വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുകയാണ്. മകൻ റായന്റെ കളിചിരികളാണ് ഇന്ന് അവരുടെ ലോകം. പക്ഷേ ആ ഉള്ളൊന്നറിഞ്ഞാൽ അവരുടെ എല്ലാമെല്ലാമായ ചിരു ബാക്കിവച്ചു പോയ ഓർമകളുടെ അലകടലിരമ്പുന്നതു കേൾക്കാം. ഒരു ആശ്വാസ വാക്കുകൾക്കും ആ വിയോഗം അവശേഷിപ്പിക്കുന്ന ശൂന്യതയെ മറികടക്കാനുള്ള കരുത്തില്ല. ഇപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുകയാണ്. മകൻ റായന്റെ കളിചിരികളാണ് ഇന്ന് അവരുടെ ലോകം. പക്ഷേ ആ ഉള്ളൊന്നറിഞ്ഞാൽ അവരുടെ എല്ലാമെല്ലാമായ ചിരു ബാക്കിവച്ചു പോയ ഓർമകളുടെ അലകടലിരമ്പുന്നതു കേൾക്കാം. ഒരു ആശ്വാസ വാക്കുകൾക്കും ആ വിയോഗം അവശേഷിപ്പിക്കുന്ന ശൂന്യതയെ മറികടക്കാനുള്ള കരുത്തില്ല. ഇപ്പോഴും അവസാനിക്കാതെ തുടരുന്ന സാമീപ്യമായി പ്രിയപ്പെട്ടവൻ അവർക്കൊപ്പമുണ്ട്

മേഘ്ന, റായൻ. ഫോട്ടോ: പവൻ ശർമ, Classy Jupiter, Bangalore

ADVERTISEMENT

മങ്ങാത്ത ആ ഓർമകളുടെ തീരത്തിരുന്നാണ് മേഘ്നയും ജൂനിയർ ചിരുവും ജീവിതത്തെ അറിയുന്നത്. മേഘ്ന ഇതാദ്യമായി വനിതയ്ക്കനുവദിച്ച അഭിമുഖത്തിൽ മനസു തുറക്കുകയാണ്. ‘സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ വന്നത്. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം. ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാൻ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്.’

ADVERTISEMENT

ചിരു മരിക്കുമ്പോൾ ഞാൻ എട്ടുമാസം ഗർഭിണിയായിരുന്നു. പിന്നീട് ഓരോ നിമിഷവും ചിരു വീണ്ടും ജനിക്കുമെന്ന മട്ടിൽ ആരാധകരുടെ മെസേജുകളും പോസ്റ്റുകളും കമന്റുകളുമായിരുന്നു സോഷ്യൽ മീഡിയ നിറയെ. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ വാങ്ങിയപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞത്, ‘ആൺകുട്ടിയല്ല എന്നു പറയല്ലേ’ എന്നാണ്. എന്നെ പറ്റിക്കാനായി ഡോക്ടർ കുറച്ച് സസ്പെൻസ് ഇട്ടു. മോനെ ആദ്യമായി കയ്യിൽ വാങ്ങിയ നിമിഷം ‍ഞാൻ പൊട്ടിക്കരഞ്ഞുപോയി. അത്രമാത്രം ‘ജൂനിയർ ചിരു’ എന്ന് ആരാധകർ പറയുന്നത് കേട്ടിരുന്നു’ മേഘ്ന വനിതയോടു പറഞ്ഞു.

ADVERTISEMENT

അഭിമുഖത്തിന്റെ പൂർണരൂപം വനിത നവംബർ 27– ഡിസംബർ10 ലക്കത്തിൽ

കൂടുതൽ വാർത്തകൾക്ക്

English Summary : Actreses Meghna Raj's exclusive interview in Vanitha