മക്കളുടെ ഓരോ ചുവടുവയ്പ്പുകളും ഏറെ ആനന്ദത്തോടെയും അഭിമാനത്തോടെയും ആസ്വദിക്കുന്നവരാണ് മാതാപിതാക്കൾ. പരിമിതികളെ മക്കൾ മറികടക്കുന്ന ഓരോ മുഹൂർത്തവും എന്നെന്നും അവർ ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്യും. അത്തരമൊരു അഭിമാന നിമിഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ടെക്സസ് സ്വദേശിനിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളുടെ ഓരോ ചുവടുവയ്പ്പുകളും ഏറെ ആനന്ദത്തോടെയും അഭിമാനത്തോടെയും ആസ്വദിക്കുന്നവരാണ് മാതാപിതാക്കൾ. പരിമിതികളെ മക്കൾ മറികടക്കുന്ന ഓരോ മുഹൂർത്തവും എന്നെന്നും അവർ ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്യും. അത്തരമൊരു അഭിമാന നിമിഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ടെക്സസ് സ്വദേശിനിയായ ആംബ്രിയ എന്ന അമ്മ. 

ആംബ്രിയുടെ മകൾ അഡലിൻ വില്യംസിന് കാഴ്ചശക്തിയില്ല. എന്നാൽ ഈ പരിമിതിയെ മറികടന്ന് ഒൻപത് വയസ്സുകാരിയായ അഡലിൻ വീട്ടുപടിക്കലെത്തിയ സ്കൂൾ ബസ്സിലേക്ക് തനിയെ നടന്നു കയറുന്ന ദൃശ്യമാണ് ആംബ്രിയ പങ്കുവച്ചിരിക്കുന്നത്. ഇതുവരെയും അമ്മയാണ് സ്കൂൾ ബസ്സിലേക്ക് കയറാൻ അഡലിനെ സഹായിച്ചിരുന്നത്.  എന്നാൽ ആദ്യമായി മറ്റാരുടേയും സഹായമില്ലാതെ അഡലിൻ ബസ്സിൽ കയറുന്ന നിമിഷം എന്നും ഓർത്തു വയ്ക്കുന്നതിനായി കാമറയിൽ പകർത്തുകയായിരുന്നു. 

ADVERTISEMENT

വീട്ടിൽനിന്നും പുറത്തേക്കുള്ള വഴിയിലൂടെ കൃത്യമായി നടന്ന് പടവുകൾ ഇറങ്ങിയെങ്കിലും ആദ്യം ബസിന്റെ മുൻഭാഗത്തേക്കാണ് അഡലിൻ എത്തിയത്. എന്നാൽ പെട്ടെന്നുതന്നെ അത് തിരിച്ചറിഞ്ഞ് ബസ്സിലേക്ക് കയറാനുള്ള സ്റ്റെപ്പുകൾ മനസ്സിലാക്കി കൊച്ചുമിടുക്കി അകത്തേക്ക് കയറുന്നതായി വിഡിയോയിൽ കാണാം. ഈ സമയമത്രയും സ്കൂൾ ബസ് നിർത്തിയിട്ട് ജീവനക്കാരും ക്ഷമയോടെ അഡലിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. 

ടിക്ടോക്കിലും ട്വിറ്ററിലും പങ്കുവെച്ച ദൃശ്യങ്ങൾ ഏറെ സന്തോഷത്തോടെയാണ് ആളുകൾ സ്വീകരിച്ചിരിക്കുന്നത്. അഡലിന് ആശംസകൾ അറിയിക്കുന്നതിനൊപ്പം  മകൾക്ക് തനിയെ ചുവടുകൾ വയ്ക്കാൻ പ്രോത്സാഹനം നൽകിയ മാതാപിതാക്കൾക്കുള്ള അഭിനന്ദനങ്ങളും പലരും കമന്റ് ബോക്സിലൂടെ അറിയിക്കുന്നു.

ADVERTISEMENT

English summary : Visually impaired girl boards school bus on her own for the first time