അച്ഛനും അമ്മയും വേർപിരിയുന്നത് കുട്ടികൾക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. അത് കുട്ടികളെ മാനസികമായി തകർക്കുന്നതിനൊപ്പം പഠനത്തേയും കാര്യമായി ബാധിക്കും. മാതാപിതാക്കൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയും വഴക്കുമൊക്കെ കുട്ടികളെ എത്രമാത്രം സങ്കത്തിലാക്കുമെന്നതിന് തെളിവാണ് പുനലൂർ ശബരിഗിരി സീനിയർ സെക്കന്ററി

അച്ഛനും അമ്മയും വേർപിരിയുന്നത് കുട്ടികൾക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. അത് കുട്ടികളെ മാനസികമായി തകർക്കുന്നതിനൊപ്പം പഠനത്തേയും കാര്യമായി ബാധിക്കും. മാതാപിതാക്കൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയും വഴക്കുമൊക്കെ കുട്ടികളെ എത്രമാത്രം സങ്കത്തിലാക്കുമെന്നതിന് തെളിവാണ് പുനലൂർ ശബരിഗിരി സീനിയർ സെക്കന്ററി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ഛനും അമ്മയും വേർപിരിയുന്നത് കുട്ടികൾക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. അത് കുട്ടികളെ മാനസികമായി തകർക്കുന്നതിനൊപ്പം പഠനത്തേയും കാര്യമായി ബാധിക്കും. മാതാപിതാക്കൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയും വഴക്കുമൊക്കെ കുട്ടികളെ എത്രമാത്രം സങ്കത്തിലാക്കുമെന്നതിന് തെളിവാണ് പുനലൂർ ശബരിഗിരി സീനിയർ സെക്കന്ററി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ഛനും അമ്മയും വേർപിരിയുന്നത് കുട്ടികൾക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. അത് കുട്ടികളെ മാനസികമായി തകർക്കുന്നതിനൊപ്പം പഠനത്തേയും കാര്യമായി ബാധിക്കും. മാതാപിതാക്കൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയും വഴക്കുമൊക്കെ കുട്ടികളെ എത്രമാത്രം സങ്കത്തിലാക്കുമെന്നതിന് തെളിവാണ് ഏരൂർ അയ്​ലറ, ഡെൽറ്റ സെൻട്രൽ സ്കൂൾ അധ്യാപകനായിരുന്ന മഹേഷ്‌ കുമാർ.എ എഴുതുന്ന ഈ കുറിപ്പ്.

അവൾ ഇപ്പോഴും നോവുന്ന ഓർമ്മ തന്നെ

ADVERTISEMENT

കൊലുകൊലെ വർത്തമാനം പറയുന്ന കുട്ടിയായിരുന്നു അവൾ. ക്ലാസ്സിലെ തമാശകൾ ആസ്വദിക്കും. പെട്ടെന്ന് അവളുടെ ചിരിമാഞ്ഞു, തമാശകൾ ആസ്വദിക്കാതെയായി. എല്ലാവരോടും അവൾ അകലം പാലിക്കാനും ശ്രമിക്കുന്നു. മിടുക്കി കുട്ടിയായിരുന്നു.പരീക്ഷയ്ക്ക് മാർക്ക് വളരെ കുറഞ്ഞു. ബോർഡ് എക്സാം അടുക്കുന്നു അവളുടെ പ്രകടനം മോഡൽഎക്സാമിലും വളരെ കുറവ്. ഒരു കാര്യം തീർച്ചയായിരുന്നു അവൾക്കെന്തോ സംഭവിക്കുന്നു. അവളെ ഞാൻ വിളിപ്പിച്ചു. കുട്ടികളെ ഇങ്ങനെ അഭിസംബോധന ചെയ്യുന്നത് തെറ്റാണെന്ന് അറിയാം എങ്കിലും അവളുടെ പേര് പറയുന്നില്ല. കാരണം ഇപ്പോൾ അവളും ഭർത്താവും തനിക്ക് കിട്ടാതെ പോയ സ്നേഹം അവളുടെ മകൾക്ക് ഒരു പാടു കൂടുതലായി കൊടുക്കുന്നുണ്ട്

ഒരിക്കൽ ലൈബ്രറിയിൽ ഇരിക്കുമ്പോൾ അവൾ വരുന്നു, പുസ്തകം റിട്ടേൺ ചെയ്യുന്നതിനാണ്. സ്കൂളിൽ ക്ലാസ്സുകൾ ഏകദേശം തീരുന്നു

ഞാൻ അവളുടെ പേര് വിളിച്ചു. ജീവനില്ലാത്ത, പ്രകാശം ഒട്ടുമില്ലാത്ത അവളുടെ മുഖം തിരിച്ചു അവൾ പതുക്കെ ചോദിച്ചു. എന്താണ് സാർ?

എന്താ നിനക്ക് പറ്റിയത്? മറുപടിയായി ഒറ്റക്കരച്ചിലായിരുന്നു

ADVERTISEMENT

കരയാതെ, എന്താണെന്ന് പറയൂ നീ. സാറിന് എന്റെ വീട്ടിലേയ്ക്ക് ഒന്നു വരാമോ, എന്റെ അച്ഛനോടും അമ്മയോടും ഒന്നു പറയാമോ എന്റെ പരീക്ഷ തീരുന്നത് വരെ അവർ ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കാൻ, മറ്റന്നാൾ അവരുടെ ഡിവോഴ്സ് കേസിന്റെ വിധി വരും അമ്മയും അച്ഛനും രണ്ടു വീടുകളിലേയ്ക്ക് പോകും, ഞങ്ങൾക്ക്‌ അവർ രണ്ടുപേരും വേണം സർ.

കുടുംബ കോടതി പറഞ്ഞ ആറു മാസം ഒരുമിച്ചു ജീവിക്കാൻ വളരെ കഷ്ടപ്പെട്ടു പരസ്പരം സംസാരിക്കാതെ തള്ളി നീക്കുന്ന അച്ഛനും അമ്മയും. അവർക്ക് രണ്ടു പേർക്കും ഇടയിൽ നീറി ജീവിക്കുന്ന രണ്ടു പെൺകുട്ടികൾ

രണ്ടു സ്ഥലങ്ങളിലേയ്ക്ക് പറിച്ചു നടപ്പെടുന്ന, ജീവന് തുല്യം പരസ്പരം സ്നേഹിക്കുന്ന രണ്ടു പെൺകുട്ടികൾ. അവളുടെ മനസ്സിൽ കത്തുന്ന തീ ഞാൻ കണ്ടു. ആ തീയുമായി ഒരിക്കലും അവൾക്ക് പഠിക്കാൻ കഴിയില്ല.

സമാധാനത്തോടെ ഒന്നുറങ്ങാൻ പോലും കഴിയില്ല എന്നെനിക്കു മനസ്സിലായി. അവൾ വീണ്ടും പറയുകയാണ് അവർ പരസ്പരം മിണ്ടേണ്ട സർ, അവർ ഒരു വീട്ടിൽ ഒന്നു താമസിക്കാൻ പറഞ്ഞാൽ മതി. ഞങ്ങൾക്ക് രണ്ടു പേരെയും കാണണം സർ. ഞങ്ങൾക്കും കാണാതിരിക്കാൻ കഴിയില്ല. എനിക്ക് വല്ലാത്ത വീർപ്പു മുട്ടൽ, അവളുടെ വിഷമം എന്നിലേയ്ക്ക് വല്ലാതെ സന്നിവേശിച്ചിരുന്നു 

ADVERTISEMENT

സ്‌കൂളിൽ കുട്ടികളുടെ കാര്യം സംസാരിക്കാൻ വരുമ്പോൾ രണ്ടു പേരും എന്നോട് വളരെ സൗഹാർദ പൂർണമായാണ് പെരുമാറിയിരുന്നത്. അതു കൊണ്ടു തന്നെ ഞാൻ ഒന്നു പരിശ്രമിക്കാൻ തീരുമാനിച്ചു.

അന്നു വൈകിട്ട് ഏഴു മണിയോടെ ഞാൻ അവരുടെ വീട്ടിൽ എത്തി. ഭാര്യയും ഭർത്താവും സ്ഥലത്തുണ്ട്, കുട്ടികൾ ചെന്നു പറഞ്ഞു. രണ്ടു പേരും താഴേക്ക് വന്നു. നേരിട്ടു തന്നെ ഞാൻ വിഷയത്തിലേയ്ക്ക് വന്നു

നിങ്ങളുടെ കണ്മുന്നിൽ നിങ്ങളുടെ കുട്ടികൾ ജീവനില്ലാത്ത രണ്ട് പ്രതിമകളെ പോലെ ജീവിക്കുന്നത് നിങ്ങൾക്ക് രണ്ടു പേർക്കും കാണണോ, അവർ വിഷാദ രോഗികളെ പോലെ ജീവിത കാലം മുഴുവൻ കഴിയുന്നത് നിങ്ങൾക്ക് രണ്ടു പേർക്കും കാണേണ്ടി വരും, അവർ കൊച്ചു കുട്ടികളല്ല, ഒൻപതിലും പത്തിലും പഠിക്കുന്ന കുട്ടികളാണ്

രണ്ടു പേരും ഒന്നും മിണ്ടുന്നില്ല. കുടുംബ കോടതിയിലെ കൗൺസിലറും ജഡ്ജിയും തോറ്റു പോയ സ്ഥലത്ത് കുറച്ചു വികാരപരമായ വാക്കുകൾ ഇടതടവില്ലാതെ വർഷിച്ചു. അവസാനം ചോദിച്ചു അവർ രണ്ടു പേരും പ്ലസ്ടു കഴിയുന്നത് വരെ കാക്കാൻ കഴിയുമോ രണ്ടു പേർക്കും

അവർക്ക് നിങ്ങളോട് പറയാൻ പേടിയാണ്. അതുകൊണ്ട് അവർക്ക് വേണ്ടി നിങ്ങളുടെ കാലു പിടിക്കാൻ തയ്യാറാണ് ഞാൻ. എന്റെ സ്വരവും ഇടറിയിരുന്നു. വാക്കുകൾ മുറിഞ്ഞിരുന്നു

അവൾ എന്തു പറയുന്നു, എന്നു ചോദിക്കൂ, സർ

ഞാൻ ചോദിച്ചു, മാഡം എന്തു പറയുന്നു. ഞാൻ തയ്യാറാണ് സർ

എങ്കിൽ ഞാനും എന്റെ പരമാവധി നോക്കാം. സർ പറഞ്ഞത് കേട്ടില്ല എന്നു വരരുതല്ലോ

അങ്ങനെ എന്റെ പ്രീയ കുട്ടികൾ സന്തോഷത്തോടെ പരീക്ഷ എഴുതി. അവൾ പിന്നീട് ആർക്കിടെക്ചർ പരീക്ഷ പാസ്സായി ഇപ്പോൾ വിദേശത്താണ്. വല്ലപ്പോഴും അവൾ വിളിക്കാറുണ്ട്. അനുജത്തിയും.

എങ്കിലും അവരുടെ അച്ഛനും അമ്മയും വീണ്ടും വേർപിരിഞ്ഞു എന്നുള്ളത് ഇപ്പോഴും വേദന തന്നെയായി തുടരുന്നു. പക്ഷേ അപ്പോഴേക്കും എന്റെ കുട്ടികൾ അതു നേരിടാനുള്ള പക്വത നേടി എടുത്തിരുന്നു

എനിക്ക് ഒരു അദ്ധ്യാപകൻ എന്ന പേരിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ

English Summary : Schoolmuttam Mahesh Kumar A sharing his teaching experience

പ്രിയ അധ്യാപകരേ, 

നിങ്ങളുടെ മുൻപിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ആ കുട്ടിക്കുറുമ്പുകളാണ് നാളത്തെ ലോകം. വ്യത്യസ്ഥമായ എത്രയെത്ര അനുഭവങ്ങളായിരിക്കും ഓരോ ദിവസവും നിങ്ങൾക്കു സമ്മാനിക്കുന്നത്. വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ, മറക്കാനാവാത്ത ഓർമകൾ, ഉള്ളുതൊട്ട നിമിഷങ്ങൾ... മനോരമ ഓൺലൈനുമായി പങ്കുവയ്ക്കാം. നിങ്ങളുടെ കുറിപ്പുകൾ children@mm.co.in എന്ന ഇ – മെയിലിലേക്ക് പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ മനോരമഓൺലൈനിൽ പ്രസിദ്ധീകരിക്കും