ഓരോ യുദ്ധങ്ങളും കണ്ണീർക്കഥകളാണ്. രണ്ടു രാജ്യങ്ങളുടെ പടയാളികളും പടക്കോപ്പുകളും അങ്ങോട്ടുമിങ്ങോട്ടും ഏറ്റുമുട്ടുന്നത്തിൽ തീരുന്നില്ല യുദ്ധം. ഇതിനിടയിൽപെട്ട് ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങൾ ഏറെയാണ്. ഇക്കൂട്ടത്തിൽ ജീവിതത്തിലേക്കു കാൽവച്ചുതുടങ്ങുന്ന കൊച്ചുകുട്ടികളുൾപ്പെടെയുണ്ട്.സമീപകാലത്ത് ലോകം കണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ യുദ്ധങ്ങളും കണ്ണീർക്കഥകളാണ്. രണ്ടു രാജ്യങ്ങളുടെ പടയാളികളും പടക്കോപ്പുകളും അങ്ങോട്ടുമിങ്ങോട്ടും ഏറ്റുമുട്ടുന്നത്തിൽ തീരുന്നില്ല യുദ്ധം. ഇതിനിടയിൽപെട്ട് ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങൾ ഏറെയാണ്. ഇക്കൂട്ടത്തിൽ ജീവിതത്തിലേക്കു കാൽവച്ചുതുടങ്ങുന്ന കൊച്ചുകുട്ടികളുൾപ്പെടെയുണ്ട്.സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നാണ് യുക്രെയ്നി‍ൽ നടക്കുന്നത്. യുക്രെയ്നിലെ കുട്ടികൾ യുദ്ധം മൂലം അനുഭവിക്കുന്ന തിക്താനുഭവങ്ങളുടെ നിരവധി കഥകൾ ഇതിനിടെയിൽ പുറത്തുവന്നിട്ടുണ്ട്. 

ADVERTISEMENT

ഇക്കൂട്ടത്തിൽ കരളലിയിക്കുന്ന ഒരു സംഭവമാണ് ഇന്നലെ യുക്രെയ്നിൽ നടന്നത്. ഡൗൺ സിൻഡ്രോം ബാധിതയായ നാലുവയസ്സുകാരി ബാലികയായ ലിസ എന്ന കുട്ടി ഇന്നലെ റഷ്യയുടെ വിമാനാക്രമണത്തിൽ കൊല്ലപ്പെട്ടു. യുക്രെയ്നിലെ വിനിത്സ്യയിലാണു ദാരുണ സംഭവം. ലിസ ഉൾപ്പെടെ 23 പേർ ഈ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തിൽ ലിസയുടെ അമ്മയായ ഇറിന ഡിമിത്രീവയുമുണ്ട്.

ADVERTISEMENT

സ്ഫോടനം നടക്കുന്നതിനു മുൻപ്, മകളുടെ ഒരു വിഡിയോ ഡിമിത്രീവ സമൂഹമാധ്യമങ്ങളിലിട്ടിരുന്നു. ഡെനിം ജാക്കറ്റും വെള്ളഷർട്ടുമിട്ട് മനോഹരമായി മുടി കെട്ടിവച്ച് ലിസ തന്റെ ബേബ് സ്ട്രോളറിൽ ഇരുക്കുന്നതിന്റെയായിരുന്നു വിഡിയോ. എന്നാൽ ആക്രമണത്തിനു ശേഷം ഈ സ്ട്രോളറിൽ രക്തം പുരണ്ടിരിക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ യുദ്ധനടപടിക്കെതിരെ ലോകവ്യാപകമായി വലിയ ജനരോഷമുയർന്നു.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡീമർ സെലിൻസ്കിയുടെ ഭാര്യ,ലിസയെ താൻ മുൻപ് ഒരു ക്രിസ്മസ് വിഡിയോയുടെ ഷൂട്ടിങ്ങിനിടെ കണ്ടിരുന്നെന്നും അവളുടെ കുസൃതി നിറഞ്ഞ പെരുമാറ്റം തന്റെ മനം കീഴടക്കിയെന്നും പറഞ്ഞിരുന്നു.

ADVERTISEMENT

കീവിലായിരുന്നു ലിസയും അമ്മ ഡിമിത്രേവയും കുടുംബവും താമസിച്ചിരുന്നത്. യുദ്ധം തുടങ്ങിയശേഷം കൂടുതൽ സുരക്ഷിത സ്ഥലമെന്ന നിലയിലാണ് ലിസയും ഡിമിത്രേവയും കീവ് വിട്ട് വിനിത്സ്യയിലെത്തിയത്. ഇതുവരെ താരതമ്യേന സുരക്ഷിതമായ സ്ഥലമായിരുന്നു വിനിത്സ്യേവ. എന്നാൽ ഇന്നലെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഇവിടെ ആക്രമണം നടന്നു. ലിസ ഓർമയായി. മികച്ച ചിത്രകാരിയും എപ്പോഴും പുഞ്ചിരിക്കുന്നവളുമായിരുന്നു ലിസയെന്ന് ഡിമിത്രേവയുടെ ബന്ധുക്കളും പരിചയക്കാരും ഓർക്കുന്നു. യുക്രെയ്ൻ കുട്ടികൾ അനുഭവിക്കുന്ന തിക്താനുഭവങ്ങൾ ലോകമെങ്ങും ശ്രദ്ധ നേടുന്നുണ്ട്. യുക്രെയ്നിലെ ഹർകീവിൽ നിന്നു ഡബ്ലിനിലേക്കു രക്ഷപ്പെട്ട യീവ സ്കാലിറ്റ്സ്ക എന്ന അഭയാർഥിയായ 12 വയസ്സുകാരിയുടെ അനുഭവങ്ങൾ ഈ വർഷം ഒക്ടോബറി‍ൽ പുസ്തകമായി പ്രസിദ്ധീകരിക്കുന്നുണ്ട്.

English Summary :  Four year old Ukrainian girl with Down syndrome killed in Russian strike