മക്കൾക്കൊപ്പമുള്ള ഒരു മനോഹര ചിത്രം പങ്കുവച്ചുകൊണ്ട് അവർക്ക് രണ്ട് വയസ്സും ആറ് വയസ്സും തികയുകയാണെന്ന് സംവൃത കുറിച്ചു

മക്കൾക്കൊപ്പമുള്ള ഒരു മനോഹര ചിത്രം പങ്കുവച്ചുകൊണ്ട് അവർക്ക് രണ്ട് വയസ്സും ആറ് വയസ്സും തികയുകയാണെന്ന് സംവൃത കുറിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചലച്ചിത്രലോകത്ത് നിലവിൽ സജീവമല്ലെങ്കിലും നടി സംവൃതാ സുനിൽ മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടതാരം തന്നെയാണ്. സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ ഇരുംകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കും പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. ഫെബ്രുവരി 20, 21 തീയതികളിലാണ് ഇവരുടെ പിറന്നാളുകൾ. മക്കൾക്കൊപ്പമുള്ള ഒരു മനോഹര ചിത്രം പങ്കുവച്ചുകൊണ്ട് അവർക്ക് രണ്ട് വയസ്സും എഴ് വയസ്സും തികയുകയാണെന്ന് സംവൃത കുറിച്ചു.

മൂത്തമകൻ അഗസ്ത്യയുടെ ജനനം 2015 ഫെബ്രുവരി 21 നായിരുന്നു. 2020 ഫെബ്രുവരി 20 നായിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്. ‘മകന്‍ അഗസ്ത്യക്ക് അഞ്ച് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയിരിക്കുകയാണ്. രുദ്ര എന്നാണ് പേര്.’ ആ സന്തോഷമറിയിച്ച് സംവൃത കുറിച്ചത് ഇങ്ങനെയാണ്. 

ADVERTISEMENT

സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേർ അഗസ്ത്യയ്ക്കും രുദ്രയ്ക്കും പിറന്നാൾ ആശംസകളറിച്ച് കമന്റുകളുമായി എത്തിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ നായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. ഭർത്താവ് അഖിലിനും മകൾക്കുമൊപ്പം യു എസിലാണ് സംവൃത താമസമാക്കിയിരിക്കുന്നത്. 2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം 

ADVERTISEMENT

English summary : Samvritha Sunil posts birthday wishes to her kids