കോഴിക്കോട്: ബഹിരാകാശത്തെപ്പറ്റി വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ ഉപന്യാസമത്സരവും ക്വിസും വെബിനാറും നടത്തുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎൽ സ്പേസ് ക്ലബ്ബാണ് ഈ വർഷത്തെ ശാസ്ത്രദിനാഘോഷത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിക്കുന്നത്. വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളുണ്ട്. സംസ്ഥാനത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്: ബഹിരാകാശത്തെപ്പറ്റി വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ ഉപന്യാസമത്സരവും ക്വിസും വെബിനാറും നടത്തുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎൽ സ്പേസ് ക്ലബ്ബാണ് ഈ വർഷത്തെ ശാസ്ത്രദിനാഘോഷത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിക്കുന്നത്. വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളുണ്ട്.

ADVERTISEMENT

സംസ്ഥാനത്ത് എവിടെയുമുള്ള എട്ടുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു മത്സരങ്ങളിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ulspaceclub.in എന്ന വെബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിശദവിരങ്ങൾക്ക് ulspaceclub.info@gmail.com ലേക്ക് ഇ-മെയിൽ അയയ്ക്കാം.

നാളെ (27, ഞായർ) ആണ് ഉപന്യാസമത്സരം. ഉപന്യാസത്തിന്റെ വിഷയവും മത്സരവ്യവസ്ഥകളും രാവിലെ 9 മണിക്ക് വെബ്‌സൈറ്റിൽ ലഭ്യമാക്കും. മൂന്നുമണിക്കൂറാണ് ഉപന്യാസരചനയ്ക്കുള്ള സമയം.

ADVERTISEMENT

തിങ്കളാഴ്ച വൈകിട്ട് 7-നാണു ക്വിസ്. ഗൂഗിൾ ഫോമിലൂടെ നല്കുന്ന ചോദ്യാവലി പൂരിപ്പിക്കുന്ന രീതിയിലാണ് ക്വിസിന്റെ ആദ്യറൗണ്ട് നടത്തുക. അതിൽനിന്നു തെരഞ്ഞെടുക്കുന്ന ആറുപേരുടെ ഫൈനൽ റൗണ്ട് ഗൂഗിൾ മീറ്റിലൂടെയും നടത്തും.

മുഖ്യ പരിപാടിയായ വെബിനാർ 28 ന് വൈകീട്ട് ആറരയ്ക്ക് നടക്കും. ഐഐഎസ്‌റ്റി പ്രൊഫസറും രജിസ്ട്രാറുമായ ഡോ. വൈ.വി.എൻ. കൃഷ്ണമൂർത്തി വിശിഷ്ടാതിഥി ആകുന്ന ചടങ്ങിൽ കേരള ശാസ്ത്രസാങ്കേതികപരിസ്ഥിതികൗൺസിലിന്റെ ഡോക്ടർ എസ് വാസുദേവ് പുരസ്കാരം നേടിയ ഡോ. എം കെ രവിവർമ്മയെ ആദരിക്കും.

ADVERTISEMENT

ഡോ. എം കെ രവിവർമ്മ നടത്തുന്ന ശാസ്ത്രദിനപ്രഭാഷണവും IIST  INSPIRESAT-1 എന്ന ഉപഗ്രഹദൗത്യത്തെക്കുറിച്ചു വൈ.വി.എൻ. കൃഷ്ണമൂർത്തിയുടെ സന്ദേശവും ഉണ്ടായിരിക്കും. തുടർന്ന്, എ‌റ്റി‌എൽ സ്പേസ് ചാലഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടുവണ്ണൂർ ജിഎച്ച്എസ്എസിലെ കുട്ടികൾ നടത്തുന്ന പ്രൊജക്റ്റ് അവതരണം നടക്കും.

ജ്യോതിശാസ്ത്രം, ബഹിരാകാശസാങ്കേതികവിദ്യ എന്നീ മേഖലകളിലേക്ക് യുവാക്കളെ ആകർഷിക്കാനും ഉയർത്തിക്കൊണ്ടുവരാനുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ്  സൊസൈറ്റിയുടെ കീഴിൽ ഐ‌എസ്‌ആർഒ മുൻ ഡയറക്ടർ ഇ‌കെ കുട്ടിയുടെ നേതൃത്വത്തിൽ 2016 മുതൽ പ്രവർത്തിക്കുന്ന സംഘടനയാണ് യു‌എൽ സ്പേസ് ക്ലബ്ബ്.

English Summary :UL Space Club conducts webinar, quiz and essay competition on National Science Day