ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെടുന്നത് കുട്ടികളെ ബാധിക്കുന്നത് പല വിധമാണ് . ആ നഷ്ടം ചിലപ്പോൾ ജീവിതകാലം മുഴുവൻ കുട്ടിയെ ദോഷകരമായി ബാധിക്കാം. മാതാപിതാക്കളെ നഷ്ടപ്പെടുകയെന്നത് ഒരു വെല്ലുവിളിതന്നെയാണ്. അത്തരത്തിൽ രക്ഷിതാക്കള നഷ്ടമായ റെമി റൂണി എന്ന ബാലന് കരുതലുമായി എത്തിയത് ക്വീൻസ്‌ലാൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെടുന്നത് കുട്ടികളെ ബാധിക്കുന്നത് പല വിധമാണ്. ആ നഷ്ടം ചിലപ്പോൾ ജീവിതകാലം മുഴുവൻ കുട്ടിയെ ദോഷകരമായി ബാധിക്കാം. മാതാപിതാക്കളെ നഷ്ടപ്പെടുകയെന്നത് ഒരു വെല്ലുവിളിതന്നെയാണ്. അത്തരത്തിൽ രക്ഷിതാക്കള നഷ്ടമായ റെമി റൂണി എന്ന ബാലന് കരുതലുമായി എത്തിയത് ക്വീൻസ്‌ലാൻഡ് പൊലീസ് ആയിരുന്നു. ഈ വർഷമാദ്യമാണ് റെമിയുടെ പിതാവ് കൊല്ലപ്പെട്ടത്. തുടർന്ന് അമ്മ അറസ്റ്റിലുമായി. മരിക്കുന്നതിന് മുമ്പ്, മകന് ഒരു നായയെ സമ്മാനിക്കാമെന്ന് പിതാവ് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം പാലിക്കാനാകാതെയാണ് അദ്ദേഹത്തിന്റെ മരണം.  

ADVERTISEMENT

ക്വീൻസ്‌ലൻഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ പൊലീസ് ഉദ്യോഗസ്ഥർ ഇതറിഞ്ഞപ്പോൾ 'കോപ്പർ' എന്ന ലാബ്രഡോർ നായ്ക്കുട്ടിയെ ദത്തെടുത്ത് റെമിക്ക് സമ്മാനിക്കുകയായിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ട റെമി റൂണിക്ക് കൂട്ടായാണ് പൊലീസിന്റെ ഈ നന്മ പ്രവർത്തി.ഒരു നായയെ അവന് സമ്മാനമായി നൽകണമെന്ന ആശയം റെമിയുടെ കൗൺസിലറിൽ നിന്നാണ് ഉണ്ടായതെന്ന് ഒരു മുതിർന്ന കോൺസ്റ്റബിൾ പറഞ്ഞു. അവന് തന്നെത്തന്നെ സ്നേഹിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് അവർ പറഞ്ഞതനുസരിച്ചാണ് റെമി റൂണി ആഗ്രഹിച്ചതുപോലൊരു നായക്കുട്ടിയെ അവർ സമ്മാനിച്ചത്. ‘ഇത് നിന്റേയാണ്’എന്നു പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍  നായയെ സമ്മാനിച്ചപ്പോൾ അവന്റെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയാണ്. 

മകന്റെ മരണശേഷം കുടുംബം തകരുകയായിരുന്നുവെന്ന് റെമിയുടെ മുത്തശ്ശി നോലിൻ റൂണി പറഞ്ഞു. അതിനുശേഷം, അവർ റെമിക്ക് വേണ്ടി മാത്രമാണ് ജീവിയ്ക്കുന്നത്. ക്വീൻസ്‌ലാൻഡ് പൊലീസിന്റെ ഈ കരുതലിന് നിരവധിപ്പേരാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നത്. ഇതിനുപുറമെ ക്വീൻസ്‌ലാൻഡ് പൊലീസ് സേവനത്തിന്റെ സ്റ്റാഫോർഡ് ഡിവിഷൻ നായയ്‌ക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായി ഒരു ‘ഗോഫണ്ട്മി’ പേജും തുടങ്ങി.  ഇതിൽ നിന്നുള്ള അധിക ഫണ്ട് റെമിയുടെ പരിചരണത്തിനായും ഉപയോഗിക്കും.

ADVERTISEMENT

English Summary : Queensland police gift boy a puppy after his father'sdeath

ADVERTISEMENT