എല്ലാ വർഷത്തെയും പോലെ കടന്നുപോയ ഒരു ഓണമായിരുന്നില്ല മലയാളിക്കിത്. പ്രളയവും കോവിഡും ഏല്പിച്ച, നാലുവർഷത്തോളം നീണ്ട ഓണമില്ലായ്മയ്ക്ക് പൂക്കളും സദ്യയും ആഘോഷവും കൊണ്ട് മാത്രമല്ല നമ്മൾ മറുപടികൊടുത്തത്. കളങ്കമില്ലാത്ത സ്നേഹം കൊണ്ടുകൂടിയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പത്തനംതിട്ട ജില്ലയിലെ പ്രമാടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ വർഷത്തെയും പോലെ കടന്നുപോയ ഒരു ഓണമായിരുന്നില്ല മലയാളിക്കിത്. പ്രളയവും കോവിഡും ഏല്പിച്ച, നാലുവർഷത്തോളം നീണ്ട ഓണമില്ലായ്മയ്ക്ക് പൂക്കളും സദ്യയും ആഘോഷവും കൊണ്ട് മാത്രമല്ല നമ്മൾ മറുപടികൊടുത്തത്. കളങ്കമില്ലാത്ത സ്നേഹം കൊണ്ടുകൂടിയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പത്തനംതിട്ട ജില്ലയിലെ പ്രമാടം നേതാജി സ്കൂളിലെ അഞ്ഞൂറോളം കുട്ടികൾ. നിഷ്കളങ്കതയുടെ കയ്യക്ഷരം കൊണ്ട് ഈ കുഞ്ഞുങ്ങൾ തീർത്ത കത്തുകൾ ഓണം മാഞ്ഞാലും മറയാതെ നിൽക്കുന്നവയാണ്.

അങ്ങോട്ടുമിങ്ങോട്ടും ഓണക്കത്തുകൾ

ADVERTISEMENT

പ്രമാടം നേതാജി സ്കൂളിലെ അഞ്ഞൂറോളം കുട്ടികളാണ് പരീക്ഷാതിരക്കുകൾക്കിടയിലും വേറിട്ട രീതിയിൽ ഓണമാഘോഷിച്ചത്. സ്കൂളിലെ അധ്യാപകരായ കെ. ബി. ലാൽ, അജി ഡാനിയൽ എന്നിവരാണ് ഹൃദ്യമായ ഈ എഴുത്തുസ്നേഹത്തിനു ചുക്കാൻ പിടിച്ചത്. ചിത്രങ്ങളും ആശംസാ വാചകങ്ങളുമടങ്ങിയ ഓണക്കാർഡുകൾ തയാറാക്കി മന്ത്രിമാർക്കും പഞ്ചായത്ത്‌ പ്രസിഡന്റിനും മറ്റു ജനപ്രതിനിധികൾക്കുമെല്ലാം അയച്ചു. തിരികെ കിട്ടാൻ അവർ പ്രതീക്ഷിച്ചത് മറ്റൊന്നുമല്ല : അവരയച്ച കത്തുകൾക്കുള്ള മറുപടി മാത്രം.  പ്രതീക്ഷ തെറ്റാതെ, വൈകിയാണെങ്കിലും ഓണാസമ്മാനം അവരെ തേടിയെത്തി.

ഫോട്ടോ ക്യാപ്ഷൻ: ഓണാഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ ആശംസാ കാർഡുകൾ ജനപ്രതിനിധികൾ, ഗുരുനാഥന്മാർ, മറ്റു പൗര പ്രമുഖർ എന്നിവർക്ക് തപാൽ മാർഗം അയച്ചു കൊടുക്കുന്നതിനായി സ്കൂളിൽ ഒത്തുചേർന്ന കുട്ടികൾ .

മന്ത്രി പി. പ്രസാദും ആന്റണി രാജുവും തിരികെ ആശംസകൾ നേർന്നു കത്തയച്ചു. തനിക്കു കിട്ടിയ കത്തു വായിച്ച് അതിന്റെ ഉള്ളടക്കത്തെ ഹൃദ്യമായി മനസിലാക്കിയാണ് ഇരുവരും മറുപടി കത്ത് തയാറാക്കിയിരിക്കുന്നത്. മന്ത്രി പി. പ്രസാദ് സ്വന്തം കൈപടയിൽ തന്നെ മറുപടിക്കത്തയച്ചതും ഹൃദ്യമായി. മന്ത്രി വി. ശിവൻ കുട്ടിയാവട്ടെ, തനിക്കു കിട്ടിയ കത്തുകൾ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ലോകത്തെ കാണിച്ചു. അവർക്ക് ഫെയ്സ്ബുക്കിലൂടെ ഓണാശംസകളും നേരാനും മറന്നില്ല. 

ADVERTISEMENT

ഇത്തവണ ഓണത്തിനു കത്തുകളിലൂടെ ഇവർ കുറിച്ച സ്നേഹം തന്നെയാണ് ഓണത്തിന്റെ സന്ദേശം. ഓണം കഴിഞ്ഞാലും മായാത്ത സ്നേഹത്തിന്റെയും ഹൃദ്യതതയുടെയും ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങൾ. 

ADVERTISEMENT

Content Summary : Students Onam message to ministers and it's replays