ബാല്യത്തിൽ പഠിക്കുന്ന പാഠങ്ങൾ ജീവിതകാലം മുഴുവൻ ഓർമയിലുണ്ടാകും. മറ്റുള്ളവരെ പരിഹസിക്കുന്നതിനെതിരെയുള്ള പാഠം മകൾക്കു പറഞ്ഞു കൊടുക്കുന്ന അമ്മയുടെ വിഡിയോ ജനശ്രദ്ധയാകർഷിക്കുകയാണ്. 90 ലക്ഷം പേരാണ് സമൂഹ മാധ്യമത്തിലൂടെ വിഡിയോ കണ്ടത്. അമേരിക്കയിൽ താമസിക്കുന്ന പാകിസ്ഥാൻ യുവതിയായ തെഹര കഴിഞ്ഞ വർഷമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാല്യത്തിൽ പഠിക്കുന്ന പാഠങ്ങൾ ജീവിതകാലം മുഴുവൻ  ഓർമയിലുണ്ടാകും. മറ്റുള്ളവരെ പരിഹസിക്കുന്നതിനെതിരെയുള്ള പാഠം മകൾക്കു പറഞ്ഞു കൊടുക്കുന്ന അമ്മയുടെ  വിഡിയോ ജനശ്രദ്ധയാകർഷിക്കുകയാണ്. 90 ലക്ഷം പേരാണ് സമൂഹ മാധ്യമത്തിലൂടെ വിഡിയോ കണ്ടത്.

ADVERTISEMENT

അമേരിക്കയിൽ താമസിക്കുന്ന പാകിസ്ഥാൻ യുവതിയായ തെഹര കഴിഞ്ഞ വർഷമാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കു വച്ചത്. ദൈർഘ്യം കുറഞ്ഞ ആ വിഡിയോയിലൂടെ വലിയൊരു സന്ദേശമാണ് തെഹര മകൾക്കു പകർന്നു നൽകിയത്. 

ADVERTISEMENT

തന്റെ കയ്യിലിരിക്കുന്ന കടലാസിനെ കളിയാക്കാനാണ് അമ്മ ആവശ്യപ്പെട്ടത്. മകളുടെ ഓരോ കളിയാക്കലിലും തെഹര കടലാസു ചുളുക്കിക്കൊണ്ടിരുന്നു. അതിനു ശേഷം പേപ്പറിനോട് മാപ്പ് പറയാനാണ് മകളോട് ആവശ്യപ്പെട്ടത്. മകൾ സോറി പറഞ്ഞതിനു ശേഷം പേപ്പർ നിവർത്തിയെങ്കിലും ചുളിവുകളൊന്നും പോയില്ല. ഇനിയിത് ശരിയാക്കാനാകുമോ എന്ന ചോദ്യത്തിനു ഇല്ല എന്നു പറഞ്ഞ് അമ്മയെ കെട്ടിപ്പിടിക്കുകയാണ് കുട്ടി. 

ADVERTISEMENT

"കുട്ടിയായിരിക്കുമ്പോൾ തന്നെ പഠിപ്പിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. കളിയാക്കലുകളിൽ നിന്നും നമ്മുടെ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കാം എന്നു മാത്രമേ നാം ചിന്തിക്കാറുള്ളു, അത്രത്തോളം തന്നെ പ്രധാനപ്പെട്ടതാണ് കളിയാക്കൽ ഒരാളെ എങ്ങനെ ബാധിക്കുമെന്നു അവരെ പഠിപ്പിക്കുന്നത്, പിന്നെ അവര്‍ അങ്ങനെ ചെയ്യില്ല", വിഡിയോയ്​ക്കൊപ്പം തെഹര കുറിച്ചു.

English summary : Viral video of  a mother teaches daughter a lesson about bullying with a sheet of paper