നിറഞ്ഞ സ്നേഹവും പ്രോത്സാഹനവുമായി കൂട്ടുകാർ ഒപ്പമുണ്ടെങ്കിൽ എന്തും സാധ്യമാകുമെന്ന് തെളിയിക്കുന്ന ഒരു മനോഹരമായ വിഡിയോയാണിത്. സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത ഈ വിഡിയോയിൽ ഒടിഞ്ഞകാലുമായി എത്തിയ കൂട്ടുകാരന് പിന്തുണയുമായെത്തുന്ന ഒരു കൂട്ടം കൂട്ടുകാരെ കാണാം. കാലിന് പരിക്കേറ്റ ഒരു സ്കൂൾ വിദ്യാർത്ഥി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറഞ്ഞ സ്നേഹവും പ്രോത്സാഹനവുമായി കൂട്ടുകാർ ഒപ്പമുണ്ടെങ്കിൽ എന്തും സാധ്യമാകുമെന്ന് തെളിയിക്കുന്ന ഒരു മനോഹരമായ വിഡിയോയാണിത്. സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത ഈ വിഡിയോയിൽ ഒടിഞ്ഞകാലുമായി എത്തിയ കൂട്ടുകാരന് പിന്തുണയുമായെത്തുന്ന ഒരു കൂട്ടം കൂട്ടുകാരെ കാണാം. കാലിന് പരിക്കേറ്റ ഒരു സ്കൂൾ വിദ്യാർത്ഥി സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുകയാണ്. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. “ഒടിഞ്ഞ കാലുകളുമായും അവൻ ഗോൾ നേടും. നിങ്ങൾ പ്രോത്സാഹിപ്പിക്കുക, വിമർശിക്കരുത്," അദ്ദേഹം വിഡിയോയ്ക്കൊപ്പം കുറിച്ചു. 

ADVERTISEMENT

കാലിന് പരുക്കേറ്റ ഒരു സ്കൂൾ വിദ്യാർത്ഥി സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുകയാണ്. വാക്കറിന്റെ സഹായത്തോടയാണ് അവൻ കളിക്കുന്നത്. പരുക്കേറ്റ കാലുമായി അവൻ ഫുട്ബോൾ തട്ടാൻ ശ്രമിക്കുമ്പോള്‍ സുഹൃത്തുക്കള്‍ ക്ഷമയോടെ കാത്തിനിൽക്കുകയാണ്. അല്പനേരത്തെ ശ്രമത്തിനൊടുവിൽ അവൻ ഒരു ഗോൾ നേടുമ്പോൾ, എല്ലാവരും  സന്തോഷത്തോടെ ആർപ്പുവിളിക്കുകയും അവനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് കാണാം. 

ADVERTISEMENT

പരുക്കേറ്റതോ ശാരീരിക വൈകല്യമുള്ളതോ ആയ കുട്ടികളെ പലരും കളിക്കാൻ കൂട്ടാൻ മടിക്കുമ്പോൾ ഈ കൂട്ടുകൾ നിറഞ്ഞ പ്രത്സാഹനവും കരുതലുമായി അവനൊപ്പം നിൽക്കുകയാണ്. നാലു ലക്ഷത്തിനടുത്ത് പേരാണ് ഈ വിഡിയോ ഇതുവരെ കണ്ടുകഴിഞ്ഞത്. ഇതുപോലെയുള്ള ദയയും പിന്തുണയും ഉള്ള സുഹൃത്തുക്കളെ നമുക്കെല്ലാവർക്കും  ആവശ്യമാണ്.

English Summary : Boy play football with broken leg, friends encourages him