വിവാഹത്തിനായി ഒരുങ്ങി നിൽക്കുന്ന അച്ഛനും അമ്മയ്ക്കുമരികിലേക്ക് വാക്കറിന്റെ സഹായത്തിലാണ് കുഞ്ഞ് നടന്നടുക്കുന്നത്. നിറചിരിയുമായെത്തുന്ന മകനെ വാരിപ്പുണരുകയാണ് ആ അച്ഛനും അമ്മയും

വിവാഹത്തിനായി ഒരുങ്ങി നിൽക്കുന്ന അച്ഛനും അമ്മയ്ക്കുമരികിലേക്ക് വാക്കറിന്റെ സഹായത്തിലാണ് കുഞ്ഞ് നടന്നടുക്കുന്നത്. നിറചിരിയുമായെത്തുന്ന മകനെ വാരിപ്പുണരുകയാണ് ആ അച്ഛനും അമ്മയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാതാപിതാക്കളുടെ വിവാഹത്തിന് എത്തുന്ന ഭിന്നശേഷിക്കാരനായ മകന്റെ മനോഹരമായൊരു വിഡിയോയാണിത്. വിവാഹത്തിനായി ഒരുങ്ങി നിൽക്കുന്ന അച്ഛനും അമ്മയ്ക്കുമരികിലേക്ക് വാക്കറിന്റെ സഹായത്തിലാണ് കുഞ്ഞ് നടന്നടുക്കുന്നത്. നിറചിരിയുമായെത്തുന്ന മകനെ വാരിപ്പുണരുകയാണ് ആ അച്ഛനും അമ്മയും. വിവാഹ വേഷത്തിൽ അമ്മയെക്കണ്ട് സന്തോഷവാനായി വാക്കറും ഉരുട്ടി പാഞ്ഞടുക്കുന്ന പിയേഴ്സൺ എന്ന ഈ കുട്ടിയുടെ വിഡിയോ ആരുടേയും കണ്ണുകൾ ഈറനണിയിക്കും. 

അമ്മയ്ക്കുള്ള വിവാഹ മോതിരവുമായി നിൽക്കുകയായിരുന്ന പിയേഴ്സൺ വധുവായൊരുങ്ങി നിൽക്കുന്ന അമ്മയെ കണ്ട് ‘ഹായ് മം’  എന്നുറക്കെ വിളിച്ചുകൊണ്ടാണ് അവർക്കരികിലേക്ക് എത്തുന്നത്. ‘എത്ര ശക്തവും പ്രചോദനവുമാണ് ഈ കുട്ടി. അവന്റെ ആ ചിരിയിൽ എല്ലാം അടങ്ങിയിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. അവന്റെ ആ നിറചിരിയാണ് ഈ കുഞ്ഞു വിഡിയോയിലെ ഏറ്റവും സുന്ദരമായ കാഴ്ച. ഗുഡ് ന്യൂസ് മൂവ്‌മെന്റ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഹൃദയംകവരുന്ന ഈ വിഡിയോയ്ക്ക് ലക്ഷക്കണക്കിനാണ് കാഴ്ചക്കാർ. 

ADVERTISEMENT

English Summary : Cute video of specially abled boy walks down the aisle on parent's wedding