കളിക്കുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ കുടുങ്ങിയ മൂന്ന് കുട്ടികളെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥർ. ടെക്സസിലെ ദേശീയ വനത്തിനുള്ളിലാണ് കുട്ടികൾ കുടുങ്ങിയത്. 24 മണിക്കൂർ നേരം വനത്തിനുള്ളിൽ തനിച്ചു കഴിഞ്ഞ കുട്ടികളെ പൊലീസ് സംഘം രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഏഴു വയസ്സുള്ള ഒരു കുട്ടിയും ആറു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളിക്കുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ കുടുങ്ങിയ മൂന്ന് കുട്ടികളെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥർ. ടെക്സസിലെ ദേശീയ വനത്തിനുള്ളിലാണ്  കുട്ടികൾ കുടുങ്ങിയത്. 24 മണിക്കൂർ നേരം വനത്തിനുള്ളിൽ തനിച്ചു കഴിഞ്ഞ കുട്ടികളെ  പൊലീസ് സംഘം രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. 

ഏഴു വയസ്സുള്ള ഒരു കുട്ടിയും ആറു വയസ്സുള്ള രണ്ടു കുട്ടികളുമാണ് വനത്തിനുള്ളിൽ അകപ്പെട്ടത്. വനത്തിനോട് ചേർന്ന പ്രദേശത്ത് കളിക്കുകയായിരുന്ന ഇവർ ഇടയ്ക്ക് വഴിതെറ്റി ഉൾവനത്തിലേക്ക് പോവുകയായിരുന്നു. വ്യാഴാഴ്ചയാണ് കുട്ടികൾ വീടുകളിൽ നിന്നും കൂട്ടുകാർക്കരികിലേക്ക് പോയത്.  മൂന്ന് വീടുകളിലും കുട്ടികൾ എത്തിയിട്ടില്ല എന്നറിഞ്ഞതോടെ മാതാപിതാക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് സംഘം ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച്  തിരച്ചിൽ ആരംഭിച്ചു. 

ADVERTISEMENT

സംഭവം വാർത്തയായതോടെ വനത്തിലെ വഴികൾ സുപരിചിതനായ ഒരു പ്രദേശവാസി സ്വന്തം നിലയിൽ കുട്ടികളെ തിരക്കി ഇറങ്ങിയിരുന്നു. അദ്ദേഹമാണ് പ്രധാന പാതയിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിൽ കുട്ടികളെ കണ്ടെത്തിയത്. വീണു കിടന്ന ഒരു മരത്തിനു ചുവട്ടിലാണ് അവർ അഭയം പ്രാപിച്ചിരുന്നത്. നിബിഡ വനത്തിനുള്ളിൽ ഒരു രാത്രി മുഴുവൻ കുട്ടികൾ മരച്ചുവട്ടിൽ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. പ്രദേശവാസി വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സംഘം ഇവിടേക്ക് എത്തി കുട്ടികളെ രക്ഷിച്ചു. ഡെപ്യൂട്ടി സെർജന്റിന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

കുട്ടികൾക്ക് കാര്യമായ മുറിവുകൾ സംഭവിച്ചിട്ടില്ല. രക്ഷപ്പെടുമ്പോൾ വിശന്നുവലഞ്ഞ നിലയിലായിരുന്ന കുട്ടികൾക്ക് ചീസ് ബർഗർ വാങ്ങിത്തരാമെന്ന് പൊലീസുദ്യോഗസ്ഥർ വാഗ്ദാനം ചെയ്യുന്നതും വിഡിയോയിൽ വ്യക്തമാണ്. സുരക്ഷിതരായി പുറത്തെത്തിച്ച ഇവരെ മാതാപിതാക്കൾക്കരികിലേക്ക് എത്തിക്കുകയും ചെയ്തു.

ADVERTISEMENT

English Summary :Texas police rescue three children lost in the forest