ആറുവയസ്സുകാരി വിയയും മൂന്നുവയസ്സുകാരി നിയയും ടിക്ടോക് വിഡിയോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ കുട്ടിത്താരങ്ങളാണ്. നാടോടിക്കാറ്റിലെ ദാസനും വിജയനുമായെത്തിയതാണ് ഇവരുടെ സൂപ്പർ ഹിറ്റ് വിഡിയോ. ഇപ്പോഴിതാ പട്ടണ പ്രവേശത്തിലെ ശ്രീനിവാസനും ഫിലോമിനയുമായെത്തി പൊട്ടിച്ചിരിപ്പിക്കുകയാണ് ഈ സഹോദരിമാർ. വിറകു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറുവയസ്സുകാരി വിയയും മൂന്നുവയസ്സുകാരി നിയയും  ടിക്ടോക് വിഡിയോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ  കുട്ടിത്താരങ്ങളാണ്. നാടോടിക്കാറ്റിലെ ദാസനും വിജയനുമായെത്തിയതാണ് ഇവരുടെ സൂപ്പർ ഹിറ്റ് വിഡിയോ.  ഇപ്പോഴിതാ പട്ടണ പ്രവേശത്തിലെ  ശ്രീനിവാസനും ഫിലോമിനയുമായെത്തി പൊട്ടിച്ചിരിപ്പിക്കുകയാണ് ഈ സഹോദരിമാർ. വിറകു കീറുന്ന തങ്കപ്പനായി അനിയത്തിയും കൊച്ചമ്മയായി ചേച്ചിയും അഭിനയിച്ചു തകർക്കുകയാണ് വിഡിയോയിൽ. സിനിമയിലെ ശ്രീനിവാസന്റേയും ഫിലോമിനയുടേയും വേഷവും അതേപോലെ പകർത്തിയിരിക്കുകയാണ് ഇരുവരും. 

ദാസനും വിജയനുമായെത്തി പല തവണ ഈ രണ്ട് കുരുന്നുകൾ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. പിന്നെ മിഥുനം എന്ന സിനിമയിലെ ‘തേങ്ങ ഉടയ്ക്ക് സ്വാമി…’ എന്ന ഹിറ്റ് സീനുമായും ഇരുവരും എത്തിയിരുന്നു. ഈ കുരുന്നുകൾക്ക് സമൂഹമാധ്യമങ്ങളിൽ നിറയെ ആരാധകരുമുണ്ട്. 

ADVERTISEMENT

ചേച്ചിയുടേയും അനിയത്തിയുടേയും ഡയലോഗ് പ്രസന്റേഷനും ക്യൂട്ട് എക്സ്പ്രഷനുമാണ് വിഡിയോകളുടെ വിജയം. ചെറുപ്രായത്തിൽ ഇത്രയും ഗംഭീര പ്രകടനം നടത്തുന്ന കുരുന്നുകൾ ഭാവിയിൽ വലിയ താരങ്ങളാകുമെന്ന് ഉറപ്പാണെന്നാണ് പലരും ഇവരുടെ വിഡിയോകൾക്ക് കമന്റുകൾ ചെയ്യുന്നത്.

ഇവരുടെ നാടോടിക്കാറ്റിലെ ദാസന്റേയും വിജയന്റേയും വിഡിയോ സംവിധായകൻ ജീത്തു ജോസഫും നടൻ അജു വർഗീസുമൊക്കെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. അച്ഛൻ റനീഷിനും അമ്മ ജിനിക്കുമൊപ്പം കുവൈറ്റിലാണ് ഇവർ താമസിക്കുന്നത്.

ADVERTISEMENT

English sumary : Viya and Niya imitating comedy scene from Pattanapravesham- Viral video