സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ ഉഴുന്നുവടയുടെ ആകൃതിയിൽ വിചിത്രവസ്തു ആകാശത്തു തെളിഞ്ഞത് ശ്രദ്ധേയമാകുന്നു.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സൂറിച്ചിലുള്ള ഒരു ഫോട്ടോഗ്രാഫർ ഇതിന്റെ ചിത്രങ്ങൾ എടുക്കുകയും സംഭവം ഞൊടിയിടയിൽ വൈറൽ ആകുകയും ചെയ്തു. എന്താണ് സംഭവം എന്ന കാര്യത്തിൽ വ്യക്തമായ ഒരു ഉത്തരത്തിൽ എത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ ഉഴുന്നുവടയുടെ ആകൃതിയിൽ വിചിത്രവസ്തു ആകാശത്തു തെളിഞ്ഞത് ശ്രദ്ധേയമാകുന്നു.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സൂറിച്ചിലുള്ള ഒരു ഫോട്ടോഗ്രാഫർ ഇതിന്റെ ചിത്രങ്ങൾ എടുക്കുകയും സംഭവം ഞൊടിയിടയിൽ വൈറൽ ആകുകയും ചെയ്തു. എന്താണ് സംഭവം എന്ന കാര്യത്തിൽ വ്യക്തമായ ഒരു ഉത്തരത്തിൽ എത്താൻ സാധിക്കാത്ത നിലയിലാണ് ശാസ്ത്രലോകം. ഇത് അന്യഗ്രഹജീവികൾ ഭൂമിയിലേക്ക് വന്ന പേടകം ആണെന്ന അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉഴുന്നുവടയോട് സമയമുള്ള പലഹാരമായ ഡോനട്ട് യുഎഫ്ഒ എന്ന പേരിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.

ADVERTISEMENT

ഒന്നിനെ ചുറ്റി വേറൊന്ന് എന്ന നിലയിൽ നീല വട്ടങ്ങൾ ചേർന്നതാണ് ഇതിന്റെ ഘടന. ബഹിരാകാശത്തു 200 ദിനങ്ങൾ പൂർത്തിയാക്കിയ യാത്രികരെയും കൊണ്ട് സ്‌പേസ് എക്സ് എൻഡവർ കാപ്സ്യൂൾ എന്ന ബഹിരാകാശ പേടകം ഭൂമിയിലേക്ക് തിരികെ എത്തിയതും ആ രാത്രിയാണ്. താൻ കണ്ട ദൃശ്യം എൻഡവർ കാപ്സ്യൂളിന്റേതാണെന്നാണ് ചിത്രമെടുത്ത ഫോട്ടോഗ്രാഫർ ആദ്യം വിചാരിച്ചത്. എന്നാൽ എൻഡവർ വീണത് സൂറിച്ചിൽ നിന്നു 8000 കിലോമീറ്റർ അകലെ ഗൾഫ് ഓഫ് മെക്സിക്കോയിലെ കടലിലാണ്.ഇതിന്റെ വരവ് സൂറിച്ചിലുള്ളവർ കാണാനുള്ള സാധ്യത തുലോം വിരളമാണെന്ന് ബഹിരാകാശ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുഎസിലെ ലൂസിയാന, അലബാമ തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർ ഇതിന്റെ തിരിച്ചിറക്കം വ്യക്തമായി കാണുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു സൂറിച്ചിൽ കണ്ടതുപോലെ വിചിത്ര ആകൃതി ഇല്ലായിരുന്നെന്നും മറിച്ച് ഒരു ഉൽക്ക വീഴുന്നത് പോലെയാണ് ആകാശത്തു പ്രത്യക്ഷപ്പെട്ടതെന്നും കണ്ടവർ പറയുന്നു.

സൂറിച്ചിന് മുകളിലൂടെ എൻഡവർ പോയാൽത്തന്നെയും അത് സ്വിസർലൻഡിൽ പൂർണമായും അദൃശ്യമായിരിക്കും.

ADVERTISEMENT

അപ്പോൾ ആകാശത്തു  കണ്ട നമ്മുടെ ഉഴുന്നുവട ആകൃതി എന്താണ്?. ലാങ്ബ്രൊക് എന്ന ബഹിരാകാശ വിദഗ്ധന്റെ അഭിപ്രായത്തിൽ ഇത് ഏതെങ്കിലും  വിദൂര നക്ഷത്രമാകാം. ക്യാമറയിൽ ചിത്രമെടുത്തപ്പോൾ ഫോക്കസ് തെറ്റിയതിനാൽ ഉഴുന്നുവട പോലെ കൂടുതൽ ദൃശ്യമായതും ആകാം.

ADVERTISEMENT

എന്നാൽ ഇക്കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നു. നക്ഷത്രമാണെങ്കിൽ അത് ചലിക്കുന്നുണ്ടാകില്ല. എന്നാൽ ചിത്രത്തിൽ സൂക്ഷിച്ചു നോക്കിയാൽ ഘടനയ്ക്ക് പിന്നിൽ വാലുപോലെ പ്രകാശം കാണാം. ഇത് ഘടന ചലിക്കുന്നുണ്ടെന്നതിനു തെളിവാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. ബഹിരകാശത്തു ഭൂമിയെ ഭ്രമണം ചെയ്യുന്ന റോക്കറ്റ് അവശിഷ്ടങ്ങൾ ചിലപ്പോഴൊക്കെ ഭൂമിയിലേക്ക് തിരിച്ചു കയറുകയും അവ കത്തിയമരുകയും ചെയ്യാറുണ്ട്. ആ ദൃശ്യം  വിചിത്രഘടനകളിൽ കാണാറുമുണ്ട്. ഇതും അത്തരത്തിൽ ഒന്നായിരിക്കാമെന്നു ഹർവഡ് സർവകലാശാലാ ശാസ്ത്രജ്ഞനായ ജോനാഥാൻ മക്ഡവൽ പറയുന്നു. ബഹിരാകാശം പലപ്പോഴും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. ആക്കൂട്ടത്തിൽ ഒന്നുകൂടിയായി ഈ ആകാശ ഉഴുന്നുവടയും മാറിയിരിക്കുകയാണ്.

English Summary : A photographer in Zurich, Switzerland, spotted the glowing object while four SpaceX astronauts returned to Earth thousands of miles away.