മകൾ അലംകൃത തന്റെ പുസ്തകങ്ങളിൽ കുറിച്ച കവിതകളും കഥകളുമൊക്കെ പലതവണ പൃഥ്വിയും സുപ്രിയയും പങ്കുവച്ചിരുന്നു. അച്ഛനേയും അമ്മയേയും പോലെ വായനയിലും എഴുത്തിലുമൊക്കെ ആലിയ്ക്കും താല്പര്യമുണ്ട് ഇപ്പോഴിതാ മകളുടെ ചെറുകവിതകളുടെ സമാഹാരം പുറത്തിറക്കിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. മകൾക്കുള്ള ക്രിസ്മസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ അലംകൃത തന്റെ പുസ്തകങ്ങളിൽ കുറിച്ച കവിതകളും കഥകളുമൊക്കെ പലതവണ പൃഥ്വിയും സുപ്രിയയും പങ്കുവച്ചിരുന്നു. അച്ഛനേയും അമ്മയേയും പോലെ വായനയിലും  എഴുത്തിലുമൊക്കെ ആലിയ്ക്കും താല്പര്യമുണ്ട് ഇപ്പോഴിതാ മകളുടെ ചെറുകവിതകളുടെ സമാഹാരം പുറത്തിറക്കിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. മകൾക്കുള്ള ക്രിസ്മസ് സമ്മാനമാണ് ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്’ എന്ന ഈ പുസ്തകം. ഇത് വിൽപ്പനയ്ക്കുള്ളതല്ലെന്നും കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി കുറച്ച് പകർപ്പുകൾ മാത്രമാണുള്ളതെന്നും സുപ്രിയ പുസ്തകത്തിന്റെ ചിത്രത്തിനൊപ്പം കുറിച്ചു. 

ആലിയുടെ പുസ്തകത്തെക്കുറിച്ചുള്ള മറ്റൊരു പോസ്റ്റിൽ സുപ്രിയ ഇങ്ങനെ കുറിച്ചു.‘കഴിഞ്ഞ വർഷം ആലി എഴുതിയ ചെറുകവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. അവളുടെ ഈ കഴിവ് വിലപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് എങ്ങനെ സൂക്ഷിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. അപ്പോഴാണ് അതെല്ലാം ഒരു പുസ്തകരൂപത്തിലാക്കാമെന്ന് കരുതിയത്. അച്ഛൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ ഞാനും കൂടെയുണ്ടായിരുന്നു, ആ സമയത്താണ് പബ്ലിഷറുമായി ഇതേക്കുറിച്ച് ആദ്യം സംസാരിച്ചത്. അച്ഛന്റെ ചികിത്സകൾക്കിടയിലാണ് പുസ്തകത്തിന്റെ കാര്യങ്ങളൊക്കെ ചെയ്തത്. പുസ്തകം പ്രസിദ്ധീകരിക്കുന്നത് കണ്ടിരുന്നെങ്കിൽ എന്റെ അച്ഛൻ ആലിയെ കുറിച്ച് ഓർത്ത് അഭിമാനിക്കുമായിരുന്നു. കോവിഡ് ബാധിക്കുന്നതുവരെ ദിവസവും അവളെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു പോയിരുന്നത് അച്ഛനായിരുന്നു! അവളുടെ ആദ്യ പുസ്തകം അച്ഛനുവേണ്ടി സമർപ്പിക്കുന്നു.

ADVERTISEMENT

മകൾ അലംകൃതയുടെ റഫ് നോട്ട് ബുക്കിൽ കണ്ട ‘ഒറിജിനൽ സോങ്സ്’ പൃഥ്വിരാജും മുൻപ് പങ്കുവച്ചിരുന്നു കോവിഡിനെ കുറിച്ചും സാന്റാ ക്ലോസിനോടുള്ള വിശേഷം പങ്കുവയ്ക്കലുമൊക്കെ ആലിയുടെ ആ കുറിപ്പുകളിൽ ഉണ്ടായിരുന്നു. പുസ്തക വായനയിൽ മുഴുകിയിരിക്കുന്ന ആലിയുടെ ചിത്രങ്ങളും ഇവർ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞ് കവയത്രിയ്ക്ക് ആശംസകളുമായി നിരവധിപ്പേരാണ് കമന്റ് ബോക്സിലെത്തുന്നത്. ആലിയുടെ പുസ്തകത്തിന്റെ എല്ലാ പേജുകളും അപ്​ലോഡ് ചെയ്യാമോയെന്നാണ് ഈ കുഞ്ഞ് താരത്തിന്റെ ആരാധകർ സുപ്രിയയോട് ചോദിക്കുന്നത്.

ADVERTISEMENT

English summary : Supriya Menon Prithviraj post daughter Alankrita's book