അഞ്ച് വയസ്സിൽ അഞ്ച് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി. ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ യുഎയിയെ സംബന്ധിക്കുന്ന 52 പൊതുവിഞ്ജാന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞതിനാണ് അമേയ പ്രതീഷ് ഈ റെക്കോർഡുകൾ നേടിയത്. ഷാർജയിൽ താമസിക്കുന്ന ആലപ്പുഴ കൈനകരി സ്വദേശിയായ പ്രതീഷിന്റെയും, പത്തനംതിട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ച് വയസ്സിൽ അഞ്ച് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി. ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ യുഎയിയെ സംബന്ധിക്കുന്ന 52 പൊതുവിഞ്ജാന ചോദ്യങ്ങൾക്ക്  ഉത്തരം പറഞ്ഞതിനാണ് അമേയ പ്രതീഷ് ഈ റെക്കോർഡുകൾ നേടിയത്. ഷാർജയിൽ താമസിക്കുന്ന ആലപ്പുഴ കൈനകരി  സ്വദേശിയായ പ്രതീഷിന്റെയും, പത്തനംതിട്ട മല്ലപ്പള്ളി പാടിമൺ സ്വദേശി അർച്ചനയുടെയും മകളാണ് അമേയ. ഷാർജ ഇന്ത്യൻ സ്കൂളിൽ കെജി 2 വിദ്യാർത്ഥിനിയാണ്. കെജി-1 ലെ ഓൺലൈൻ ക്ലാസ്സിൽ വെച്ചാണ് ഈ മിടുക്കിയുടെ കഴിവുകൾ തിരിച്ചറിഞ്ഞത്.. ടീച്ചർ വിഡിയോയിൽ കാണിക്കുന്ന കഥകളും പാട്ടുകളുമെല്ലാം അമേയ വളരെ വേഗം പഠിച്ചു പറയാൻ തുടങ്ങി..

അമേയയുടെ ഈ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ തുടങ്ങി. ആദ്യമൊക്കെ രണ്ടും മുന്നും ദിവസം കൊണ്ട് പഠിക്കുന്ന കാര്യങ്ങൾ പിന്നീട് ഒറ്റ തവണ പറഞ്ഞു കൊടുത്താൽ തന്നെ എല്ലാം മനഃപാഠമാക്കി പറയാൻ തുടങ്ങി. അതുപോലെ പൊതുവിഞ്ജാനം പഠിക്കാനുള്ള താല്പര്യം മനസ്സിലാക്കി അതും പറഞ്ഞു കൊടുക്കാൻ തുടങ്ങി.  താമസിയാതെ തന്നെ യുഎയിയെയും ഇന്ത്യയെയും കേരളത്തെയുമൊക്കെയുള്ള വിവരങ്ങങ്ങൾ അമേയ പഠിച്ചു. അങ്ങനെയാണ് റെക്കോർഡുകൾ കരസ്‌ഥമാക്കിയത്.. 

ADVERTISEMENT

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്,  ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, കലാം വേൾഡ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്, വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ലണ്ടൻ തുടങ്ങിയവയാണ് അമേയ സ്വന്തമാക്കിയ റെക്കോർഡുകൾ. ഇപ്പോൾ 100 ലധികം രാജ്യങ്ങളുടെ പതാക കണ്ട് രാജ്യത്തിന്റെ പേരും തലസ്ഥാനവും ക്ഷണ നേരം കൊണ്ട് ഈ കൊച്ചു മിടുക്കി പറയും. പഠനത്തിന് പുറമെ നൃത്തം, പിയാനോ, കഥ പറയൽ സ്കേറ്റിങ്  തുടങ്ങിയവയാണ് അമേയയുടെ വിനോദങ്ങൾ. രണ്ട് വയസ്സുകാരൻ ആദിദേവാണ് അമേയയുടെ സഹോദരൻ.

ADVERTISEMENT

English Summary : Ameya answered maximun questions about UAE in one minute