുമൊക്കെ അമീനു താൽപര്യമുണ്ട്. കൂട്ടുകാർക്കൊപ്പം കളിക്കാനും വളർത്തുമൃഗങ്ങളെ പരിപാലിക്കാനും സമയം കണ്ടെത്തുന്നു. പഠന മേഖലയിലും സ്ഥാപനം നടത്തിപ്പിലുമെല്ലാം അച്ഛനാണ് അമീന്റെ ഏറ്റവും വലിയ പിന്തുണ. ഒപ്പം പ്രോത്സാഹനവുമായി അമ്മ റബീനയും  രണ്ട് അനുജത്തിമാരുമുണ്ട്.

English summary : coding classes by 12 year old boy Muhammed Ameen.