കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഒരു റിഫ്ലക്സ് ആക്ഷനിലൂടെ രക്ഷിതാക്കൾ അവരെ രക്ഷിക്കുന്നത് സമൂഹമാധ്യമങ്ങളിലെ ചില വിഡിയോകളിൽ നാം കാണാറുണ്ട്. കുഞ്ഞ് അപകടത്തിലാകുമെന്ന് മുൻകൂറായി കണ്ടതു പോലെയാകും പലപ്പോഴും ഇവരുടെ പ്രവർത്തികൾ. പെട്ടെന്ന് ഒരു അമാനുഷിക കഴിവ് ഇവർക്കുണ്ടാകുന്നതും കുഞ്ഞിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഒരു റിഫ്ലക്സ് ആക്ഷനിലൂടെ രക്ഷിതാക്കൾ അവരെ രക്ഷിക്കുന്നത് സമൂഹമാധ്യമങ്ങളിലെ ചില വിഡിയോകളിൽ നാം കാണാറുണ്ട്. കുഞ്ഞ് അപകടത്തിലാകുമെന്ന് മുൻകൂറായി കണ്ടതു പോലെയാകും പലപ്പോഴും ഇവരുടെ പ്രവർത്തികൾ. പെട്ടെന്ന് ഒരു അമാനുഷിക കഴിവ് ഇവർക്കുണ്ടാകുന്നതും കുഞ്ഞിനെ അപകടത്തിൽ നിന്നും സാഹസികമായി രക്ഷിക്കുന്നതും കാണാം.  അത്തരത്തിൽ ഒരു അമ്മയുടേയും മകന്റേയും വിഡിയോയാണ് വൈറലാകുന്നത്.

ADVERTISEMENT

നീന്തൽക്കുളത്തിനരികെ നിൽക്കുന്ന ഒരു ആൺകുട്ടിയെയാണ് ആദ്യം വിഡിയോയിൽ കാണിക്കുന്നത്. പെട്ടെന്ന് കുട്ടി വെള്ളത്തിലേയ്ക്ക് ചാടുകയാണ്. നിമിഷ നേരത്തിനുള്ളിൽ അവിടെയെത്തിയ അമ്മ മകനെ രക്ഷിക്കുന്നതും കാണാം. 'മദർ ഓഫ് ദ ഇയർ!'  എന്ന കുറിപ്പോടെ പ്രചരിക്കുന്ന വിഡിയോ  480,000-ലധികം  ആളുകളാണ് കണ്ടു കഴിഞ്ഞത്. നീന്തൽക്കുളത്തിന്റെ അറ്റത്ത് കൗതുകത്തോടെ നോക്കിനിന്ന കുട്ടി വെള്ളത്തിലേയ്ക്ക് ചാടുന്നതും വിഡിയോയിൽ കാണിക്കുന്നു. അര സെക്കൻഡിനുള്ളിൽ, കുട്ടി പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോകുന്നതിന് മുമ്പുതന്നെ, അവന്റെ അമ്മ അടുത്തേക്ക് ഓടിയെത്തി ഒരു കൈകൊണ്ട് അവനെ പൊക്കിയെടുക്കുകയാണ്. വെള്ളത്തിൻ മുങ്ങി തുടങ്ങിയ മകന്റെ ടീ-ഷർട്ടിലാണ് അമ്മയ്ക്ക് പിടുത്തം കിട്ടിയത്. കുട്ടി കുളത്തിൽ മുങ്ങുന്നതിന് മുമ്പുതന്നെ, അവൻ വെള്ളത്തിൽ ചാടാൻ പോകുകയാണെന്നും അപകടത്തിൽപ്പെടുമെന്നും അറിഞ്ഞ മട്ടിൽ അവനെ രക്ഷിക്കാൻ അമ്മ എവിടെ നിന്നോ വരികയായിരുന്നു.

ADVERTISEMENT

സൂപ്പർ ഫാസ്റ്റ് റിഫ്ലെക്സുകളുള്ള ഒരു ‘സൂപ്പർ അമ്മ’ എന്ന നിലയിൽ കുട്ടിയെ രക്ഷിച്ചതിന് നിരവധിപ്പേരാണ് ഈ അമ്മയെ അഭിനന്ദിക്കുന്നത്. ‘എല്ലാ അമ്മമാർക്കും അവരുടെ കുട്ടി അപകടത്തിൽ പെടുമ്പോൾ അമാനുഷിക കഴിവുകൾ ലഭിക്കും’,  ‘സ്പൈഡർമാനിനു പോലും കുട്ടിയെ ഇത്രയും ചാതുര്യത്തോടെ രക്ഷിക്കാൻ കഴിയുമായിരുന്നില്ല’ എന്നൊക്കയാണ് ഈ വിഡിയോയ്ക്ക് വരുന്ന കമന്റുകൾ.

ADVERTISEMENT

English Summary : Mother save son from drowning in swimming pool - Viral video