സംരംഭകരും ബിസിനസ്സുകാരുമൊക്കെയാകാൻ നല്ല പ്രായമൊക്കെ വേണമെന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാൽ ഓസ്ട്രേലിയയിൽ നിന്നുള്ള പിക്സി കർട്ടിസിന് വെറും പത്തുവയസ്സാണ്. ഈ പ്രായത്തിൽ തന്നെ രണ്ടു കമ്പനികളുടെ ഉടമയാണ് പിക്സി. ആകെ സമ്പാദ്യം നൂറു കോടി രൂപയിലധികം. പിക്സി വളരുന്നതിനേക്കാൾ വേഗത്തിലാണു പിക്സിയുടെ കമ്പനികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംരംഭകരും ബിസിനസ്സുകാരുമൊക്കെയാകാൻ നല്ല പ്രായമൊക്കെ വേണമെന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാൽ ഓസ്ട്രേലിയയിൽ നിന്നുള്ള പിക്സി കർട്ടിസിന് വെറും പത്തുവയസ്സാണ്. ഈ പ്രായത്തിൽ തന്നെ രണ്ടു കമ്പനികളുടെ ഉടമയാണ് പിക്സി. ആകെ സമ്പാദ്യം നൂറു കോടി രൂപയിലധികം. പിക്സി വളരുന്നതിനേക്കാൾ വേഗത്തിലാണു പിക്സിയുടെ കമ്പനികൾ വളരുന്നത്.

ADVERTISEMENT

പിക്സീസ് ഫിജറ്റ്സ് എന്ന കളിപ്പാട്ടക്കമ്പനി, പിക്സീസ് ബോസ് എന്നു പേരുള്ള മുടിയിൽ അണിയുന്ന ബോ വിൽക്കുന്ന കമ്പനി എന്നിവയാണ് പിക്സിയുടെ ഉടമസ്ഥതയിലുള്ളത് പിക്സിയുടെ അമ്മയായ റോക്സി ജാസെൻകോയും സംരംഭകയാണ്. ബിസിനസ് ജീവിതത്തിന്റെ ബാലപാഠങ്ങൾ പിക്സിയെ പഠിപ്പിച്ചതും അമ്മ റോക്സി തന്നെ. എന്നാൽ എക്കാലവും മകൾ ഒരു സംരംഭകയായി നിൽക്കണമെന്നു തനിക്കു നിർബന്ധമില്ലെന്നും പിക്സിക്കു താൽപര്യമുണ്ടെങ്കിൽ പതിനഞ്ചാം വയസ്സിൽ തന്നെ വിരമിക്കാമെന്നും റോക്സി പറയുന്നു.

ADVERTISEMENT

പിക്സീസ് ഫിജറ്റ്സ് എന്ന കളിപ്പാട്ടക്കമ്പനി കഴിഞ്ഞ മേയിലാണു തുടങ്ങിയത്. ഈ കമ്പനി വൻ വിജയമായിരുന്നു. കമ്പനി വിപണനത്തിനായി ശേഖരിച്ച കളിപ്പാട്ടങ്ങളെല്ലാം പെട്ടെന്നു തന്നെ വിറ്റുപോയി. ഒറ്റ മാസത്തിൽ തന്നെ ഒന്നരലക്ഷം യുഎസ് ഡോളറാണ് കമ്പനിക്കു ലാഭം കിട്ടിയത്. കളിപ്പാട്ടങ്ങൾക്കു പുറമേ വസ്ത്രങ്ങൾ, കുട്ടികളുടെ നിത്യോപയോഗ സാധനങ്ങൾ എന്നിവയും പിക്സീസ് വിപണനം നടത്തുന്നുണ്ട്. ഇത്ര ചെറിയ പ്രായത്തിൽ തന്നെ മകളുടെ സംരംഭകത്വത്തോടുള്ള താൽപര്യം അദ്ഭുതപ്പെടുത്തുന്നതാണെന്ന് മാതാവ് റോക്സി പറയുന്നു.

ADVERTISEMENT

വളരെ വിജയകരമായ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും പിക്സിയുടെ പേരിലുണ്ട്. 2014ൽ റോക്സിയാണ് ഇതു തുടങ്ങിയത്. പിക്സീസിന്റെ ഉൽപന്നങ്ങൾ വിറ്റഴിക്കാനും ഈ ഇൻസ്റ്റഗ്രാം പ്രൊഫൈൽ സഹായകമായി. കുരുന്ന് സെലിബ്രിറ്റികളായ നോർത്ത് വെസ്റ്റ്, ട്രൂ തോംസൺ, സൂരി ക്രൂയിസ് തുടങ്ങിയവർ ഇതു ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതും പിക്സീസിനു വലിയ പിന്തുണ നൽകി.കഴിഞ്ഞ ക്രിസ്മസ് സീസണിൽ പിക്സീസ് പുറത്തിറക്കിയ സമ്മാനങ്ങൾ മാത്രം ഓസ്ട്രേലയിൽ വിറ്റ് പോയത് 60000 ഡോളറുകൾക്കാണ്. പിക്സിയും കുടുംബവും ബിസിനസിൽ നിന്നു ലഭിച്ച ലാഭത്തിൽ നിന്ന് മൂന്നുകോടി രൂപ വില വരുന്ന പ്രീമിയം കാറും വാങ്ങി.

English Summary : Pixie Curtis-ten-year old Australian multimillionaire owns two companies.