ക്ലാസ് നടക്കുമ്പോൾ കുട്ടികൾ ഉറങ്ങുന്നത് സാധാരണമാണ്, എന്നാൽ ഉറങ്ങുന്നത് പഠിപ്പിക്കുന്നവരായാലോ? അത്തരത്തിൽ ക്ലാസ് മുറിയിലിരുന്ന ഉറങ്ങുന്ന ഒരു അധ്യാപികയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ക്ലാസിലിരുന്ന് ഉറങ്ങുക മാത്രമല്ല, ആ അധ്യാപികയ്ക്ക് ഒരു വിദ്യാർഥിനി വിശറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ലാസ് നടക്കുമ്പോൾ കുട്ടികൾ ഉറങ്ങുന്നത് സാധാരണമാണ്, എന്നാൽ ഉറങ്ങുന്നത് പഠിപ്പിക്കുന്നവരായാലോ? അത്തരത്തിൽ ക്ലാസ് മുറിയിലിരുന്ന ഉറങ്ങുന്ന ഒരു  അധ്യാപികയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ക്ലാസിലിരുന്ന് ഉറങ്ങുക മാത്രമല്ല, ആ അധ്യാപികയ്ക്ക് ഒരു വിദ്യാർഥിനി വിശറി ഉപയോഗിച്ച് വീശുകയും ചെയ്യുന്നുണ്ട്. യൂണിഫോം ധരിച്ച ഒരു കൊച്ചു പെൺകുട്ടി അവരുടെ അരികിൽ നിന്ന് വീശുകയും അധ്യാപിക കസേരയിൽ ചാരിക്കിടന്ന് സുഖമായി ഉറങ്ങുകയും ചെയ്യുകയാണ് വിഡിയോയിൽ.

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വിഡിയോയിൽ, ടീച്ചർ തന്റെ കസേരയിൽ ഗാഢമായി ഉറങ്ങുന്നതും, വിദ്യാർഥികൾ ക്ലാസ് മുറിയിലെ തറയിൽ അലസമായി ഇരിക്കുന്നതും കാണാം. ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ ബഗാഹി പുറൈന ഗ്രാമത്തിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. വിഡിയോ ഉടൻ വൈറലാകുകയും നിരവധിപ്പർ അധ്യാപികയ്ക്കെതിരെ കർശന നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബബിത കുമാരി എന്ന അധ്യാപികയാണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തനിക്ക് സുഖമില്ലായിരുന്നെന്നും അതിനാൽ കസേരയിൽ വിശ്രമിക്കുകയാണെന്നും ഇവർ വിശദീകരണം നൽകിയതായാണ് റിപ്പോർട്ടുകൾ. അധ്യാപികയ്​ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.

ADVERTISEMENT

English Summary : Bihar student fans teacher as she sleeps in class- Viral-video