ഡിഫറന്റ് ആർട്സ് സെന്ററിലെ കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോത്തിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഗോപിനാഥ് മുതുകാട്. ദേശീയ ഗാനം മനോഹരമായി ആലപിക്കുകയാണ് ഇവിടുത്തെ ഭിന്നശേഷിക്കാരായ കുട്ടികൾ. ‘നമ്മുടെ കുട്ടികൾ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുകയാണ്. പരിമിതികളിൽ നിന്നും പ്രത്യേക ശേഷികളുടെ ലോകത്തേക്കുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിഫറന്റ് ആർട്സ് സെന്ററിലെ കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോത്തിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഗോപിനാഥ് മുതുകാട്. ദേശീയ ഗാനം മനോഹരമായി ആലപിക്കുകയാണ് ഇവിടുത്തെ ഭിന്നശേഷിക്കാരായ കുട്ടികൾ. ‘നമ്മുടെ കുട്ടികൾ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുകയാണ്. പരിമിതികളിൽ നിന്നും പ്രത്യേക ശേഷികളുടെ ലോകത്തേക്കുള്ള സ്വാതന്ത്യം..’ എന്ന കുറിപ്പിനൊപ്പമാണ് അദ്ദേഹം ഈ വിഡിയോ പങ്കുവച്ചത്.

പ്രത്യേക പരിഗണവേണ്ടുന്ന ഈ കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോഷം സമൂഹമാധ്യമങ്ങളിലും വൈറലായി. ‘ഇതുവരെ കണ്ട ഏറ്റവും മനോഹരമായ സ്വാതന്ത്ര്യദിനാഘോഷ’മെന്നും ഹൃദയം തൊടുന്ന പ്രകടനമായിരുന്നു ഈ കുട്ടികളുടേതെന്നുമൊക്കെയാണ് വിഡിയോയ്ക്ക്  വരുന്ന കമന്റുകൾ. ഇവരെ ചേർത്തു നിർത്തുന്ന ഗോപിനാഥ് മുതുകാടിനും ഡിഫറന്റ് ആർട്സ് സെന്ററിലെ അധ്യാപകർക്കും സ്റ്റാഫുകൾക്കുമുള്ള അഭിന്ദനങ്ങളാൽ നിറയുകയാണ് കമന്റുകളിൽ.

ADVERTISEMENT

ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഡിഫറന്റ് ആർട്സ് സെന്റർ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ ആരംഭിച്ചത്.

English Summary : Independence day celebration in Different arts centre