ആർപിജി ഗ്രൂപ്പിന്റെ ചെയർപേഴ്സണായ ഹർഷ് ഗോയങ്ക കഴിഞ്ഞദിവസം തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ച ഒരു പോസ്റ്റ് ഫുട്ബോൾ ആരാധകരെ അത്ഭുത സ്തബ്ധരാക്കുകയാണ്. അസാമാന്യ വൈഭവംകൊണ്ട് ഫുട്ബോളിനെ തന്റെ ഇഷ്ടത്തിനനുസരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഒരു അഞ്ചുവയസ്സുകാരനാണ് വീഡിയോയിലുള്ളത്. ആരോൺ റാഫേൽ എന്ന മിടുക്കനാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർപിജി ഗ്രൂപ്പിന്റെ ചെയർപേഴ്സണായ  ഹർഷ് ഗോയങ്ക കഴിഞ്ഞദിവസം തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ച ഒരു പോസ്റ്റ് ഫുട്ബോൾ ആരാധകരെ  അത്ഭുത സ്തബ്ധരാക്കുകയാണ്. അസാമാന്യ വൈഭവംകൊണ്ട് ഫുട്ബോളിനെ തന്റെ ഇഷ്ടത്തിനനുസരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഒരു അഞ്ചുവയസ്സുകാരനാണ് വീഡിയോയിലുള്ളത്. ആരോൺ റാഫേൽ എന്ന മിടുക്കനാണ് ഈ അത്ഭുതപ്രതിഭ.

ADVERTISEMENT

ഒന്നോ രണ്ടോ തവണയല്ല വീടിനകത്തും പുറത്തും കളിക്കളത്തിലും എല്ലാമായി ആരോൺ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതിന്റെ നിരവധി ദൃശ്യങ്ങൾ ഉൾക്കൊള്ളിക്കുന്ന വിഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. പന്ത് എവിടേക്ക് അടിച്ചു തെറിപ്പിക്കണമെങ്കിലും ആദ്യത്തെ ശ്രമത്തിൽ തന്നെ ആരോണിന് അത് നിഷ്പ്രയാസം സാധിച്ചിരിക്കും. നടന്നു തുടങ്ങിയ അന്നുതൊട്ട് ഈ മിടുക്കൻ ഫുട്ബോൾ കളിച്ചു തുടങ്ങിയതാണെന്ന് വീട്ടുകാർ പറയുന്നു.

ADVERTISEMENT

അകലെ ഉരുണ്ട് നീങ്ങുന്ന ടയറിനുള്ളിലൂടെയും ഗോൾപോസ്റ്റിലെ ചെറുവളയത്തിനുള്ളിലൂടെയും വാതിലിനു മുകളിൽ കെട്ടിവച്ചിരിക്കുന്ന ബലൂണിന് മേലെയും എല്ലാം കൃത്യമായി പന്ത് എത്തിക്കാൻ ആരോണിന് ഞൊടിയിട മാത്രം മതി. എത്രനേരം വേണമെങ്കിലും പ്രാക്ടീസ് ചെയ്യാൻ ഒരു മടിയുമില്ല താനും. വേഗത, ചടുലത, കൃത്യത എന്നിവയെല്ലാം ചേർന്നതാണ് ആരോണിന്റെ പ്രകടനം. ഗോൾ പോസ്റ്റിലേക്ക് മാത്രമല്ല ഏറെ ഉയരത്തിലുള്ള ബാസ്ക്കറ്റ്ബോൾ റിങ്ങിനുള്ളിലൂടെയും നിസ്സാരമായി കാൽകൊണ്ട് പന്തടിച്ചുവീഴ്ത്താൻ ആരോണിന് അറിയാം.

ADVERTISEMENT

സൂപ്പർ ലീഗ് ടീമായ ബംഗളൂരു എഫ്സിയുടെ സോക്കർ സ്കൂൾസ് പ്രോഗ്രാമിന്റെ ഭാഗമാണ് ഈ മിടുക്കൻ. ക്രിസ്ത്യാനോ റൊണാൾഡോയുടെ അകമഴിഞ്ഞ ആരാധകനാണെങ്കിലും ആരോണിന്റെ പ്രിയപ്പെട്ട ടീം അർജന്റീനയുടെ ദേശീയ ഫുട്ബോൾ ടീമാണ്.  എന്തായാലും ഹർഷ് ഗോയങ്ക പങ്കുവച്ച് ഈ അസാധാരണ പ്രതിഭയുടെ വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

Content Summary : Harsh Goenka post video of Indian kid hails him as future Messi