മക്കൾക്ക് ഒരു ചെറിയ പനി വരുന്നത് പോലും മാതാപിതാക്കൾക്ക് സഹിക്കാനാകില്ല. തങ്ങളുടെ കുട്ടികൾ വേദനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നത് കാണുന്നത് രക്ഷിതാ ക്കൾക്ക് പലപ്പോഴും വെല്ലുവിളിയാണ്. അത്തരത്തിൽ തന്റെ മക്കളിൽ ഒരാൾക്ക് ബ്രെയിൻ കാൻസർ കണ്ടെത്തിയയും അത് മറികടന്നതുമൊക്കെ പങ്കുവയ്ക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കൾക്ക് ഒരു ചെറിയ പനി വരുന്നത് പോലും മാതാപിതാക്കൾക്ക് സഹിക്കാനാകില്ല. തങ്ങളുടെ കുട്ടികൾ വേദനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നത് കാണുന്നത്  രക്ഷിതാ ക്കൾക്ക് പലപ്പോഴും വെല്ലുവിളിയാണ്. അത്തരത്തിൽ തന്റെ മക്കളിൽ ഒരാൾക്ക് ബ്രെയിൻ കാൻസർ കണ്ടെത്തിയയും അത് മറികടന്നതുമൊക്കെ പങ്കുവയ്ക്കുകയാണ് ഒരമ്മ. നാല് കുട്ടികളുടെ അമ്മയായ ലിസ് ഡാവിലയാണ് മകൻ സെബാസ്റ്റ്യന്റെ രോഗാവസ്ഥയിലൂടെയുള്ള മുഴുവൻ യാത്രയും അവർ അനുഭവിച്ച കഷ്ടപ്പാടുകളും ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കിട്ടത്. ഈ അമ്മയുടേയും മകന്റേയും ജീവിതത്തെ മാറ്റിമറിക്കുന്ന ഒന്നായിരുന്നുവത്. 

മകൻ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിന്റെ തലേദിവസം രാത്രി മുതലാണ് ഡേവില വിഡിയോയിൽ കാണിക്കുന്നത്. സങ്കടത്തോടെ അമ്മ തന്റെ മകനെ കെട്ടിപ്പിടിക്കുന്നത് വിഡിയോയിൽ കാണാം. തുടർന്ന്, ശസ്ത്രക്രിയയ്ക്ക് ശേഷം നടക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനും സെബാസ്റ്റ്യനെ പഠിപ്പിക്കുന്നതും കാണിക്കുന്നു. സെബാസ്റ്റ്യൻ ആദ്യമായി പരസഹായമില്ലാതെ നടന്ന് വീട്ടിൽ തിരിച്ചെത്തിയ നിമിഷം  ആരുടേയും കണ്ണു നിറയ്ക്കുന്നതാണ്.

ADVERTISEMENT

മകൻ ബ്രെയിൻ കാൻസറിനോട് പോരാടുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അനുഭവങ്ങളിലൊന്നായിരുന്നുവെന്ന് പോസ്റ്റിന്റെ അടിക്കുറിപ്പിൽ ഡാവില പറഞ്ഞു. എന്നിരുന്നാലും, അവന്റെ ശക്തിയും  പോരാടാനുള്ള ശേഷിയും അവിശ്വസനീയമായിരുന്നു. ഇപ്പോൾ, മസ്തിഷ്ക ശസ്ത്രക്രിയ കഴിഞ്ഞ് ഏകദേശം 2.5 വർഷവും  കീമോതെറാപ്പി ഇൻഫ്യൂഷൻ ലഭിച്ചിട്ട് ഏകദേശം ഒരു വർഷവുമായി. കുട്ടിയുടെ ചികിത്സ ഇപ്പോഴും തുടരുകയാണ്. 

ഒരാഴ്ച മുൻപാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്. ‘ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ, നിങ്ങളുടെ കുഞ്ഞ് ശക്തനും പ്രതിരോധശേഷിയുള്ളതുമാണ്.’,  ‘ഇത് ഒരേ സമയം വളരെ മനോഹരവും സങ്കടകരവും സന്തോഷകരവുമാണ്. നിങ്ങളുടെ സ്നേഹം വളരെ മനോഹരമാണ്, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഇനി മുതൽ സന്തോഷം ഉണ്ടാകട്ടെ.’, ‘സുന്ദരനും കരുത്തനുമായ ഒരു മകനും കരുത്തയായ ഒരു അമ്മയും’.  എന്നിങ്ങനെ നിരവധിപ്പേരാണ് ഈ അമ്മയ്ക്കും മകനും സ്നേഹത്തിൽ പൊതി‍ഞ്ഞ ഇത്തരം കമന്റുകളുമായെത്തുന്നത്.

ADVERTISEMENT

Content Summary : Mother shares inspiring journey of her son who battled brain cancer