നടൻ ജോജുവിന്റെ മകൾ സാറയ്ക്ക് സമൂഹമാധ്യമത്തിൽ പപ്പയോളം തന്നെ ആരാധകരുണ്ട് പലതവണ മനോഹരമായ പാട്ടുകളുമായി നമുക്കു മുന്നിൽ പാത്തു എന്ന് വിളിപ്പേരുള്ള സാറ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ മനോഹരമായ ഡാൻസുമായെത്തിയിരിക്കുകയാണ് ഈ കുട്ടിത്താരം. ഇൻസ്റ്റഗ്രാം റീൽസിൽ വൈറലായ ഒരു ഇംഗ്ലീഷ് പാട്ടിനൊത്താണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ ജോജുവിന്റെ മകൾ സാറയ്ക്ക് സമൂഹമാധ്യമത്തിൽ പപ്പയോളം തന്നെ ആരാധകരുണ്ട്  പലതവണ മനോഹരമായ പാട്ടുകളുമായി നമുക്കു മുന്നിൽ പാത്തു എന്ന് വിളിപ്പേരുള്ള സാറ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ മനോഹരമായ ഡാൻസുമായെത്തിയിരിക്കുകയാണ്  ഈ കുട്ടിത്താരം. ഇൻസ്റ്റഗ്രാം റീൽസിൽ വൈറലായ ഒരു ഇംഗ്ലീഷ് പാട്ടിനൊത്താണ് പാത്തുവിന്റെ നൃത്തം. ‘എന്റെ പാത്തുവിന്റെ ഡാൻസ്’ എന്ന കുറിപ്പോടെയാണ് ജോജു മകളുടെ ഡാൻസ് വിഡിയോ പങ്കുവച്ചത്. ജോജു തന്നെയാണ് പാത്തുവിന്റെ ഈ ഡാൻസ് പകർത്തിയിരിക്കുന്നത്.

നിമിഷ സജയൻ, നീരജ് മാധവ്, ഗീതു മോഹൻദാസ്, ഗ്രേയ്സ് ആന്റണി, രമേശ് പിഷാരടി, കൃഷ്ണപ്രഭ, പ്രാർത്ഥന ഇന്ദ്രജിത്, സൗബിൻ ഷാഹിർ, തുടങ്ങിയ  താരങ്ങളുൾപ്പെടെ നിരവധിപ്പേരാണ് പാത്തുവിന്റെ ഡാൻസ് വിഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.  

ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ നിരവധി പാട്ട് വിഡിയോകളുമായി പാത്തുവും ജോജുവും എത്താറുണ്ട്.  മൂന്നാംപക്കം എന്ന സിനിമയിൽ ജി വേണുഗോപാൽ പാടിയ ‘ഉണരുമീ ഗാനം ഉരുകുമെന്നുള്ളം’ എന്ന ഗാനം അതിമനോഹരമായി പാത്തു പാടുന്ന വിഡിയോ ജോജു മുൻപ് പോസ്റ്റ് ചെയ്തിരുന്നു, ‘എന്റെ പാത്തു’ എന്ന കുറിപ്പോടെ പങ്കുവച്ച ആ വിഡിയോയ്ക്ക് സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേർ ഇഷ്ടമറിയിച്ചെത്തിയിരുന്നു. മുൻപ് ഞാൻ ഗന്ധർവൻ എന്ന സിനിമയിൽ യേശുദാസ് പാടിയ‘ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം’ എന്ന ഗാനം പാത്തുവും ജോജുവും ചേർന്ന് പാടുന്ന വിഡിയോയും പങ്കുവച്ചിരുന്നു 

ADVERTISEMENT

ഇപ്പോഴിതാ പാട്ടിൽ മാത്രമല്ല ന‍ൃത്തത്തിലും തനിക്കു കഴിവുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് ഈ കുട്ടിത്താരം. പാത്തുവിന് ആശംസകളുമായി നിരവധി കമന്റുകളാണ് വിഡിേയായ്ക്ക് താഴെ. അപ്പനും മകളും തമ്മിലുള്ള ഈ ക്യൂട്ട് കൂട്ടുകെട്ട് എത്ര മനോഹരമാണെന്നാണ് വിഡിയോയ്ക്ക് വന്നിരിക്കുന്ന ഒരു കമന്റ്. 

ADVERTISEMENT

 English summary : Joju George share dance video of daughter Sara