മിടുക്കിയും ധൈര്യശാലിയുമായ ഒരു കൊച്ചു പെൺകുട്ടിയുടെ ധീരതയുടെ കഥയാണ് ഇപ്പോൾ വാർത്തയാകുന്നത്. മാസി എന്നാണ് ഈ കൊച്ചു മിടുക്കിയുടെ പേര്. ആറുവയസ്സുള്ള മാസിയുടെ പെട്ടെന്നുള്ള വിവേകവും ഉചിതമായ പ്രവർത്തനവും അവളുടെ പിതാവിന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെ കുട്ടിയുടെ പിതാവ് തന്നെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിടുക്കിയും ധൈര്യശാലിയുമായ ഒരു കൊച്ചു പെൺകുട്ടിയുടെ ധീരതയുടെ കഥയാണ് ഇപ്പോൾ വാർത്തയാകുന്നത്. മാസി എന്നാണ് ഈ കൊച്ചു മിടുക്കിയുടെ പേര്. ആറുവയസ്സുള്ള മാസിയുടെ പെട്ടെന്നുള്ള വിവേകവും ഉചിതമായ പ്രവർത്തനവും അവളുടെ പിതാവിന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെ കുട്ടിയുടെ പിതാവ് തന്നെയാണ് സംഭവത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.

ADVERTISEMENT

കുട്ടിയുടെ പിതാവ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് 

ADVERTISEMENT

ചൊവ്വാഴ്‌ച എന്റെ ശരീരത്തേയും ശ്വാസകോശത്തേയും ബാധിച്ച ഒരു പ്രശ്‌നം കാരണം എന്റെ ബോധം പോയി. വീട്ടിൽ വെച്ചായിരുന്നു സംഭവം. എന്റെ 6 വയസ്സുള്ള മകൾ എന്റെ ഫോൺ നാവിഗേറ്റ് ചെയ്‌തും  സഹായത്തിനായി അടിയന്തിരമായി ബന്ധപ്പെട്ടവരെ വിളിക്കുവാനും കഴിഞ്ഞു. അവളാണ് എന്റെ ജീവൻ രക്ഷിച്ചത്. ഞാൻ ഇപ്പോൾ സുഖം പ്രാപിച്ചുകൊണ്ട് വീട്ടിലാണ്. ഒരു കണ്ണിമവെട്ടിൽ നിങ്ങളുടെ ജീവിതം എത്രമാത്രം മാറുമെന്ന് നിങ്ങൾക്കറിയില്ല. നിങ്ങളുടെ കുട്ടികളെ അടിയന്തര സാഹചര്യങ്ങൾ പഠിപ്പിക്കുക, സ്‌കൂളിൽ പഠിപ്പിക്കാത്ത ജീവിതത്തിലെ വെല്ലുവിളികൾ പഠിപ്പിക്കുക, ജാഗരൂകരായിരിക്കുവാൻ പഠിപ്പിക്കുക. ജീവിതം ചെറുതാണ്, എന്റെ മകൾ മാസി കാരണം എന്റെ ജീവിതം വീണ്ടും തിരിച്ചുകിട്ടി.എല്ലാവർക്കും ഒരുപാട് സ്നേഹം! ”

ADVERTISEMENT

മാസിയുടെ അച്ഛൻ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായപ്പോൾ, കുട്ടി ടൗൺ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ നമ്പർ അന്വേഷിച്ച് അവരെ വിളിക്കുകയും  ഡിപ്പാർട്ട്‌മെന്റിന്റെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജൂഡി സ്മിത്തിനോട് സംസാരിക്കുകയും ആവശ്യമായ സഹായം തേടുകയും ചെയ്യുകയായിരുന്നു. മാസിയുടെ ക്രിയാത്മകമായ ഇടപെടൽ തന്നെയാണ് കുട്ടിയുടെ അച്ഛന്റെ ജീവൻ രക്ഷിച്ചിരിക്കുന്നത്.

English Summary : Six year old kid saved her father viral story